Image

ഇന്ത്യന്‍ വ്യോമാക്രമണത്തിന്‍റെ ദൃശ്യങ്ങള്‍ പുറത്ത്! പങ്കുവെച്ചത് പാക്ക് പ്രദേശവാസി

Published on 26 February, 2019
ഇന്ത്യന്‍ വ്യോമാക്രമണത്തിന്‍റെ ദൃശ്യങ്ങള്‍ പുറത്ത്! പങ്കുവെച്ചത് പാക്ക് പ്രദേശവാസി

ശ്രീനഗര്‍: പുല്‍വാമ ആക്രണത്തില്‍ ഇന്ത്യ നല്‍കിയ തിരിച്ചടിയില്‍ പകച്ച് പാകിസ്താന്‍. ഇന്ത്യന്‍ പ്രത്യാക്രമണത്തിന് പിന്നാലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പാകിസ്താന്‍ അടിയന്തര യോഗം ചേര്‍ന്നു. ഇന്ത്യന്‍ സൈന്യം നടത്തിയ ആക്രമണത്തിന്‍റെ ചിത്രങ്ങള്‍ പാക്ക് സൈന്യം തന്നെയായിരുന്നു രാവിലെ പുറത്തുവിട്ടത്.

പാക് സൈന്യം തിരിച്ചടിക്കാന്‍ ശ്രമിച്ചപ്പോഴേക്കും ഇന്ത്യന്‍ സൈന്യം പിന്‍മാറിയെന്നായിരുന്നു പാക് അവകാശ വാദം. അതേസമയം ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിന്‍റെ ദൃശ്യങ്ങള്‍ പാകിസ്താന്‍ സ്വദേശി ട്വിറ്ററില്‍ പങ്കുവെച്ചു.

പുല്‍വാമ ആക്രമണത്തിന് 12 ാം നാള്‍ ആണ് ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചത്. പാകിസ്താന് തക്കതായ മറുപടി കൊടുക്കാനുള്ള തിരുമാനം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേതാണെന്നാണ് റിപ്പോര്‍ട്ട്. തിരിച്ചടിക്കാന്‍ സൈന്യത്തിന് പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ടെന്ന് നേരത്തേ തന്നെ മോദി വ്യക്തമാക്കിയിരുന്നു.

ഇന്ന് പുലര്‍ച്ചെ 3.30 ഓടെയായിരുന്നു ആക്രമണം. 12 'മിറാഷ് 2000' വിമാനങ്ങളാണ് ആക്രമണം നടത്തിയതെന്നാണ് വിവരം. നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള ജെയ്ഷ ഇ മുഹമ്മദ് ഭീകരരുടെ കാമ്പുകളില്‍ 1000 കിലോ ശേഷിയുള്ള ബോംബുകളാണ് വര്‍ഷിച്ചത്.

ആക്രമണത്തില്‍ ജെയ്ഷ ഈ മുഹമ്മദിന്‍റെ കേന്ദ്രം സ്ഥിതി ചെയ്യുന്ന ബാലക്കോട്ട് പൂര്‍ണമായും തകര്‍ന്നു. ദില്ലിയില്‍ നിന്ന് 750 കിമി അകലത്ത് സ്ഥിതി ചെയ്യുന്ന ബാലക്കോട്ട് ആക്രമിക്കാന്‍ പാക് അധീന കാശ്മീരില്‍ 50 കിമി അകത്തേക്കാണ് ഇന്ത്യ കടന്നത്.

ചാകോദി, മുസാഫര്‍ബാദ് എന്നീ സ്ഥലങ്ങള്‍ പൂര്‍ണമായും നശിച്ചെന്നാണ് റിപ്പോര്‍ട്ട്. ജെയ്ഷ ഇ മുഹമ്മദ് കണ്‍ട്രോള്‍ റൂം അടക്കമുള്ളവ പൂര്‍ണമായും തകര്‍ക്കപ്പെട്ടിട്ടുണ്ട്. ആക്രമണത്തിന്‍റെ ചിത്രങ്ങള്‍ പാകിസ്താന്‍ സൈനിക വക്താവ് മേജര്‍ ജനറല്‍ അസിഫ് ഗഫൂറാണ് ട്വിറ്റിലൂടെ പുറത്തുവിട്ടത്.

അതേസമയം ഇന്ത്യന്‍ ആക്രമണത്തിന് പാകിസ്താന്‍ നല്‍കിയ മറുപടിയെന്ന് അവകാശപ്പെട്ട് പാക് സ്വദേശി ട്വിറ്ററില്‍ വീഡിയ പങ്കുവെച്ചു. എന്നാല്‍ വീഡിയോ വ്യാജമാണെന്നും പരേഡ് ഷോയുടെ വീഡിയോ ആണെന്നുമൊക്കെ ട്വിറ്ററില്‍ കമന്‍റുകള്‍ ഉയരുന്നുണ്ട്.

ഇന്ത്യന്‍ വ്യോമാക്രമണത്തിന്‍റെ ദൃശ്യങ്ങള്‍ പുറത്ത്! പങ്കുവെച്ചത് പാക്ക് പ്രദേശവാസി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക