Image

ബദ്‌ഗാമില്‍ ഇന്ത്യന്‍ ഹെലികോപ്‌ടര്‍ തകര്‍ന്നു വീണതില്‍ പങ്കില്ലെന്ന്‌ പാക്‌ സേന വക്താവ്‌

Published on 27 February, 2019
ബദ്‌ഗാമില്‍ ഇന്ത്യന്‍ ഹെലികോപ്‌ടര്‍ തകര്‍ന്നു വീണതില്‍ പങ്കില്ലെന്ന്‌ പാക്‌ സേന വക്താവ്‌

ഇസ്ലാമാബാദ്‌: ബദ്‌ഗാമില്‍ ഇന്ത്യന്‍ ഹെലികോപ്‌ടര്‍ തകര്‍ന്നു വീണതില്‍ പാകിസ്ഥാന്‌ പങ്കില്ലെന്ന്‌ പാക്‌ സേന വക്താവ്‌. നിലവിലെ സാഹചര്യങ്ങള്‍ വഷളാക്കുന്ന രീതിയിലുള്ള സമീപനം പാകിസ്ഥാന്‍ സ്വീകരിക്കില്ലെന്ന്‌ പാക്‌ സേന വക്താവ്‌ വിശദമാക്കി. തങ്ങളുടെ പക്കല്‍ ആയുധങ്ങള്‍ ഉണ്ട്‌ പക്ഷേ അവ തങ്ങളുടെ സ്വരക്ഷയ്‌ക്ക്‌ വേണ്ടിയുള്ളതാണെന്നും പാക്‌ വക്താവ്‌ പറഞ്ഞു.

വ്യോമാതിര്‍ത്തി ലംഘിച്ച 2 ഇന്ത്യന്‍ വിമാനങ്ങള്‍ വെടിവച്ചിട്ടെന്ന്‌ വിശദമാക്കിയ വക്താവ്‌ ആക്രമിച്ചത്‌ തങ്ങളുടെ സജ്ജമാണെന്ന്‌ കാണിക്കാനാണെന്നും പാക്‌ വക്താവ്‌ മാധ്യമങ്ങളോട്‌ വ്യക്തമാക്കി. ഇന്ന്‌ രാവിലെയാണ്‌ കശ്‌മീരില്‍ സേനാ ഹെലികോപ്‌ടര്‍ തകര്‍ന്നുവീണത്‌. അപകടത്തില്‍ രണ്ട്‌ പൈലറ്റുമാര്‍ മരിച്ചിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക