Image

ഓസ്‌കറിന്‌ ഇന്ത്യാ ബന്ധം: 'പീരിയഡ്' നു ഓസ്‌കര്‍; റമി മലെക്ക് മികച്ച നടന്‍

Published on 24 February, 2019
ഓസ്‌കറിന്‌ ഇന്ത്യാ ബന്ധം:  'പീരിയഡ്' നു ഓസ്‌കര്‍; റമി മലെക്ക് മികച്ച നടന്‍
ഡോക്കുമെന്ററി ഷോര്‍ട്ടിനുള്ള ഓസ്‌കര്‍ ആര്‍ത്തവ കാലവുമായി ബന്ധപ്പെട്ട 'പീരിയഡ്. എന്‍ഡ് ഓഫ്‌സെന്റന്‍സ്' നേടി.26 മിനിട്ടുള്ള ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ഗുനീത് മോംഗയുടെ ശിഖ്യ എന്റര്‍ടെയിന്മെന്റാണ്. സംവിധാനംഇറാനിയന്‍ വംശജയായ സംവിധായിക റെയ്ഖാ സെഹ്താബ്ചി.

ഇന്ത്യാക്കാരനായ ബ്രിട്ടീഷ് ഗായകന്‍ ഫ്രെഡിമെര്‍ക്കുറിയായി ബൊഹീമിയയന്‍ റപ്സഡി എന്ന ചിത്രത്തില്‍ അഭിനയിച്ച റാമി മലേക്ക് നല്ല നടനുള്ള അവാര്‍ഡ് നേടി.പാഴ്സി വംശജനായിരുന്നു 1994-ല്‍ അന്തരിച്ച ഫ്രെഡി മെര്‍ക്കുറി. പതിനെട്ടം വയസിലാണു മുംബയില്‍ നിന്നു ബ്രിട്ടനിലെത്തിയത്. 37 വയസുള്ള റമി മലെക്ക് ഈജിപ്ഷ്യന്‍ വംശജനാണ്.

ഡല്‍ഹിക്കടുത്ത് ഹാപൂര്‍ എന്ന ഗ്രാമത്തില്‍ ആര്‍ത്തവകാലത്ത് ഉപയോഗിക്കാനുള്ള പാഡുകള്‍ നല്‍കുന്ന മെഷീന്‍ സ്ഥാപിക്കുന്നതാണു 'പീരിയഡ്' കഥയുടെ തുടക്കം. തമിഴ്നാട്ടുകരാനായ അരുണാചലം മുരുകാനന്ദം നിര്‍മിച്ച മെഷീന്‍ ഗ്രാമത്തില്‍ സ്ഥാപിച്ചപ്പോള്‍ വലിയ മാറ്റം ഉണ്ടാകുന്നു. അരുണാചലത്തിന്റെ ജീവിതകഥയാണു അക്ഷയകുമാര്‍ നായകനായ ഹിന്ദി സിനിമ 'പാഡ് മാന്‍' പറയുന്നത്.

ലോസ് ഏഞ്ചലസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 'ദി പാഡ് പ്രോജക്ട്' എന്ന എന്‍ജിഒയാണ് ഹാപൂറില്‍ മാറ്റത്തിനു വഴി തെളിച്ചത്. ഓക്ക് വുഡ് സ്‌കൂളിലെ വിദ്യാര്‍ഥികളും അധ്യാപിക മെലിസ ബര്‍ട്ടനുമാനു ഇതിനു പിന്നില്‍. ഇന്ത്യയിലെ സ്‌കൂളുകളില്‍ ആര്‍ത്തവ ശുചിത്വം പാലിക്കാനുള്ള സാമ്പത്തിക സ്ഥിതിയില്ലാതെ പെണ്‍കുട്ടികള്‍ വിദ്യാഭ്യാസം നിര്‍ത്തുന്നു എന്ന വാര്‍ത്തകളറിഞ്ഞതോടെയാണ് വിദ്യാര്‍ത്ഥികള്‍ രംഗത്തിറങ്ങിയത്. 7 വര്‍ഷം മുന്‍പ് അവര്‍ 3000 ഡോളര്‍ സമാഹരിച്ച് ഹാപ്പൂരില്‍ പാഡ് യന്ത്രം സ്ഥാപിച്ചു. പിന്നീടാണു ആര്‍ത്തവം എന്തോ കുറച്ചിലാണെന്ന ധാരണ മാറ്റാന്‍ ഒരു ഡോക്കുമെന്ററിക്കു പദ്ധതിയിടുന്നത്. ഇതിനായി 40,000 ഡോളര്‍ സമാഹരിച്ചു. തുടര്‍ന്ന് ഗുനീത് മോംഗയെ സമീപിച്ചു. മികച്ച ഹിന്ദി ചിത്രങ്ങളായ ലഞ്ച് ബോക്സ്, മാസാന്‍ തുടങ്ങിയവ അവര്‍ നിര്‍മ്മിച്ചിട്ടുണ്ട്.

റെയ്ഖാ സെഹ്താബ്ചിയും മെലിസ ബെര്‍ട്ടനും ചെര്‍ന്ന് ഓസ്‌കര്‍ ഏറ്റു വാങ്ങി. ആര്‍ത്തവമാനെന്നു കരുതി ഞാന്‍ കരയാനൊന്നും പോകുന്നില്ല എന്നു പറഞ്ഞാണ് ഇരുവരും ഒസ്‌കര്‍ ഏറ്റുവാങ്ങിയത്. സ്റ്റേജില്‍ നിന്ന് അവര്‍ ഗുനീത് മോംഗയെ പേരു വിളിച്ച് നന്ദി പറഞ്ഞു. 'ഗുനീത് മോംഗ, നിങ്ങള്‍ ലോകത്തുള്ള എല്ലാ സ്ത്രീകളെയും ശാക്തീകരിക്കുകയാണ്' സെഹ്താബ്ചി വിളിച്ചു പറഞ്ഞു.

വിദ്യാര്‍ത്ഥിനികളുടെ ശ്രമങ്ങളും ഇന്ത്യന്‍ സ്ത്രീകളില്‍ അതുണ്ടാക്കുന്ന മാറ്റങ്ങളും ഒടുവില്‍ 'ഫ്ലൈ' എന്നൊരു ബ്രാന്‍ഡ് തന്നെ സൃഷ്ടിച്ചതുമാണ്‍് ഡോക്യുമെന്ററിയില്‍ വിവരിക്കുന്നത്.

മുംബൈക്കാരിയായ ഗുനീത് ഇരുപതിലധികം ഹിന്ദി ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചു 

India-set film around menstruation wins an Oscar 

Los Angeles, Feb 25 (IANS) "Period. End of Sentence", an India-set film on the taboos around menstruation and featuring the real 'Pad Man', picked up an Oscar in Documentary Short Subject category at the 91st Academy Awards ceremony.

The film, backed by Indian producer Guneet Monga's Sikhya Entertainment, is about women in India fighting against the deeply rooted stigma of menstruation and delving upon the work of real life 'Pad Man' Arunachalam Muruganathan.

Directed by award-winning Iranian-American filmmaker Rayka Zehtabchi, the film is created by The Pad Project, an organisation established by an inspired group of students at the Oakwood School in Los Angeles and their teacher, Melissa Berton.

The 26-minute film follows girls and women in Hapur in northern India and their experience with the installation of a pad machine in their village. It was pitted against "Black Sheep", "End Game", "Lifeboat" and "A Night At The Garden".

"I can't believe a film about menstruation just won an Oscar," Zehtabchi said as she got up on the stage to accept the honour.

Zehtabchi and Berton accepted the award with their inspiring words. "I'm not crying because I'm on my period or anything."

A Netflix documentary, "Period..." is executive produced by Guneet Monga and is co-produced by Monga's Sikhya Entertainment, which has backed films like "The Lunchbox" and "Masaan". The Indian producer even got a huge shout out from the team while accepting the award.

"Guneet Monga - know that you have been empowering women all over the world fight for menstrual equality," Zehtabchi said.

Thrilled after the win, Monga tweeted: "We won! To every girl on this earth... know that you are a goddess... if heavens are listening... look MA we put @sikhya on the map."

Berton dedicated the award to her school, saying "the project was born because her students in LA and people in India wanted to make a human rights difference".

"I share this award with the Feminist Majority Foundation, the entire team and cast. I share this with the teachers and students around the worlds - a period should end a sentence, not a girl's education," she said.

ഓസ്‌കറിന്‌ ഇന്ത്യാ ബന്ധം:  'പീരിയഡ്' നു ഓസ്‌കര്‍; റമി മലെക്ക് മികച്ച നടന്‍
Join WhatsApp News
Me2 2019-02-25 05:51:05
ആർത്തവം അശുദ്ധമാണെന്ന് പറയുന്ന വിഡ്ഢികളായ അയ്യപ്പന്മാരുടെയും  അവരെ പിന്താങ്ങുന്ന വിവരം കെട്ട സ്ത്രീകളുടെയും  മനസ്സിലെ ഇരുട്ട് മാറ്റാൻ ഇതുപോലെയുള്ള ചിത്രങ്ങൾ വഴിതെളിക്കട്ടെ  
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക