Image

എക്യൂമെനിക്കല്‍ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ ലോകപ്രാര്‍ത്ഥനാദിനം

ജീമോന്‍ ജോര്‍ജ് Published on 26 February, 2019
എക്യൂമെനിക്കല്‍ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ ലോകപ്രാര്‍ത്ഥനാദിനം
ഫിലഡല്‍ഫിയ: സാമൂഹിക പ്രതിബന്ധതയോടും സാമൂഹിക നന്മകള്‍ക്കുമായി എക്കാലത്തും സമൂഹത്തിന്റെ മുന്‍നിരയില്‍ നിന്നും പ്രവര്‍ത്തിച്ചു വരുന്ന ഇതര സഭകളുടെ ഐക്യവേദിയായ എക്യൂമെനിക്കല്‍ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ ലോകപ്രാര്‍ത്ഥനാദിനം മാര്‍ച്ച് 2-ാം തീയതി ശനിയാഴ്ച രാവിലെ 9 മണി മുതല്‍ ഉച്ചക്ക് 1 മണി വരെ സെ.ഗ്രീഗോറിയോസ് മലങ്കര ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍(4136 Hulmeville Rd, Bensalem, PA, 19020) വച്ച് നടത്തുന്നതാണ്.

സമൂഹത്തിലെ അശരണരും ആലംബഹീനരുമായ ജനസമൂഹത്തിന്റെ ഉന്നമനത്തിനായിട്ടുള്ള നിരവധി പദ്ധതികള്‍ ആസൂത്രണം ചെയ്ത് പ്രവര്‍ത്തിച്ചു വരുന്ന എക്യൂമെനിക്കല്‍ ഫോലോഷിപ്പിന്റെ വഴിത്താരയിലെ നാഴിക കല്ലുകളിലൊന്നായ ലോകപ്രാര്‍ത്ഥനാദിനത്തിന്റെ ഈവര്‍ഷത്തെ ചിന്താവിഷയമായ 'കം-എവരിതിംഗ് ഈസ് റെഡി' (Luke 14, 15-24) വി.വേദപുസ്തകത്തിലെ വചനങ്ങളെ അടിസ്ഥാനമാക്കിയാണ് സ്ലൊവേനിയായിലെ വനിതകള്‍ രചിച്ച പ്രാര്‍ത്ഥനയെ ആസ്പദമാക്കി വേദശാസ്ത്രത്തില്‍ അഗാധമായ പാണ്ഡിത്യവും അതിലും ഉപരി ലളിതമായ ഭാഷയിലൂടെ സുവിശേഷ പ്രഘോഷണം നടത്തുവാന്‍ പ്രത്യേകം കഴിവുമുള്ള സുപ്രസിദ്ധ ക്രിസ്തീയ പ്രാസംഗീകയായ ജെന്‍സി അനീഷ് ആണ് മുഖ്യപ്രാസംഗീക. വിവിധ ദേവാലയങ്ങളില്‍ നിന്നും എത്തിചേരുന്നവര്‍ ഗാനാലാപങ്ങളിലൂടെയും വ്യത്യസ്ത സ്‌കിറ്റുകളിലൂടെയും, നൃത്തങ്ങളിലൂടെയും മുഖ്യ ചിന്താവിഷയത്തെ അധികരിച്ച് കുട്ടികളും മുതിര്‍ന്നവരും വിവിധ കലാസൃഷ്ടികള്‍ വേദിയില്‍ അവതരിപ്പിക്കുന്നതാണ്.

എക്യൂമെനിക്കല്‍ ഗായകസംഘം സാബു പാമ്പാടിയും, യൂത്ത് ക്വയര്‍ റെനി തോമസ്, മോള്‍സി തോമസ്, ബാബു കാപ്പില്‍ തുടങ്ങിയവരുടെ നേതൃത്വത്തിലും പ്രാര്‍ത്ഥനാദിനത്തില്‍ ഗാനശുശ്രൂഷകള്‍ ആലപിക്കുന്നതായിരിക്കും, അജി പണിക്കരുടെ നേതൃത്വത്തില്‍(നൂപുര ഡാന്‍സ് അക്കാഡമി) നൃത്താവിഷ്‌കാരവും ലോക പ്രാര്‍ത്ഥനാദിനത്തില്‍ ഉണ്ടായിരിക്കുന്നതാണ്.

റവ.ഫാ.ഡോ.സജി മുക്കൂട്ട്(ചെയര്‍മാന്‍) റവ.ഫാ.ഗീവറുഗീസ് ജേക്കബ് (കോ-ചെയര്‍മാന്‍)റവ.ഫാ.റെനി ഏബ്രഹാം(റിലിജിയസ്), അബിന്‍ ബാബു(സെക്രട്ടറി), തോമസ് ചാണ്ടി(ജോ.ട്രഷറര്‍), ജീമോന്‍ ജോര്‍ജ്(പി.ആര്‍.ഓ), സോബി ഇട്ടി(ചാരിറ്റി), ജോര്‍ജ് മാത്യു(സുവനീര്‍), ഷൈലാ രാജന്‍(പ്രോഗ്രാം), നിര്‍മ്മലാ ഏബ്രഹാം, സുമാ ചാക്കോ, ലൈലാ അലക്‌സ്, ലിസി തോമസ്, ബീനാ കോശി, ആന്‍ അലക്‌സ്, ഷേര്‍ളി ചവറ, മെറില്‍ സാജന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള വിവിധ കമ്മറ്റികളും നിരവധി വൈദീകരുടെയും വനിതാ പ്രധിനിധികളുടെയും സഹകരണത്തിലും ലോകപ്രാര്‍ത്ഥനാദിനം വന്‍വിജയമാക്കിത്തീര്‍ക്കുവാനുള്ള ക്രമീകരണങ്ങള്‍ക്ക് നേതൃത്തം കൊടുത്തുവരുന്നതായും കൂടാതെ ഫിലഡല്‍ഫിയായിലും പരിസരപ്രദേശങ്ങളിലുമുള്ള എല്ലാവരെയും പ്രാര്‍ത്ഥനാപൂര്‍വ്വം സ്വാഗതം ചെയ്യുന്നതായും എക്യൂമെനിക്കല്‍ ഫെലോഷിപ്പിന്റെ പത്രകുറിപ്പില്‍ അറിയിക്കുകയുണ്ടായി.

എക്യൂമെനിക്കല്‍ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ ലോകപ്രാര്‍ത്ഥനാദിനം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക