Image

തിരിച്ചടിക്കായി ഇന്ത്യ വര്‍ഷിച്ചത്‌ 1.7 കോടിയുടെ വിലയുള്ള ബോംബുകള്‍

Published on 26 February, 2019
 തിരിച്ചടിക്കായി ഇന്ത്യ വര്‍ഷിച്ചത്‌ 1.7 കോടിയുടെ വിലയുള്ള ബോംബുകള്‍
ദില്ലി: വ്യോമസേനയുടെ പോരാളികള്‍ നടത്തിയ രണ്ടാം സര്‍ജിക്കല്‍ സ്‌ട്രൈക്കിന് കോടികളാണ്‌  ഇന്ത്യ ഒരുക്കിയത്‌.

പുല്‍വാമ  ഭീകരാക്രമണത്തിന്‌ ശേഷം ഇന്ത്യയുടെ പ്രതിരോധ വിഭാഗത്തില്‍ തിരിച്ചടി വേണമെന്ന  ആവശ്യം  കരസേനയും വ്യോമസേനയും ശക്തമായി  ഉന്നയിരുന്നു.

ഇതോടെ തിരിച്ചടി എന്നതിന്‌ ശക്തമായ പിന്തുണ സര്‍ക്കാരില്‍ നിന്ന്‌ തന്നെ ലഭിക്കുകയായിരുന്നു.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സൈന്യത്തിനായി സര്‍ക്കാര്‍ ഒരുക്കിയ എല്ലാ കാര്യങ്ങളും സര്‍ജിക്കല്‍ സ്‌ട്രൈക്കിനായി ഉപയോഗിക്കുകയും ചെയ്‌തിരുന്നു.

  18 വര്‍ഷത്തിനിടെ ഇന്ത്യയുടെ ഏറ്റവും മികച്ച ആയുധ ശേഖരമാണ്‌ ആക്രമണത്തിനായി വ്യോമസേന ഉപയോഗിച്ചത്‌. ആധുനിക സാങ്കേതിവിദ്യയുടെ സഹായവും ഇതിനൊപ്പമുണ്ടായിരുന്നു.

ഇന്ത്യ ബാലകോട്ടിലെ ഭീകരകേന്ദ്രത്തില്‍ വര്‍ഷിച്ചത്‌ 1.7 കോടിയുടെ വിലയുള്ള ബോംബുകളാണ്‌. സമീപകാലത്തൊന്നും ഇന്ത്യ ഇത്രയും വിലകൂടിയ ബോംബുകള്‍ ഉപയോഗിച്ചിട്ടില്ല.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക