Image

ഇന്ത്യ - പാക്‌ അതിര്‍ത്തി സംഘര്‍ഷം ഒഴിവാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ പാക്‌ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍

Published on 25 February, 2019
ഇന്ത്യ - പാക്‌ അതിര്‍ത്തി സംഘര്‍ഷം ഒഴിവാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ പാക്‌ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍
ഇസ്ലാമാബാദ്‌: ജമ്മു കശ്‌മീരിലെ പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തെ തുടര്‍ന്ന്‌ അതിര്‍ത്തിയില്‍ നിലനില്‍ക്കുന്ന സംഘര്‍ഷം ഒഴിവാക്കണമെന്ന്‌ അഭ്യര്‍ത്ഥിച്ച്‌ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍.

അതിര്‍ത്തിയില്‍ സമാധാനം തിരികെ വരാനായി എല്ലാവരും ഒരുമിച്ച്‌ പരിശ്രമിക്കണമെന്നും അതിനായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അവസരം നല്‍കണമെന്നും ഇമ്രാന്‍ ഖാന്‍ ആവശ്യപ്പെട്ടു. ട്വിറ്ററിലൂടെയാണ്‌ അദ്ദേഹം ഇപ്രകാരം ആവശ്യപ്പെട്ടത്‌.

പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തില്‍ പാകിസ്ഥാന്‌ ബന്ധമുണ്ടെന്നുള്ള കൃത്യമായ തെളിവ്‌ നല്‍കിയാല്‍ ആവശ്യമായി നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

പഠാന്റെ മകനാണെങ്കില്‍ ആക്രമണത്തിന്‌ പിന്നിലുള്ളവരെ നിയമത്തിന്‌ മുന്നില്‍ കൊണ്ടുവരണമെന്നുള്ള ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ മറുപടിയായാണ്‌ ഇമ്രാന്‍ ഖാന്‍ ഇപ്രകാരം ട്വിറ്ററില്‍ കുറിച്ചത്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക