Image

കുവൈറ്റ് എറണാകുളം റസിഡന്റ് അസോസിയേഷന്‍ 'കേര' വനിതാവേദിക്ക് പുതിയ നേതൃത്വം

Published on 24 February, 2019
കുവൈറ്റ് എറണാകുളം റസിഡന്റ് അസോസിയേഷന്‍ 'കേര' വനിതാവേദിക്ക് പുതിയ നേതൃത്വം

കുവൈത്ത്: എറണാകുളം റസിഡന്റ് അസോസിയേഷന്‍ 'കേര' വനിതാവേദിക്ക് പുതിയ നേതൃത്വം. പുതിയ ഭാരവാഹികളായി ശ്രീജ അനില്‍ ( ജനറല്‍ കണ്‍വീനര്‍), റീന സെബാസ്റ്റ്യന്‍ ( സെക്രട്ടറി), ധന്യ ബിജു (ജോയിന്റ് സെക്രട്ടറി), രജനി അനില്‍ (ട്രഷറര്‍) എന്നിവരേയും ആര്‍ട്‌സ് കണ്‍വീനറായി തെരേസ ആന്റണിയേയും സ്‌പോര്‍ട്‌സ് കണ്‍വീനറായി ശബ്‌നം സിയാദ്, എക്‌സിക്യുട്ടിവ് കമ്മിറ്റി അംഗങ്ങളായി ദിദി ശശി , ജിനി ജേക്കബ്, പ്രീത ബിനില്‍, നൂര്‍ജഹാന്‍, അന്‍സാ, ഡെയ്‌സി ബെന്നി എന്നിവരേയും തെരഞ്ഞെടുത്തു. 

കേര പ്രസിഡന്റ് ബെന്നി.കെ.ഒ അധ്യക്ഷത വഹിച്ച യോഗത്തില്‍ ശ്രീജാ അനില്‍ സ്വാഗതം ആശംസിച്ചു. മുന്‍ വനിതവേദി കണ്‍വീനര്‍ രജനി അനില്‍ സംസാരിച്ചു. കേര ജനറല്‍ കോഓര്‍ഡിനേറ്റര്‍ സെബാസ്റ്റ്യന്‍ പീറ്റര്‍ കേര സെന്‍ട്രല്‍ കമ്മിറ്റിയുടെ അഭിന്ദനവും ആശംസയും വനിത വേദിയെ അറിയിച്ചു. തെരെസ ആന്റണി നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക