Image

ന്യൂജേഴ്‌സി ഫ്‌ലൂ ബാധിച്ച മരിച്ച കുട്ടികളുടെ എണ്ണം മൂന്നായി

പി.പി. ചെറിയാന്‍ Published on 26 February, 2019
ന്യൂജേഴ്‌സി ഫ്‌ലൂ ബാധിച്ച മരിച്ച കുട്ടികളുടെ എണ്ണം മൂന്നായി
ന്യൂജേഴ്‌സി: ഫ്‌ലൂ സീസണ്‍ ആരംഭിച്ചതു മുതല്‍ വൈറസ് ബാധിച്ചു മൂന്നു കുട്ടികള്‍ ഇതിനകം മരിച്ചതായി സ്റ്റേറ്റ് ഹെല്‍ത്ത് അധികൃതര്‍ അറിയിച്ചു.
ഫെബ്രുവരി 25 തിങ്കളാഴ്ചയായിരുന്നു മൂന്നാമത്തെ മരണം സ്ഥിരീകരിച്ചതെന്നു ഹെല്‍ത്ത് കമ്മീഷ്ണര്‍ ഷിരീഫ് എല്‍നഹല്‍ പറഞ്ഞു.

മരിച്ച മൂന്നു കുട്ടികള്‍ക്കു പുറമെ നിരവധി പേര്‍ക്ക് ഫഌ വൈറസ് ബാധ ഉണ്ടായതായും അറിയിപ്പില്‍ തുടര്‍ന്ന് പറയുന്നു. ജനുവരിയില്‍ ന്യൂജേഴ്‌സിയില്‍ മരിച്ച കുട്ടിക്ക് ഫഌ വാക്‌സിന്‍ എടുത്തിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. നോര്‍ത്തേണ്‍, സെന്‍ട്രല്‍ ന്യൂജേഴ്‌സിയിലാണ് മരണങ്ങള്‍ സംഭവിച്ചത്. മരിച്ച കുട്ടികളുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.

കഴിഞ്ഞ വര്‍ത്തെ അപേക്ഷിച്ചു ഈ വര്‍ഷത്തെ ഫഌ സീസന്‍ കൂടുതല്‍ പേരില്‍ വൈറസ് കണ്ടെത്തുന്നതിന് കഴിഞ്ഞതായും അധികൃതര്‍ അറിയിച്ചു.
വാക്‌സിനേഷന്‍ ഇതുവരെ എടുക്കാത്തവര്‍ എത്രയും വേഗം കുത്തിവെപ്പു നടത്തുന്നതാണ് രോഗം വന്നതിനുശേഷം ചികിത്സിക്കുന്നതിലും, രോഗം വരാതെ പ്രതിഷേധിക്കാന്‍ കഴിയുന്നതെന്നും ആരോഗ്യവകുപ്പു വ്യക്തമാക്കി.

ന്യൂജേഴ്‌സി ഫ്‌ലൂ ബാധിച്ച മരിച്ച കുട്ടികളുടെ എണ്ണം മൂന്നായിന്യൂജേഴ്‌സി ഫ്‌ലൂ ബാധിച്ച മരിച്ച കുട്ടികളുടെ എണ്ണം മൂന്നായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക