Image

ദേശീയ ദിനാഘോഷം; ചിത്രരചനാ മത്സര വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു

Published on 24 February, 2019
ദേശീയ ദിനാഘോഷം; ചിത്രരചനാ മത്സര വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു

കുവൈത്ത് സിറ്റി: കുവൈത്ത് ദേശീയ ദിനത്തോടും വിമോചനത്തോടും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കുവൈത്ത് കെ എംസിസി സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ഐക്യദാര്‍ഢ്യ സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ ചിത്രരചനാ മത്സരത്തിലെ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു. 

അലീന റോസ് ജോണ്‍സണ്‍, ബൃന്ദ കൃഷ്ണ, ഫാത്തിമ ഹെംറിന്‍ ഫവാസ് എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. ആര്‍ട്ടിസ്റ്റ് സുനില്‍ കുമാറും എന്‍ജിനിയര്‍ നിസാര്‍ അലങ്കാറും ഉള്‍പ്പെട്ട പാനലാണ് വിധി നിര്‍ണം നടത്തിയതെന്ന് കെ എംസിസി സംസ്ഥാന ആര്‍ട്‌സ് വിംഗ് ചെയര്‍മാന്‍ ഹാരിസ് വള്ളിയോത്ത് അറിയിച്ചു. 

ഇന്തോ കുവൈത്ത് സൗഹൃദം എന്ന വിഷയത്തില്‍ സംഘടിപ്പിച്ച മത്സരത്തില്‍ മുപ്പതോളം പേര്‍ പങ്കെടുത്തു. വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ അബാസിയ പോപ്പിന്‍സ് ഹാളില്‍ പാലക്കാട് ജില്ലാ കെഎംസിസി സംഘടിപ്പിച്ച 'സുകൃതം 2019' എന്ന പരിപാടിയില്‍ ജീവ കാരുണ്യ പ്രവര്‍ത്തകന്‍ ഫിറോസ് കുന്നും പറമ്പിലിന്റേയും പ്രമുഖ മാപ്പിളപ്പാട്ട് ഗായകന്‍ താജുദ്ദീന്‍ വടകരയുടേയും പവര്‍ ലിഫ്റ്റിംഗ് ചാമ്പ്യന്‍ മാജിസിയ ഭാനുവിന്റേയും സാന്നിദ്ധ്യത്തില്‍ സംസ്ഥാന സെക്രട്ടറി ടി.ടി.ഷംസു, ആര്‍ട്‌സ് വിംഗ് ജനറല്‍ കണ്‍വീനര്‍ ഷാഫി കൊല്ലം, നാസര്‍ പട്ടാമ്പി (കാലിക്കറ്റ് ലൈവ്) എന്നിവര്‍ നല്‍കി.

സംസ്ഥാന കമ്മറ്റി ആക്ടിംഗ് പ്രസിഡന്റ് മുഹമ്മദ് അസ് ലം കുറ്റിക്കാട്ടൂര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി, ട്രഷറര്‍ എം.ആര്‍.നാസര്‍, സെക്രട്ടറി സിറാജ് എരഞ്ഞിക്കല്‍ പാലക്കാട് ജില്ലാ പ്രസിഡന്റ് സലാം പട്ടാമ്പി, ജനറല്‍ സെക്രട്ടറി റസാഖ് മണ്ണാര്‍ക്കാട്, ട്രഷറര്‍ അബ്ദുറസാഖ് എന്നിവര്‍ പ്രസംഗിച്ചു.സംസ്ഥാന ഭാരവാഹികളായ ഷഹീദ് പട്ടില്ലത്ത്, എഞ്ചി.മുഷ്താഖ്, റസാഖ് അയ്യൂര്‍ എന്നിവര്‍ സംബന്ധിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക