Image

പുല്‍വാമ ഭീകരാക്രമണത്തില്‍ ഇമ്രാന്‍ ഖാനെതിരെ ആഞ്ഞടിച്ച്‌ ഒവൈസി

Published on 24 February, 2019
പുല്‍വാമ ഭീകരാക്രമണത്തില്‍ ഇമ്രാന്‍ ഖാനെതിരെ ആഞ്ഞടിച്ച്‌ ഒവൈസി
മുംബൈ: പുല്‍വാമ ഭീകരാക്രമണത്തില്‍ ഇമ്രാന്‍ ഖാനെതിരെ ആഞ്ഞടിച്ച്‌ ഓള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുള്‍ മുസ്ലീമിന്‍ അധ്യക്ഷന്‍ അസാദുദ്ദീന്‍ ഒവൈസി.

പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ നിഷ്‌കളങ്കതയുടെ മുഖംമൂടി അഴിഞ്ഞു വെച്ച്‌ പുറത്തുവരണമെന്ന്‌ ഓവൈസി ആവശ്യപ്പെട്ടു.

`ഇത്‌ തുടങ്ങി വെച്ചത്‌ നിങ്ങളാണ്‌. ഇത്‌ ആദ്യമായിട്ടല്ല. പഠാന്‍കോട്ട്‌, ഉറി, ഇപ്പോള്‍ പുല്‍വാമ. പാക്‌ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനോട്‌ ഞങ്ങള്‍ക്ക്‌ പറയാനുള്ളത്‌ നിങ്ങളുടെ നിഷ്‌കളങ്കതയുടെ മുഖംമൂടി അഴിച്ചുവെയ്‌ക്കണമെന്നാണ്‌. പുല്‍വാമ ഭീകരാക്രമണത്തില്‍ പാകിസ്‌താന്‌ വ്യക്തമായ പങ്കുണ്ട്‌.

പാക്‌ സര്‍ക്കാരിനും സൈന്യത്തിനും ഐഎസ്‌ ഐയ്‌ക്കുമെന്നും വ്യക്തമായ പങ്കുണ്ട്‌.` ഒവൈസി പറഞ്ഞു. ഇന്ത്യയിലെ മുസ്ലീങ്ങള്‍ ജീവിച്ചിരിക്കുന്നിടത്തോളം കാലം അമ്പലങ്ങളിലെ മണിമുഴക്കവും പള്ളികളിലെ ബാങ്ക്‌ വിളിയും കേള്‍ക്കുമെന്നും ഓവൈസി പറഞ്ഞു.

പാക്‌ പ്രധാനമന്ത്രിയുടെ പ്രസ്‌താവനയ്‌ക്ക്‌ മറുപടി പറയുകയായിരുന്നു അദ്ദേഹം.

പുല്‍വാമ ഭീകരാക്രമണത്തിന്‌ ഉത്തരവാദിത്തമുള്ള ജെയ്‌ഷെ മുഹമ്മദിനെയും ഒവൈസി രൂക്ഷമായി വിമര്‍ശിച്ചു.

പ്രവാചകന്‍ ഒരാളെയും കൊല്ലാന്‍ പറയുന്നില്ലെന്നും അതുപ്രകാരം നിങ്ങള്‍ ജെയ്‌ഷെ മുഹമ്മദല്ലെന്നും ജെയ്‌ഷെ സാത്താനാണെന്നും ഒവൈസി പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക