Image

മറ്റൊരു ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്കു കൂടിയൂണിവേഴ്‌സിറ്റി പൂളില്‍ ദാരുണാന്ത്യം

പി.പി. ചെറിയാന്‍ Published on 27 February, 2019
മറ്റൊരു ഇന്ത്യന്‍  വിദ്യാര്‍ത്ഥിക്കു കൂടിയൂണിവേഴ്‌സിറ്റി പൂളില്‍ ദാരുണാന്ത്യം
റോഡ് ഐലന്റ്: ഡാളസ് യു.റ്റി.സിയില്‍ ഉന്നത വിദ്യാഭ്യാസത്തിന് എത്തിചേര്‍ന്ന മലയാളി വിദ്യാര്‍ത്ഥി ലിന്റൊ ഫിലിപ്പ് ഫെബ്രുവരി 24 ശനിയാഴ്ച  ലേക്ക് സവാരിക്കിടയില്‍ ബോട്ടു മറിഞ്ഞു മരിച്ചതിനു പുറകെ, റോഡ ഐലന്റ് യൂണിവേഴ്‌സിറ്റിയില്‍ ഉന്നത വിദ്യാഭ്യാസത്തിന് എന്‍ റോള്‍ ചെയ്തിരുന്ന സോഹില്‍ ഹബീബ് എന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥി ഫിസിക്‌സ് ബിരുദ വിദ്യാര്‍ത്ഥി കോളേജ് ക്യാമ്പസിലെ പൂളില്‍ മുങ്ങി മരിച്ചു.
ഫെബ്രുവരി 24 ശനിയാഴ്ച വൈകീട്ടായിരുന്നു ഈ സംഭവവും യൂണിവേഴ്‌സിറ്റി ഫിസിക്കല്‍ എഡുക്കേഷന്‍ സെന്ററിലെ പൂളില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ സോഹിലിനെ രക്ഷാപ്രവര്‍ത്തകര്‍ കണ്ടെടുത്തു സി.പി.ആര്‍. നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. യൂണിവേഴ്‌സിറ്റി അധികൃതര്‍ അറിയിച്ചു.

അമേരിക്കയില്‍ വരുന്നതിനു മുമ്പു ജാമിയ മില്ലിയ ഇസ്ലാമിയ(ന്യൂഡല്‍ഹി) യൂണിവേഴ്‌സിറ്റിയില്‍ നിന്നും ടെക്‌നോളജിയില്‍ മാസ്‌റ്റേഴ്‌സ് ബിരുദം നേടി ഇന്ത്യയിലെ NOIDA യില്‍ എന്‍ജിനീയറായി പ്രവര്‍ത്തിച്ചിരുന്നു. വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ യൂണിവേഴ്‌സിറ്റി അധികൃതര്‍ സോഹിലെ കുടുംബാംഗങ്ങളെ അനുശോചനം അറിയിച്ചു. 2016 ലാണ് ഇന്റര്‍നാഷ്ണല്‍ വിദ്യാര്‍ത്ഥിയായി സോഹില്‍ അമേരിക്കയിലെത്തിയതു ബോസ്റ്റണ്‍ കോളേജില്‍ ടീച്ചിംഗ് അസിസ്റ്റന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

മറ്റൊരു ഇന്ത്യന്‍  വിദ്യാര്‍ത്ഥിക്കു കൂടിയൂണിവേഴ്‌സിറ്റി പൂളില്‍ ദാരുണാന്ത്യംമറ്റൊരു ഇന്ത്യന്‍  വിദ്യാര്‍ത്ഥിക്കു കൂടിയൂണിവേഴ്‌സിറ്റി പൂളില്‍ ദാരുണാന്ത്യംമറ്റൊരു ഇന്ത്യന്‍  വിദ്യാര്‍ത്ഥിക്കു കൂടിയൂണിവേഴ്‌സിറ്റി പൂളില്‍ ദാരുണാന്ത്യം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക