Image

അവസാനം എല്ലാ പ്രതിസന്ധികളില്‍ നിന്നും നാം ലക്ഷ്യസ്ഥാനത്ത് എത്തിച്ചേര്‍ന്നിരിക്കുന്നു. ഡോക്ടര്‍ എന്ന് നിന്നെ വിളിക്കാന്‍ സാധിച്ചതില്‍ ഞാന്‍ അഭിമാനിക്കുന്നു.''

Published on 26 February, 2019
അവസാനം എല്ലാ പ്രതിസന്ധികളില്‍ നിന്നും നാം ലക്ഷ്യസ്ഥാനത്ത് എത്തിച്ചേര്‍ന്നിരിക്കുന്നു. ഡോക്ടര്‍ എന്ന് നിന്നെ വിളിക്കാന്‍ സാധിച്ചതില്‍ ഞാന്‍ അഭിമാനിക്കുന്നു.''
തിരുവനന്തപുരം: ഹാദിയ ഇനി വെറും ഹാദിയ അല്ല, ഡോ. ഹാദിയ അശോകന്‍ ആണ്. ഭര്‍ത്താവായ ഷഫീന്‍ ജഹാനാണ് ഫേസ്ബുക്ക് അക്കൗണ്ടിലൂടെ ഹാദിയ ഡോക്ടറായ വിവരം അറിയിച്ചിരിക്കുന്നത്. ''ഈ തിളങ്ങുന്ന വിജയം ഒരു അസുലഭ നേട്ടമാണ്. എണ്ണമറ്റ പ്രാര്‍ത്ഥനകളുടെയും വിഭ്രാന്തികളുടെയും തടങ്കലിന്റെയും സ്നേഹത്തിന്റെയും ക്ഷമയുടെയും പ്രതിഫലം കൂടിയാണിത്. അല്‍ഹംദുലില്ല, അവസാനം എല്ലാ പ്രതിസന്ധികളില്‍ നിന്നും നാം ലക്ഷ്യസ്ഥാനത്ത് എത്തിച്ചേര്‍ന്നിരിക്കുന്നു. ഡോക്ടര്‍ എന്ന് നിന്നെ വിളിക്കാന്‍ സാധിച്ചതില്‍ ഞാന്‍ അഭിമാനിക്കുന്നു.'' ഹാദിയയുടെ ഫോട്ടോയ്ക്കൊപ്പം ഷഫീന്‍ ജഹാന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചിരിക്കുന്നു.
ദേശീയതലത്തില്‍ വരെ ശ്രദ്ധ ലഭിച്ച സംഭവമായിരുന്നു ഹാദിയ കേസ്. കോട്ടയം ജില്ലയിലെ വൈക്കം സ്വദേശികളായ അശോകന്റെയും പൊന്നമ്മയുടെയും മകളായ അഖില ഇസ്ലാം മതം സ്വീകരിച്ച്‌ ഹാദിയ എന്ന പേര് സ്വീകരിക്കുകയായിരുന്നു. ദീര്‍ഘകാലം വീട്ടുതടങ്കലിലായിരുന്ന ഹാദിയയ്ക്ക് നിയമത്തിന്റെ സഹായത്തോടെയാണ് ഷഫീന്‍ ജഹാനൊപ്പം ജീവിക്കാന്‍ അനുമതി ലഭിച്ചത്. ആയുര്‍വേദ ഡോക്ടറാകാന്‍ പഠിക്കുന്ന സമയത്തായിരുന്നു ഹാദിയയുടെ മതംമാറ്റവും അനുബന്ധ സംഭവങ്ങളും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക