Image

താങ്കള്‍ ചെയ്‌ത പാപം ഈ ഗംഗയില്‍ മുങ്ങിയാലൊന്നും തീരുന്നതല്ലന്ന്‌ മോദിയോട്‌ മായാവതി

Published on 25 February, 2019
താങ്കള്‍ ചെയ്‌ത പാപം ഈ ഗംഗയില്‍ മുങ്ങിയാലൊന്നും തീരുന്നതല്ലന്ന്‌ മോദിയോട്‌ മായാവതി
ലക്‌നൗ: ഗംഗാ നദിയില്‍ മുങ്ങിയാല്‍ താങ്കള്‍ ചെയ്‌ത എല്ലാ പാപവും തീരുമോയെന്ന്‌ പ്രധാനമന്ത്രി നരേന്ദ്രമോദിയോട്‌ ബി.എസ്‌.പി നേതാവ്‌ മായാവതി.

കുംഭമേളയില്‍ പങ്കെടുക്കാനായി മോദി പ്രയാഗ്‌ രാജ്‌ സന്ദര്‍ശിച്ചതിനു പിന്നാലെ ട്വിറ്ററിലൂടെയാണ്‌ മായാവതി ചോദ്യമുയര്‍ത്തിയത്‌.

` തെരഞ്ഞെടുപ്പു വാഗ്‌ദാനങ്ങള്‍ നല്‍കി വഞ്ചിച്ചും, മറ്റും മോദി ചെയ്‌ത പാപങ്ങള്‍ ഗംഗയില്‍ മുങ്ങിയതുകൊണ്ട്‌ തീരുമോ?' എന്നാണ്‌ മായാവതിയുടെ ചോദ്യം.

ഞായറാഴ്‌ച മോദി പ്രയാഗ്‌ രാജ്‌ സന്ദര്‍ശിക്കുകയും ഗംഗം, യമുന, സരസ്വതി നദികളുടെ സംഗമ സ്ഥാനത്തില്‍ മുങ്ങുകയും ചെയ്‌തിരുന്നു.

സഹീ സ്‌നാന്‍ എന്നറിയപ്പെടുന്ന ഈ ആചാരം ഒരു മനുഷ്യന്‍ ജീവിതകാലം മുഴുവന്‍ ചെയ്‌ത പാപം കഴുകി കളയുമെന്നാണ്‌ വിശ്വാസം.

`നോട്ടുനിരോധനം, ജി.എസ്‌.ടി, ജാതീയത, വര്‍ഗീയ, സ്വചേഛാധിപത്യ ഭരണം എന്നിവയിലൂടെ തങ്ങളുടെ ജീവിതം ദുരിതപൂര്‍ണമാക്കിയ ബി.ജെ.പിക്ക്‌ ജനങ്ങള്‍ അങ്ങനെയങ്ങ്‌ മാപ്പു നല്‍കാനുള്ള സാധ്യതയില്ല. ' മായാവതി കുറിച്ചു.

Join WhatsApp News
CID Moosa 2019-02-25 15:30:51
What he is praying for ?
"On 27 February 2002, a train with several hundred passengers burned near Godhra, killing approximately 60 people.  The train carried a large number of Hindu pilgrims returning from Ayodhya after a religious ceremony at the site of the demolished Babri Masjid.  In making a public statement after the incident, Modi said that the attack had been terror attack planned by local Muslims.  The next day, the Vishwa Hindu Parishad called for a bandh across the state. Riots began during the bandh, and anti-Muslim violence spread through Gujarat  The government's decision to move the bodies of the train victims from Godhra to Ahmedabad further inflamed the violence.  The state government stated later that 790 Muslims and 254 Hindus were killed  Independent sources put the death toll at over 2000. ] Approximately 150,000 people were driven to refugee camps. Numerous women and children were among the victims; the violence included mass rapes and mutilations of women." 
The truth 2019-02-25 15:39:24
Trump, Kim, Putin, Modi, are all evil in the world 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക