Image

മികച്ച ചിത്രം കാന്തന്‍ ദി ലവര്‍ ഓഫ്‌ കളര്‍, സംവിധായകന്‍ ശ്യാമപ്രസാദ്‌, ജയസൂര്യയും സൗബിനും മികച്ച നടന്‍മാര്‍; നിമിഷ സജയന്‍ നടി

Published on 27 February, 2019
മികച്ച ചിത്രം കാന്തന്‍ ദി ലവര്‍ ഓഫ്‌ കളര്‍, സംവിധായകന്‍ ശ്യാമപ്രസാദ്‌, ജയസൂര്യയും സൗബിനും  മികച്ച നടന്‍മാര്‍;  നിമിഷ സജയന്‍ നടി

തിരു: 2018ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച സിനിമയായി ഷെരീഫ് ഈസ സംവിധാനം ചെയ്ത കാന്തന്‍ ദി ലവര്‍ ഓഫ് കളര്‍ തെരഞ്ഞെടുത്തു. മികച്ച സംവിധായകന്‍ ശ്യാമപ്രസാദാണ് ( ഒരു ഞായറാഴ്ച ). മികച്ച നടനായി ജയസൂര്യയേയും (ഞാന്‍ മേരിക്കുട്ടി, ക്യാപ്റ്റന്‍)  സൗബിന്‍ ഷാഹിറിനേയും   (സുഡാനി ഫ്രം നൈജീരിയ) നടിയായി നിമിഷ സജയനേയും (ചോല, ഒരു കുപ്രസിദ്ധ പയ്യന്‍) ജൂറി തെരഞ്ഞെടുത്തു. ഒരു ഞായറാഴ്ചയാണ് മികച്ച രണ്ടാമത്തെ ചിത്രം

സഹനടനായി ജോജു ജോര്‍ജിനേയും  (ജോസഫ്, ചോല) സഹനടിയായി സാവിത്രി ശ്രീധരന്‍, സരസ ബാലിശ്ശേരി ( ഇരുവരും സുഡാനി ഫ്രം നൈജീരിയ) എന്നിവരേയും തെരഞ്ഞെടുത്തു. സുഡാനി ഫ്രം നൈജീരിയയാണ് മികച്ച ജനപ്രിയ ചിത്രം.

മറ്റ് അവാര്‍ഡുകള്‍:

മികച്ച ബാലതാരം (പെണ്‍): അബിനി ആദി ( പന്ത്)

മികച്ച ബാലതാരം (ആണ്‍) റിഥുന്‍ (അപ്പുവിന്റെ സത്യാന്വേഷണം)

മികച്ച നവാഗത സംവിധായകന്‍ : സക്കറിയ മുഹമ്മദ് (സുഡാനി ഫ്രം നൈജീരിയ)

മികച്ച സംഗീത സംവിധായകന്‍ : വിശാല്‍ ഭരദ്വാജ് (കാര്‍ബണ്‍)

മികച്ച ഗാനരചന: ബി കെ ഹരിനാരായണന്‍ (തീവണ്ടി, ജോസഫ്)

മികച്ച ഗായകന്‍: വിജയ് യേശുദാസ് (പൂമുത്തോളേ.. ചിത്രം ജോസഫ്)

മികച്ച ഗായിക: ശ്രേയാ ഘോഷാല്‍ (ആമി)

മികച്ച പശ്ചാത്തല സംഗീതം: ബിജിപാല്‍ (ആമി )

മികച്ച ചലച്ചിത്ര ഗ്രന്ഥം : എം ജയരാജ് (മലയാള സിനിമ പിന്നിട്ട വഴികള്‍)

മികച്ച തിരക്കഥാകൃത്ത്: മുഹ്സിന്‍ പെരാരി, സക്കറിയ (സുഡാനി ഫ്രം നൈജീരിയ)

മികച്ച വസ്ത്രാലങ്കാരം: സമീര സനീഷ്

കെ യു മോഹനന്‍ (മികച്ച ഛായാഗ്രാഹകന്‍), മുഹ്സിന്‍ പെരാരി, സക്കറിയ മുഹമ്മദ് (സുഡാനി ഫ്രം നൈജീരിയ)

മികച്ച ഡബ്ബിംഗ്: ഷമ്മി തിലകന്‍. സ്നേഹ എം

മികച്ച നൃത്ത സംവിധാനം: സംഗീത സുജിത്

മികച്ച സിങ്ക് സൌണ്ട്: അനീഷ്

മികച്ച ശബ്ദ മിശ്രണം: ഷിനോയ് ജോസഫ്

മികച്ച ശബ്ദ ഡിസൈന്‍: ജയദേവന്‍ സി

മികച്ച ചിത്ര സംയോജനം: അരവിന്ദ് മന്മഥന്‍ (ഒരു ഞായറാഴ്ച )

മികച്ച കലാ സംവിധായകന്‍: വിനേഷ് ബഗ്ലാാല്‍ (കമാരസംഭവം)

മികച്ച കുട്ടികളുടെ ചിത്രം: അങ്ങനെ .. അകലെ.. ദൂരെ

മികച്ച ഛായാഗ്രഹണം : കെ യു മോഹനന്‍ (കാര്‍ബണ്‍)

മികച്ച കഥാകൃത്ത് : ജോയ് മാത്യു

മന്ത്രി എ കെ ബാലനാണ് അവര്‍ഡുകള്‍ പ്രഖ്യാപിച്ചത്.

മികച്ച നടിക്കുള്ള പുരസ്‌കാരത്തിനായി ഏറ്റവും അധികം പറഞ്ഞുകേട്ട രണ്ടുപേരുകളാണ് നിമിഷ സജയനും അനു സിതാരയും. പ്രഖ്യാപന സമയത്ത് ഇരുവരും ഒരുമിച്ച് ഒരു വീട്ടില്‍ തന്നെ ഉണ്ടായിരുന്നു. കൊച്ചി പാലാരിവട്ടത്തെ നിമിഷയുടെ വീട്ടിലായിരുന്നു ഉറ്റ കൂട്ടുകാരികള്‍.

സിനിമ ആവാര്‍ഡുകള്‍ പ്രഖ്യാപിച്ചുകൊണ്ട് മന്ത്രി വാര്‍ത്താ സമ്മേളനം തുടങ്ങിയപ്പോള്‍ മുതല്‍ ഇരുവരുടെയും മുഖങ്ങളില്‍ ആകാംക്ഷയായിരുന്നു. സിനിമയിലെ ഏറ്റവും അടുത്ത കൂട്ടുകാര്‍ ആണ് ഇരുവരും. മികച്ച നടി നിമിഷ ആണെന്ന പ്രഖ്യാപനം വന്നതോടെ കെട്ടിപ്പിടിച്ച് നിമിഷയ്ക്ക് അനു മുത്തം നല്‍കി. പിന്നെ അഭിനന്ദന പ്രവാഹമായി.

മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടതില്‍ ഒരുപാട് സന്തോഷമുണ്ടെന്ന് നിമിഷ പ്രതികരിച്ചു. ഇതുവരെ ചെയ്ത ജോലി അംഗീകരിക്കപ്പെട്ടതില്‍ സന്തോഷമുണ്ട്. ചോലയില്‍ ഒരു സ്‌കൂള്‍ കുട്ടിയുടെ വേഷമായിരുന്നു ചെയ്തത്. ഇതുവരെ ചെയ്തതില്‍ ഏറ്റവും ബുദ്ധിമുട്ടായി തോന്നിയത് ചോലയിലെ വേഷമാണ്. ഇനിയും കഠിനാധ്വാനം തുടരും. തരുന്ന ജോലി വൃത്തിയായി ചെയ്യുക മാത്രമാണ് ലക്ഷ്യം. മലയാളത്തില്‍ നല്ല കഥാപാത്രങ്ങള്‍ കിട്ടുന്നുണ്ടെന്നും നിമിഷ പറഞ്ഞു.

കുപ്രസിദ്ധപയ്യനിലെ പ്രകടനവും അംഗീകരിക്കപ്പെട്ടു. ആ സിനിമയില്‍ സഹതാരം കൂടിയാണ് അനു സിത്താര. അനുവിന്റെ ക്യപ്റ്റനാണ് പുരസ്‌കാരത്തിനായി അവസാന ഘട്ടത്തില്‍ ഉണ്ടായിരുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക