Image

തകര്‍ത്തത് ലഷ്‌ക്കര്‍-ജെയിഷെ-ഹിസ്ബുള്‍ സംയുക്ത ക്യാമ്പ്‌; രാജ്യം കനത്ത സുരക്ഷയില്‍

Published on 26 February, 2019
തകര്‍ത്തത് ലഷ്‌ക്കര്‍-ജെയിഷെ-ഹിസ്ബുള്‍ സംയുക്ത ക്യാമ്പ്‌; രാജ്യം കനത്ത സുരക്ഷയില്‍

ദില്ലി: പുല്‍വാമ ആക്രമണത്തിന് തിരിച്ചടിയായി ഇന്ത്യന്‍ സൈന്യം പാക് അധീന കാശ്മീരില്‍ നടത്തിയ പ്രത്യാക്രമണത്തെത്തുടര്‍ന്ന് ഇന്ത്യയില്‍ കനത്ത സുരക്ഷാ നിര്‍ദ്ദേശം.

അതിര്‍ത്തിയ്ക്കപ്പുറത്ത് പാക്കിസ്താന്‍ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ലഷ്‌ക്കര്‍ ഇ തൊയിബ, ജെയിഷെ ഇ മുഹമ്മദ് ഹിസ്ബുള്‍ മുജാഹിദ്ദീന്‍ എന്നീ ഭീകര സംഘടനകളുടെ സംയുക്ത ക്യാമ്പണ് പ്രത്യാക്രണത്തില്‍ ഇന്ത്യന്‍ വ്യോമസേന തകര്‍ത്തത്.

ഇതിന്റെ പശ്ചാത്തലത്തില്‍ രാജ്യം കനത്ത ജാഗ്രതയിലാണ്. അതിനിടെ മുതിര്‍ന്ന മന്ത്രിമാരും പ്രധാനമന്ത്രിയും അടങ്ങുന്ന ക്യാബിനറ്റ് സുരക്ഷാ സമിതി യോഗം ചേര്‍ന്നു. പ്രധാനമന്ത്രിയുമായി സുപക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ചര്‍ച്ച നടത്തി.

ബാല്‍ക്കോട്ട,് ചാക്കോത്തി, മുസാഫര്‍ബാദ് എന്നിവിടങ്ങളിലെ ഭീകര കേന്ദ്രങ്ങളാണ് തകര്‍ത്തത്. ജെയ്‌ഷെ ഇ മുഹമ്മദിന്റെ കേന്ദ്രങ്ങളും തകര്‍ത്തതായി റിപ്പോര്‍ട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക