Image

റോമില്‍ വട്ടശേരില്‍ തിരുമേനിയുടെ ഓര്‍മ്മ പെരുന്നാള്‍ ആഘോഷിച്ചു

Published on 24 February, 2019
റോമില്‍ വട്ടശേരില്‍ തിരുമേനിയുടെ ഓര്‍മ്മ പെരുന്നാള്‍ ആഘോഷിച്ചു
 
റോം: സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് കോണ്‍ഗ്രിഗേഷന്റെ നേതൃത്വത്തില്‍ പരിശുദ്ധ വട്ടശേരില്‍ തിരുമേനിയുടെ ഓര്‍മ പെരുന്നാള്‍ ഫെബ്രുവരി 24ന് ആഘോഷിച്ചു. ബംഗളൂരു ഭദ്രാസന മെത്രാപോലിത്താ ഡോ. എബ്രഹാം മാര്‍ സെറാഫിം തിരുമേനി മുഖ്യ കാര്‍മികനായിരുന്നു. 

ഡോ. തോമസ് മാര്‍ മക്കാറിയോസ് തിരുമേനിയുടെ ഓര്‍മയിലും അനീഥേ പ്രമാണിച്ചു സകല വാങ്ങിപോയവര്‍ക്കുവേണ്ടിയും ധൂപ പ്രാര്‍ഥന നടത്തി. സഭക്ക് സ്വയം ശീര്‍ഷകത്വവും സ്വാതന്ത്ര്യവും ഭരണഘടനയും നേടിയെടുക്കാന്‍ പരിശുദ്ധ വട്ടശേരില്‍ തിരുമേനി സഹിച്ച ത്യാഗങ്ങള്‍ അനുസ്മരണ പ്രഭാഷണത്തില്‍ സെറാഫിം തിരുമേനി വിവരിച്ചു. 

സമാധാനത്തിനുവേണ്ടി കാലുപിടിച്ചപ്പോള്‍ തൊഴിയേല്‍ക്കേണ്ടി വന്നതിനാല്‍ ആണ് ആ മഹത്തായ സ്വാതന്ത്ര്യം നാം അനുഭവിക്കുന്നത് എന്നും എന്നാല്‍ ഇന്നും ആ പരിശുദ്ധ പിതാവിനെയും അദ്ദേഹത്തിന്റെ മഹത്തായ ത്യാഗത്തിന്റെ വിലയും മനസിലാക്കാന്‍ പലര്‍ക്കും സാധിച്ചിട്ടില്ല എന്നും സെറാഫിം തിരുമേനി അഭിപ്രായപ്പെട്ടു. സഭ ഇന്ന് ചില പ്രതിസന്ധികളില്‍ കൂടിയാണ് നീങ്ങുന്നത്. ശാശ്വതവും പൂര്‍ണവുമായ സമാധാനമാണ് സഭ ആഗ്രഹിക്കുന്നതെന്നും തിരുമേനി പറഞ്ഞു.

റിപ്പോര്‍ട്ട്: ജെജി മാത്യു മാന്നാര്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക