Image

പാകിസ്ഥാനില്‍ കടന്നു കയറി ഇന്ത്യന്‍ വ്യോമസേന ജയ്‌ഷെ മുഹമ്മദ് ഭീകരകേന്ദ്രങ്ങള്‍ അക്രമിച്ച് തകര്‍ത്തു. ഭീകരരുടെ മരണം മുന്നുറിനും മുകളില്‍

Published on 26 February, 2019
പാകിസ്ഥാനില്‍ കടന്നു കയറി ഇന്ത്യന്‍ വ്യോമസേന ജയ്‌ഷെ മുഹമ്മദ് ഭീകരകേന്ദ്രങ്ങള്‍ അക്രമിച്ച് തകര്‍ത്തു. ഭീകരരുടെ മരണം മുന്നുറിനും മുകളില്‍
പുല്‍വാമ അക്രമണത്തിന് തിരിച്ചടിയെന്ന പോലെ പാകിസ്ഥാനില്‍ കടന്നു കയറി ജയ്‌ഷെ മുഹമ്മദ് ഭീകരകേന്ദ്രങ്ങള്‍ ബോംബിട്ട് തകര്‍ത്ത് ഇന്ത്യന്‍ വ്യോമ സേന. മൂന്ന് ഭീകരപരിശീലന കേന്ദ്രങ്ങളാണ് ഇന്ത്യന്‍ വ്യോമസേനയുടെ മിന്നല്‍ ആക്രമണത്തില്‍ തകര്‍ന്നത്. പാക്അധീന കശ്മീരിലെ ബാലാക്കോട്ടിലാണ് വ്യോമസേന അക്രമണം നടത്തിയത്. 

ഇരുപത് മിനിറ്റ് നീണ്ടു നിന്ന ആക്രമണത്തില്‍ ആയിരം കിലോ ബോംബ് വര്‍ഷിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഭീകരരുടെ മരണം മൂന്നുറിനും മുകളിലാണ്. 

അക്രമണം ഇന്ത്യ ഗവണ്‍മെന്റ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഭീകരതയെ പ്രോല്‍സാഹിപ്പിക്കുന്ന പാകിസ്ഥാനുള്ള തിരിച്ചടിയുടെ തുടക്കമാണിതെന്നാണ് ഇന്ത്യന്‍ വ്യോമസേന അക്രമണത്തിന് ശേഷം താക്കീത് നല്‍കിയത്. അക്രമണം നടന്നുവെന്ന് പാക് സൈന്യത്തിന്റെ ഔദ്യോഗിക വക്താവും സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 3.30നാണ് അക്രമണം നടന്നത്.

ഇന്ത്യന്‍ വ്യോമസേനയുടെ മിന്നല്‍ ആക്രമണത്തില്‍ പങ്കെടുത്ത് 12 മിറാഷ് 2000 ജെറ്റ് വിമാനങ്ങള്‍. നടുങ്ങി വിറച്ച് പാകിസ്ഥാന്‍

12 മിറാഷ് യുദ്ധ വിമാനങ്ങളാണ് മിന്നലാക്രമണം നടത്തിയത്.  ഇരുപത് മിനിറ്റിനുള്ളില്‍ പല റൗണ്ട് ബോംബിംഗ് നടത്തിയ യുദ്ധ വിമാനങ്ങള്‍ 1000 കിലോ ബോംബ് വര്‍ഷിച്ചു. എന്നാല്‍ പാകിസ്ഥാന്‍ റഡാരുകള്‍ക്ക് മിറാഷ് വിമാനങ്ങളെ കണ്ടെത്താനായില്ല എന്നതാണ് യഥാര്‍ഥ്യം. മിന്നലാക്രമണം പതിനഞ്ച് മിനിറ്റ് നീണ്ടു നിന്നപ്പോഴാണ് പാക് സൈന്യം അറിയുന്നത് തന്നെ. തുടര്‍ന്ന് പാക് വ്യോമസേന തയാറെടുത്ത് എത്തിയപ്പോഴേക്കും ഇന്ത്യന്‍ വിമാനങ്ങള്‍ ആക്രമണം കഴിഞ്ഞ് ഇന്ത്യന്‍ ആകാശത്ത് പറന്നെത്തിയിരുന്നു. 

പാകിസ്ഥാന്‍ മേഖലയിലെ ബാലാകോട്ട് പ്രവര്‍ത്തിക്കുന്ന ഭീകരത്താവളത്തില്‍ ഇന്ത്യക്കെതിരെ ആക്രമണം നടത്താന്‍ പരിശീലനം നടക്കുന്നു എന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ കേന്ദ്രത്തിന്റെ നേരിട്ടുള്ള നിയന്ത്രണം മസൂദ് അസ്ഹറിന്റെ ഭാര്യാ സഹോദരന്‍ ഉസ്താദ് ഗോറി എന്നറിയപ്പെടുന്ന യൂസഫ് അസ്ഹറിനാണ്. ജെയ്‌ഷെ മുഹമ്മദ് കമാന്‍ഡര്‍മാര്‍ അടക്കം നിരവധി ഭീകരരെ വകവരുത്തിയെന്നും ഇന്ത്യ വിശദീകരിച്ചു.

കരുതല്‍ ആക്രമണമാണ് നടന്നതെന്നും തിരിച്ചടിയായോ പാകിസ്ഥാനെതിരായ സൈനിക നീക്കമായോ കാണേണ്ടതില്ലെന്നും അന്താരാഷ്ട്ര സമൂഹത്തേയും ഇന്ത്യ ഓര്‍മ്മിപ്പിക്കുന്നുണ്ട്. നാട്ടുകാര്‍ക്ക് യാതൊരു വിധത്തിലുള്ള ബുദ്ധിമുട്ടും സൈനിക നടപടിയിലൂടെ ഉണ്ടായിട്ടില്ലെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. കാട്ടില്‍ കുന്നിന്‍ മുകളില്‍ പ്രവര്‍ത്തിക്കുന്ന ഭീകരത്താവളത്തിലാണ് വ്യോമാക്രമണം നടത്തിയത്.

ഇന്ത്യന്‍ വ്യോമസേനയിലെ ധീരന്‍മാരായ പൈലറ്റുമാരെ ആക്രമണത്തിന് പിന്നാലെ അഭിനന്ദിച്ച് രാഹുല്‍ ഗാന്ധിയും ദേശിയ നേതാക്കളും രംഗത്തെത്തി. കാര്‍ഗില്‍ യുദ്ധത്തിലാണ് ഇതിന് മുമ്പ് മിറാഷ് യുദ്ധ വിമാനങ്ങള്‍ തങ്ങളുടെ പ്രഹര ശേഷി പ്രകടിപ്പിച്ചിട്ടുള്ളത്. ലേസര്‍ ഘടിപ്പിച്ച ബോംബുകള്‍ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ജയ്‌ഷെ മുഹമ്മദിന്റെ ഏറ്റവും വലിയ ഭീകരകേന്ദ്രമാണ് വ്യോമസേന തകര്‍ത്ത് കളഞ്ഞ ബലോക്കോട്ടേതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ സുരക്ഷാ കാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാ സമതി ഡല്‍ഹിയില്‍ യോഗം ചേര്‍ന്നു.

പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍, വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്, ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ്, ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി എന്നിവരും യോഗത്തില്‍ സംബന്ധിച്ചു.
പാക്ക് പ്രത്യാക്രമണ സാധ്യത മുന്‍നിര്‍ത്തി വ്യോമസേനക്ക് അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

പാക് അതിര്‍ത്തികടന്നുള്ള ഇന്ത്യന്‍ വ്യോമാസേനയുടെ തിരിച്ചടിക്ക് പിന്നാലെ രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരു ശക്തിക്ക് മുന്നിലും രാജ്യത്തെ തലകുനിക്കാന്‍ അനുവദിക്കില്ല. രാജ്യം സുരക്ഷിതമായ കരങ്ങളിലാണെന്നും മോദി അഭിപ്രായപ്പെട്ടു. രാജസ്ഥാനില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

രാജ്യത്തെ ശിഥിലമാക്കാന്‍ അനുവദിക്കില്ല. ജനങ്ങളുടെ വികാരം തനിക്ക് മനസ്സിലാകും. രാജ്യത്തെ ഭീഷണിപ്പെടുത്താന്‍ ആരേയും അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യയുടെ വെല്ലുവിളി നേരിടുമെന്നും വേണ്ട സമയത്ത് തിരിച്ചടി നല്‍കുമെന്നും പാകിസ്ഥാന്‍. പാകിസ്ഥാനെ വെല്ലുവിളിക്കുന്നത് നല്ലതല്ലെന്ന് വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷി പറഞ്ഞു. 

മിന്നലാക്രമണത്തില്‍ പൂര്‍ണ പിന്തുണയറിയിച്ച് കോണ്‍ഗ്രസ്.

ഞങ്ങള്‍ എപ്പോഴും രാജ്യത്തെ സംരക്ഷിക്കാന്‍ സേനകള്‍ നടത്തുന്ന നടപടികള്‍ക്കൊപ്പമാണ്. ഒറ്റക്കെട്ടായി അവര്‍ക്ക് പിന്തുണ നല്‍കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഗാര്‍ഗെ പറഞ്ഞു.

അവര്‍ ഇപ്പോള്‍ പാക്കിസ്ഥാനിലെ ഭീകരവാദികള്‍ക്കെതിരെ നടപടികളെടുക്കുന്നു. അവരെ ഞങ്ങള്‍ അഭിനന്ദിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പാകിസ്ഥാനിലെ ഭീകര ക്യാമ്ബുകളില്‍ ഇന്ത്യ ആക്രമണം നടത്തിയതിന് പിന്നാലെ വ്യോമസേനാ പൈലറ്റുമാര്‍ക്ക് രാഹുല്‍ ഗാന്ധി അഭിവാദ്യമര്‍പ്പിച്ചിരുന്നു.

പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കൈക്കൊള്ളുന്ന ഏത് തീരുമാനത്തിനും സൈനിക നടപടിക്കും ഒപ്പം നില്‍ക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നേരത്തെ വ്യക്തമാക്കിയിരുന്നു.

രാഹുലിന് പിന്നാലെ മറ്റു കോണ്‍ഗ്രസ് നേതാക്കളും പ്രതിപക്ഷ നേതാക്കളും വ്യോമസേനക്ക് അഭിവാദ്യമര്‍പ്പിച്ച് രംഗത്തെത്തി.

അഖിലേഷ് യാദവും പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങും വ്യോമസേനയ്ക്ക് അഭിവാദ്യം അര്‍പ്പിച്ചു.

മുന്‍ പ്രതിരോധ മന്ത്രി എകെ ആന്റണിയും സൈനികരെ അഭിവാദ്യം ചെയ്തു. ഞാന്‍ സൈനികരെ സല്യൂട്ട് ചെയ്യുന്നു എന്നായിരുന്നു എകെ ആന്റണിയുടെ പ്രതികരണം. മമതാ ബാനര്‍ജിയും സൈനികര്‍ക്ക് അഭിവാദ്യമറിയിച്ചിരുന്നു. 

ഇന്ത്യ അതിര്‍ത്തി കടന്ന് ആക്രമണം നടത്തിയെന്ന് സമ്മതിച്ച് പാകിസ്ഥാന്‍ സൈന്യം ആദ്യം ട്വീറ്റ് ചെയ്യുന്നത് ഇന്ത്യന്‍ സമയം പുലര്‍ച്ചെ അഞ്ച് മണിയ്ക്കാണ്. അതായത് 3.45 മുതല്‍ 4 മണി വരെ ഇന്ത്യ ആക്രമണം നടത്തി ഒരു മണിക്കൂറിന് ശേഷം.

ഇന്ത്യ അതിര്‍ത്തി കടന്ന് ആക്രമണം നടത്തിയെന്നാണ് ആദ്യം പാകിസ്ഥാന്‍ അറിയിച്ചത് . പാക് സൈന്യം ഉടനെത്തന്നെ തിരിച്ചടിച്ചു. ഇന്ത്യന്‍ വിമാനങ്ങള്‍ തിരികെപ്പോയെന്നും മറ്റ് വിവരങ്ങള്‍ ഉടന്‍ പുറത്തു വിടാമെന്നുമാണ് പാകിസ്ഥാന്‍ വ്യക്തമാക്കിയിരുന്നത്.

പിന്നീട് രാവിലെ ഏഴ് മണിയോടെ, പാക് അധീന കശ്മീരിലല്ല, മുസഫറാബാദ് സെക്ടറിലേക്ക് തന്നെ ഇന്ത്യന്‍ വിമാനങ്ങള്‍ എത്തിയെന്ന് പാകിസ്ഥാന്‍ സ്ഥിരീകരിക്കുന്നു. 

ആവശ്യമെങ്കില്‍ തിരിച്ചടിക്കാന്‍ പാകിസ്ഥാന് അവകാശമുണ്ട്. ഇന്ത്യ ഉത്തരവാദിത്വത്തോടെ പെരുമാറണമെന്നും പാക് വിദേശമന്ത്രി  മഹ്മൂദ് ഖുറേഷി ആവശ്യപ്പെട്ടു. എന്ത് ആക്രമണമുണ്ടായാലും തിരിച്ചടിക്കാന്‍ പാക് സൈന്യം സര്‍വസജ്ജമാണെന്നും രാജ്യത്തിന് ആശങ്കപ്പെടേണ്ട ഒരു സാഹചര്യവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

വ്യോമാക്രമണത്തിന്റെ വിവരങ്ങള്‍ ഇന്ത്യ നയതന്ത്ര പ്രതിനിധികളോട് വിശദീകരിച്ചു. അമേരിക്ക, റഷ്യ, ബ്രിട്ടന്‍, ആസ്‌ട്രേലിയ, ഇന്തോനേഷ്യ, ടര്‍ക്കി, ആറ് ഏഷ്യന്‍ രാജ്യങ്ങള്‍ എന്നീ രാജ്യങ്ങളിലെ വിദേശകാര്യ സെക്രട്ടറിമാരോടാണ് വിജയ് ഗോഖലെ ഇന്ത്യന്‍ നിലപാട് വിശദീകരിച്ചത്.

ഐക്യരാഷ്ട്ര സുരക്ഷ സമതിയിലെ അഞ്ച് സ്ഥിരാഗംങ്ങളുടെ നയതന്ത്ര പ്രതിനിഥികളെ വിളിച്ച് വരുത്തിയാണ് ചര്‍ച്ച ചെയ്തത്. ആസിയാന്‍ രാജ്യങ്ങളെയും ഗള്‍ഫ് രാജ്യങ്ങളെയും നിലവിലെ സ്ഥിതി ഇന്ത്യ അറിയിക്കുന്നുണ്ട്. അമേരിക്കന്‍ പ്രസിഡന്റ് അടക്കമുള്ളവരുമായി പ്രധാനമന്ത്രി നേരിട്ട് സംസാരിക്കാനും സാധ്യതയുണ്ട്. ഇരു രാജ്യങ്ങളും സമാധാനം പാലിക്കണമെന്ന് ചൈന പ്രതികരിച്ചു.

ഭീകരവാദം തുടച്ച് നീക്കാന്‍ പാകിസ്ഥാന്റെ ഭാഗത്ത് നിന്ന് ഒരു ശ്രമവും ഉണ്ടായില്ല. അതുകൊണ്ടാണ് തിരിച്ചടി അനിവാര്യമായതെന്ന വിശദീകരണമാണ് ഇന്ത്യ നല്‍കുന്നത്. രഹസ്യാന്വേഷണ ഏജന്‍സികളുടെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സൈനിക നീക്കത്തിന് ഇന്ത്യ തയ്യാറെടുത്തതെന്നും ജെയ്‌ഷെ മുഹമ്മദ് കേന്ദ്രങ്ങളില്‍ ആക്രണം നടത്തിയതെന്നും വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ വിശദീകരിച്ചു

മിന്നലാക്രമണത്തിനു ശേഷമുള്ള സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിച്ചു. വിദേശകാര്യമന്ത്രി സുഷമ സ്വരാജാണ് യോഗം വിളിച്ചിരിക്കുന്നത്. ചൊവ്വാഴ്ച വൈകുന്നേരം അഞ്ചിനാണ് യോഗം ചേരുന്നത്. രാവിലെ സുരക്ഷയുമായി ബന്ധപ്പെട്ട കാബിനറ്റ് യോഗം ചേര്‍ന്നിരുന്നു. ഇതില്‍ പങ്കെടുത്തതിനു ശേഷമാണ് സുഷമ സര്‍വകക്ഷിയോഗം വിളിച്ചിരിക്കുന്നത്.

പാക് ഭീകരകേന്ദ്രങ്ങള്‍ക്കു നേരെയുള്ള ഇന്ത്യന്‍ വ്യോമസേനയുടെ ആക്രമണത്തെ പ്രതിപക്ഷ കക്ഷികളെല്ലാം പിന്തുണയ്ക്കുകയും അഭിനന്ദിക്കുകയും ചെയ്തിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, എഎപി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജരിവാള്‍, പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി തുടങ്ങിയ നേതാക്കളെല്ലാം മിന്നലാക്രമണത്തെ പിന്തുണച്ചു. സൈന്യത്തിന്റെ ഏതു നടപടിക്കും പൂര്‍ണപിന്തുണയെന്നാണ് ഈ നേതാക്കള്‍ വ്യക്തമാക്കിയത്.
Join WhatsApp News
കഴുതകൾ സൂക്ഷിക്കുക 2019-02-26 07:14:11
ട്രംപിന്റെ വിയറ്റ്‌നാമിൽ വച്ചുള്ള കിം കൂടി കാഴ്ച്ചയും  മോദിയുടെ പാക്കിസ്ഥാൻ വെടിക്കെട്ടിനും ഒരേ ലക്‌ഷ്യം . അവരുടെ അഴുമതികളെ കുഴിച്ചുമൂടി അടുത്ത ഇലക്ഷൻ ജയിക്കുക . പൊതുജനം എന്നും കഴുത തന്നെ 
Pappu 2019-02-26 08:06:11
ആയുധങ്ങൾ പഴയതാകുമ്പോൾ പട്ടാളത്തിന് വ്യായാമം ആവശ്യമാണ്. അവർക്ക് ശത്രുവിനെതിരെ ഒരു ഡ്രില്ലും ചിലപ്പോൾ വേണ്ടി വരും. തിരഞ്ഞെടുപ്പ് വരുമ്പോൾ ഒരു അടി. ജനങ്ങളുടെ ദേശീയ വികാരങ്ങളും ഇളക്കും. ഏതെങ്കിലും സ്വയം ആത്മാഹൂതി ചെയ്യുന്നവൻ പട്ടാളത്തിന്റെ നേരെ ബോംബുമെറിയും. തിരഞ്ഞെടുപ്പിൽ വിജയിക്കുന്ന പ്രധാനമന്ത്രി നന്ദി സൂചകമായി പാക്കിസ്ഥാനിൽ ഒരു സന്ദർശനവും നടത്തും. അവർ തമ്മിൽ തീറ്റയും കുടിയും ഒരു വശത്തും മറുവശത്ത് ദേശീയ വികാരവും. അവിടുത്തെ പ്രധാനമന്ത്രിയുടെ മകളുടെ വിവാഹത്തിന് ഒരു സമ്മാനവും നൽകും. പിന്നീട് ലാഹോറിലേക്ക് ബസ്സു യാത്രയും ആഘോഷങ്ങളും. വാസ്തവത്തിൽ ബിജെപിയെയും കോൺഗ്രസിനെയും വിജയിപ്പിക്കുന്നത് പാക്കിസ്ഥാൻ എന്നും പറയാം.
Victor 2019-02-26 09:55:27
Confusion and doubt!  The above commentator ; so-called
""PAPPU"" (seems a fake name)  is  a real 
""PAKKI TERRORIST SUPPORT"" because Pappu the only
guy comment against our respected Defense Personnels
attack/remedial action did against Pakki Terrorist Basta….
"'JAGRATHAI""
ഡോ.ശശിധരൻ 2019-02-26 14:12:10

ഒരിക്കൽ വേദമതാവ് ഇപ്രകാരം പറഞ്ഞു .എല്ലാവരുടെയും പേടി മാറ്റുന്നവളാണ് അമ്മ !പക്ഷെ എനിക്കൊരാളെ വളരെ പേടിയാണ്അല്പശ്രുതനെ!”ഒന്നുകിൽ ഒരാൾ അശ്രുതനായിരിക്കണം  അല്ലെങ്കിൽ സുശ്രുതനായിരിക്കണം. പക്ഷെ അല്പശ്രുതനെ എനിക്ക് പേടിയാണ് .അവനെ കണ്ടാൽ ഓടിയൊളിക്കും. അവൻ എന്നെ പ്രഹരിക്കും, എന്നെ കൊല്ലും. അസ്ഥാനത്തും ,അനവസ്ഥയിലും , അപ്രകരണത്തിലും നുണയിലൂടെ അശാസ്ത്രീയമായി അവൻ എന്നെ അവനുവേണ്ടപോലെ ഏച്ചുകൂട്ടി കൂട്ടികെട്ടും” .സൗമ്യമായ ഗ്രാമ്യഭാഷയിൽ പറഞ്ഞാൽ മുറിവൈദ്യൻ ആളെ കൊല്ലും .അവനു സമം അവൻ തന്നെ ! അല്പശ്രുതനാണ് പലപേരിൽ മരതോക്കിനു മണ്ണുണ്ടപോലെ സ്ത്രൈയണ  പ്രലപനപ്രതികരണങ്ങൾ  തൊടുത്തു വിടുന്നത്. സ്വന്തമായി എന്തെങ്കിലുമെഴുതിയാൽ ,നിരൂപണമായാലും ,ലേഖനമായാലുംകവിതയായാലും  അത് സ്ത്രൈയണതയുടെ,അകംകൃതസാഹിത്യത്തിന്റെ  അകംതളങ്ങളിൽ അമർന്ന് അമർന്ന് അസൃതമായി അവസാനം കാണുന്നൂ.

(ഡോ.ശശിധരൻ)

Pappu 2019-02-26 14:33:01
എടോ വിക്റ്റർ, അമേരിക്കയിൽ കിടന്ന് 'പാക്കി' എന്ന് വിളിച്ചാൽ വല്ലവന്റെയും തട്ട് കിട്ടും. ഇന്ത്യക്കാരും ചൈനക്കാരും പാക്കിസ്ഥാൻ കാരും സൗഹാർദത്തോടെ ജീവിക്കുന്ന രാജ്യമാണ് അമേരിക്ക. അവിടെ തന്റെ തീവ്ര ദേശീയതയൊന്നും ചെലവാകില്ല. എല്ലാ രാജ്യങ്ങളിലും നല്ലവരും ചീത്തയുമുണ്ടെന്ന് താൻ അറിയുക. തീവ്ര വാദം ഏറ്റതും കൂടുതൽ ഇന്ത്യയ്ക്കുള്ളിലാണ്. പട്ടാപകൽ ഒരു പെൺകുട്ടിക്ക് വഴിയേ നടക്കാൻ സാധിക്കാത്ത രാജ്യമാണ് അവിടം. ഒരു പശുവിന്റെ തോല് ചുമന്നുവെന്ന് പറഞ്ഞു ദളിതനെ ചുട്ടുകൊല്ലുന്ന നാടാണ് ഇന്ത്യ. അന്നൊക്കെ തന്റെ ദേശീയ വികാരം എവിടെയായിരുന്നു. അമേരിക്കയിൽ ധാരാളം കാഷ്മീരികൾ ഉണ്ട്. അവരാരും ഇന്ത്യക്കാരെന്നു പറയാറില്ല. കാഷ്മീരികൾ എന്നെ പറയുള്ളൂ. പിന്നെ ആർക്കു വേണ്ടി ഈ യുദ്ധം. പട്ടാളക്കാരെ കുരുതി കഴിക്കാതെ ഭീകരത അവസാനിപ്പിക്കാൻ പാകിസ്ഥാനുമായി സൗഹാർദ ചർച്ചയാണ് വേണ്ടത്. എതിരഭിപ്രായം എഴുതിയാൽ പാക്കിയാകില്ലെന്നും താൻ അറിയുക.  
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക