Image

ബാബരി ഭൂമി കേസില്‍ മധ്യസ്ഥ ശ്രമം വേണമെന്ന്‌ സുപ്രീം കോടതി

Published on 26 February, 2019
ബാബരി ഭൂമി കേസില്‍  മധ്യസ്ഥ ശ്രമം വേണമെന്ന്‌ സുപ്രീം കോടതി
ന്യൂഡല്‍ഹി: ബാബരി ഭൂമി കേസില്‍ കോടതിയുടെ മേല്‍നോട്ടത്തില്‍ മധ്യസ്ഥ ശ്രമം വേണമെന്ന്‌ സുപ്രീം കോടതി. ഇത്‌ സംബന്ധിച്ച്‌ മാര്‍ച്ച്‌ അഞ്ചിന്‌ ഉത്തരവിറക്കുമെന്നും കോടതി വ്യക്തമാക്കി.

ബാബരി കേസ്‌ വെറും സ്വകാര്യ വസ്‌തുവിലുള്ള തര്‍ക്കമല്ല. ഇത്‌ കൂടുതല്‍ വിവാദങ്ങളിലേക്ക്‌ നീങ്ങിയിരിക്കുകയാണ്‌. കോടതി മധ്യസ്ഥതക്കുള്ള ഒരവസരം നല്‍കുകയാണെന്നും ജസ്റ്റിസ്‌ ബോബ്‌ഡേ പറഞ്ഞു.

മധ്യസ്ഥ ശ്രമത്തിലൂടെയുള്ള പ്രശ്‌നപരിഹാരത്തിന്‌ സാധ്യത വിരളമാണ്‌. എന്നാലും അത്‌ ഉപയോഗപ്പെടുത്തണമെന്നും കേസ്‌ പരിഗണിച്ച ചീഫ്‌ ജസ്റ്റിസ്‌ രഞ്‌ജന്‍ ഗൊഗോയി, ജസ്റ്റിസുമാരായ എസ്‌എ ബോബ്‌ഡേ, ഡിവൈ ചന്ദ്രചൂഡ്‌, അശോക്‌ ഭൂഷണ്‍, അബ്ദുല്‍ നസീര്‍ എന്നിവരടങ്ങുന്ന ബെഞ്ച്‌ നിര്‍ദേശിച്ചു



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക