Image

ജവാന്മാര്‍ക്കു ആദരാഞ്ജലി; ശക്തമായ നടപടി വേണമെന്നു വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ യോഗം

Published on 25 February, 2019
ജവാന്മാര്‍ക്കു ആദരാഞ്ജലി; ശക്തമായ നടപടി വേണമെന്നു വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ യോഗം
ന്യു റോഷല്‍: കഷ്മീരില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്മാര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചും ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച പാക്കിസ്ഥാനെതിരെ ശക്തമായ നടപടികളെടുക്കുന്നതിനു ഇന്ത്യാ ഗവണ്മെന്റിനു പിന്തുണ പ്രഖ്യാപിച്ചും വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ നേത്രുത്വത്തില്‍ വിവിധ സംഘടനകളുടെ പ്രവര്‍ത്തകര്‍ യോഗം ചേര്‍ന്നു.

ഷെര്‍ലീസ് റെസ്റ്റോറന്റില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിച്ച അസോസിയേഷന്‍ പ്രസിഡന്റ് ജോയി ഇട്ടന്‍ജവാന്മാരുടെ വിയോഗത്തില്‍ ദുഖം പ്രകടിപ്പിച്ചു. കിരാതമായ ഈ ആക്രമണം അക്ഷന്തവ്യമാണെന്നു ചൂണ്ടിക്കാട്ടിയ ജോയി ഇട്ടന്‍ ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ഉണ്ടാവില്ലെന്നു ഉറപ്പ് വരുത്തുകയും വേണമെന്നു നിര്‍ദേശിച്ചു.പെട്ടെന്നു വിളിച്ചു കൂട്ടിയ യോഗത്തില്‍ സംഘടനാ ഭേദമെന്യെ ധാരാളം പേര്‍ പങ്കെടുത്തതിനു നന്ദിയും പറഞ്ഞു

സെക്രട്ടറി നിരീഷ് ഉമ്മന്‍ ഏവര്‍ക്കും സ്വാഗതം രേഖപ്പെടുത്തി.

ഫോമാക്ക് വേണ്ടി ട്രഷര്‍ ഷിനു ജോസഫ്,ഫൊക്കാനാക്ക് വേണ്ടി എക്‌സി . വൈസ് പ്രസിഡന്റ് ശ്രീകുമാര്‍ ഉണ്ണിത്താന്‍, വിമന്‍സ് ഫോറം ചെയര്‍ പേഴ്‌സണ്‍ലൈസി അലക്‌സ്, യോങ്കേഴ്‌സ് മലയാളി സമാജത്തിനു വേണ്ടി മോന്‍സി വര്‍ഗീസ്, പിറവം നേറ്റീവ് അസോസിഷന് വേണ്ടി ബാബു തുമ്പയില്‍, ജസ്റ്റിസ് ഫോര്‍ ഓളിന് വേണ്ടി തോമസ് കൂവള്ളൂര്‍, ഇന്ത്യന്‍ അമേരിക്കന്‍മലയാളി അസോസിയേഷന് വേണ്ടി മുന്‍ പ്രസിഡന്റ് ഷെവലിയാര്‍ ജോര്‍ജ് ഇട്ടന്‍, ജോയിന്റ് സെക്രട്ടറി പ്രിന്‍സ് തോമസ്, വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ആദ്യ പ്രസിഡന്റ് എം. വി ചാക്കോ, മുന്‍ പ്രസിഡന്റ് ആന്റോ വര്‍ക്കി, ട്രസ്റ്റി ബോര്‍ഡ് ചെയര്‍ രാജന്‍ റ്റി ജേക്കബ്, ബേബി ന്യൂറോഷെല്‍, അസോസിയേഷന്‍ കമ്മിറ്റി മെംബേര്‍സ് ആയ ലിജോ ജോണ്‍, ഷാജന്‍ ജോര്‍ജ്, രാജ് തോമസ്, ഇട്ടൂപ്പ് ദേവസ്യ, ജോണ്‍ മാത്യു, ബിപിന്‍ ദിവാകരന്‍, സുരേന്ദ്രന്‍ നായര്‍, ജോണ്‍ തോമസ്, ജോസഫ് മാത്യു, പൗലോസ് വര്‍ക്കി, ഷാജി പീറ്റര്‍, ജോര്‍ജ് കുട്ടി ഉമ്മന്‍ തുടങ്ങിയവര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

മരിച്ച കേരളീയനായ ജവാനു വേണ്ടി ഫോമാ നടത്തുന്ന ധനസമാഹരണത്തില്‍ സഹകരിക്കാന്‍ ഫോമാ ട്രഷറര്‍ ഷിനു ജോസഫ് അഭ്യര്‍ഥിച്ചു

ഡബ്ലിയു. എം.എ. ട്രഷററും, മുന്‍ ഫൊക്കാന ജനറല്‍ സെക്രട്ടറിയുമായടെറന്‍സണ്‍ തോമസ് നന്ദി പറഞ്ഞു.
ജവാന്മാര്‍ക്കു ആദരാഞ്ജലി; ശക്തമായ നടപടി വേണമെന്നു വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ യോഗംജവാന്മാര്‍ക്കു ആദരാഞ്ജലി; ശക്തമായ നടപടി വേണമെന്നു വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ യോഗംജവാന്മാര്‍ക്കു ആദരാഞ്ജലി; ശക്തമായ നടപടി വേണമെന്നു വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ യോഗംജവാന്മാര്‍ക്കു ആദരാഞ്ജലി; ശക്തമായ നടപടി വേണമെന്നു വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ യോഗംജവാന്മാര്‍ക്കു ആദരാഞ്ജലി; ശക്തമായ നടപടി വേണമെന്നു വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ യോഗം
Join WhatsApp News
Member 2019-02-25 23:09:40
Indian military noticed your comment. They started air strike.  Good job wma.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക