Image

പ്രസിഡന്റ് ട്രംപ്, കിം ജോങ് - രണ്ടാം തവണ (ബി ജോണ്‍ കുന്തറ)

Published on 25 February, 2019
പ്രസിഡന്റ് ട്രംപ്, കിം ജോങ് - രണ്ടാം തവണ (ബി ജോണ്‍ കുന്തറ)
കഴിഞ്ഞ ജൂണില്‍ സിംഗപ്പൂറില്‍ ഉറപ്പിക്കല്‍ നടന്നു ഇനിയിപ്പോള്‍ ഹനോയ് വിയറ്റ്‌നാമില്‍ മനസമ്മതം നടക്കുമോ കല്യാണ തിയതി തീരുമാനിക്കുമോ എന്നതാണ് ചോദ്യം?

ഫെബ്രുവരി 27,28 തീയതികളില്‍ ഹാനോയ് വിയറ്റ്‌നാമില്‍ നടക്കുവാന്‍ പോകുന്ന അമേരിക്ക നോര്‍ത്ത് കൊറിയ സമ്മേളനത്തില്‍ സംബന്ധിക്കുന്നതിനായി നോര്‍ത്ത് കൊറിയന്‍ നേതാവ് കിം ജോംഗ് തീവണ്ടി മാര്‍ഗം പുറപ്പെട്ടു എന്ന് വാര്‍ത്തകള്‍ കാട്ടുന്നു; ട്രംപ് ഉടനെ ഇവിടെ നിന്നും പുറപ്പെടും.

സാധാരണ ഗതിയില്‍ ഇതുപോലുള്ള, ലോകശ്രദ്ധ ആകര്‍ഷിക്കുന്ന സമ്മേളനങ്ങള്‍ക്ക്, ഒരു മുന്‍കൂട്ടിയുള്ളഫലം കാണാതെ നേതാക്കള്‍ ഇറങ്ങി പുറപ്പെടാറില്ല. അമേരിക്ക ഇവിടെ പ്രധീക്ഷിക്കുന്നത് കിം ജോങ് തന്‍റ്റെ അണു ആയുധ നിര്‍മ്മാണ പദ്ധതികള്‍ പൂര്‍ണ്ണമായും ഉപേഷിക്കണമെന്നതാണ് . അതിന് സന്നദ്ധത കാട്ടിയാല്‍ നോര്‍ത്ത് കൊറിയക്ക് ലോക രാജ്യങ്ങളില്‍ നിന്നും കിട്ടുന്ന നേട്ടങ്ങള്‍ അമേരിക്ക ഉറപ്പു നല്‍കും.

ഇവിടെ നോര്‍ത്ത് കൊറിയക്കാണ് ഏറ്റവും കൂടുതല്‍ നേട്ടങ്ങള്‍ മുന്നില്‍ കാണുന്നത്. അമേരിക്കയെ സംബന്ധിച്ചിടത്തോളം പ്രധീക്ഷിക്കാവുന്ന ആകെ ഒരുനേട്ടം ഇപ്പോള്‍ സൗത്ത് കൊറിയയുടെ സംരക്ഷണത്തിനായി മുടക്കുന്ന പണം ലാഭിക്കാം ഈ മേഖലകളില്‍ താവളമടിച്ചിരിക്കുന്ന അമേരിക്കന്‍ സൈനികരുടെ എണ്ണം കുറക്കാം.

ഇന്ന് നോര്‍ത്ത് കൊറിയ ഒരു ഒറ്റപ്പെട്ട രാജ്യമാണ് ചൈന മാത്രമേ ഇവര്‍ക്കൊരു തുണയുള്ള. സാമ്പത്തികമായി ഈ രാജ്യം പാപ്പരത്തത്തില്‍ നിന്നും പൂര്‍ണ്ണ തകര്‍ച്ചയിലേക്ക് നീങ്ങുന്നു. പൊതുജനം പോലീസ് വലയത്തില്‍ നിസഹായരായി വീര്‍പ്പുമുട്ടി ജീവിക്കുന്നു. അയല്‍വക്ക രാജ്യമായ സൗത്ത് കൊറിയയില്‍ സഹോദരര്‍ സമ്രദ്ധിയില്‍ ജീവിക്കുമ്പോള്‍.
പലേ വാര്‍ത്തകളും കാട്ടുന്നത് കിം ജോങ്, മറ്റു ഉപദേഷ്ട്ടാക്കളുടെ അഭിപ്രായങ്ങള്‍ സ്വീകരിക്കുവാന്‍ തുടങ്ങിയിരിക്കുന്നു ഏകപക്ഷ തീരുമാനങ്ങള്‍ക്ക് അയവുകള്‍ വരുത്തുന്നു. ഭരണകൂടം നിയന്ധ്രിക്കുന്ന നോര്‍ത്ത് കൊറിയന്‍ മാധ്യമങ്ങള്‍ ഈ മീറ്റിങ്ങില്‍ നിന്നും രാജ്യത്തിന് വരുവാന്‍ സാധ്യതയുള്ള നേട്ടങ്ങള്‍ വിവരിക്കുന്നു.

 കിം ജോങ് സ്വേച്ഛാധിപതി ആണെങ്കില്‍ത്തന്നെയും, അമേരിക്ക ഇയാള്‍  നോര്‍ത്ത് കൊറിയയുടെ തലവനായി അംഗീകരിക്കുന്നു. പ്രസിഡന്‍റ്റ് ട്രംപ് ഇവിടെ ഒരു ഭരണമാറ്റം ആവശ്യപ്പെടുന്നില്ല. സൗത്ത് കൊറിയ ഒരു ഏകീകരണവും ആഗ്രഹിക്കുന്നില്ല.

ഈ സാഹചര്യങ്ങളില്‍ കിം ജോങിന് ഒന്നും നഷ്ട്ടപ്പെടുവാനില്ല. ഇതിനു മുന്നോടിയായി സൗത്ത് കൊറിയന്‍ ഭരണാധിപരുമായി  പലേ കൂടിക്കാഴ്ചകളുംനടന്നിരിക്കുന്നു. തന്‍റ്റെ രാജ്യത്തെ അമേരിക്ക ആക്രമിക്കുമെന്ന ഭയം ഇന്നിപ്പോള്‍ ആസ്ഥാനത്.

കിം ജോങ് തികച്ചും ഒരു മടയനല്ല ഇയാള്‍ കാണുന്നുണ്ട് അയല്‍വക്ക രാജ്യം എത്രമാത്രം പുരോഗതി നേടിയിരിക്കുന്നു. ഇന്നുതാന്‍ സന്നര്‍ശിക്കുന്ന വിയറ്റ്‌നാം ഒരുകാലത്തു തികഞ്ഞ കമ്മ്യൂണിസ്റ്റ് രാജ്യമായിരുന്നു എന്നാല്‍ ഇന്നത്തെ നിലനോക്കൂ കമ്മ്യൂണിസം ഉപേക്ഷിച്ചു മറ്റു ലോകരാജ്യങ്ങള്‍ സാമ്പത്തിക സഹായവുമായി ഓടിയെത്തി ഇന്ന് വിയറ്റ്‌നാം ഒരു പുരോഗമനത്തിന്‍റ്റെ പാതയില്‍.

ഇവിടെ അമേരിക്കയില്‍ രാഷ്ട്രീയ പ്രതിപക്ഷത്തിന്‍റ്റെ ഭയം ട്രംപ് ഈ ചര്‍ച്ചകളില്‍ വിജയിച്ചാലോ എന്നതാണ്. അങ്ങിനെ വന്നാല്‍ അത് 2020 തിരഞ്ഞെടുപ്പില്‍ ഇവരെ പ്രതികൂലമായി ബാധിക്കും.വിയറ്റ്‌നാമില്‍ സംഭാഷണങ്ങള്‍ നടക്കുന്ന അതേ സമയം യൂ സ് കോണ്‍ഗ്രസ്സില്‍ ട്രംപിനെ അധിഷേപിക്കുന്നതിന് പലേ വിചാരണകളും ചിട്ടപ്പെടുത്തിയിട്ടുണ്ട്.

ഒരു രാത്രികൊണ്ടിവിടെ ഒരു ശാശ്വത പരിഹാരവും ആരും പ്രധീക്ഷിക്കേണ്ട എന്നാല്‍ നല്ലൊരു തുടക്കം. ഒരു വര്‍ഷത്തിനു മുന്നില്‍ ട്രംപ് റോക്കറ്റ് മാന്‍ എന്നു വിശേഷിപ്പിച്ച വ്യക്തിയെ കെട്ടിപ്പുണരുന്ന ഒരു സാഹചര്യത്തില്‍ എത്തിയിരിക്കുന്നു. ഇതില്‍ ട്രംപിന് സ്വന്തരാജ്യത്ത് ഒട്ടനവധി മാധ്യമങ്ങളില്‍ നിന്നും പ്രതിപക്ഷത്തുനിന്നും അവഹേളനവും വിമര്ശധനവും മാത്രമേ കിട്ടുന്നുള്ളു.ട്രംപിന്‍റ്റെകസേരതെറുപ്പിക്കലാണല്ലോലോകസമാധാനത്തിനേക്കാള്‍ ഇവര്‍ക്കാവശ്യം?



Join WhatsApp News
റഷ്യന്‍ ചാരന്മാര്‍ 2019-02-25 11:40:31
Russian Foreign Minister Sergey Lavrov says that Washington is asking #Russia for its input and advice, consulting with the Kremlin prior to the upcoming #NorthKorea summit.
Justice 2019-02-25 13:33:07
Neither Kim nor Putin or his stupid followers can save him.  He can run but cannot hide. The long hand of justice will reach him wherever he goes. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക