Image

അമ്മക്കൊരുമ്മ : മാര്‍ച്ച് ഒന്നിന് അബുദാബിയില്‍

Published on 27 February, 2019
അമ്മക്കൊരുമ്മ : മാര്‍ച്ച് ഒന്നിന് അബുദാബിയില്‍
അബുദാബി : ഭിന്ന ശേഷിയുള്ള കുട്ടികളുടെ ഉന്നമന ത്തിനു വേണ്ടി പ്രവൃത്തിക്കുന്ന നെസ്റ്റ് ഇന്റര്‍ നാഷണല്‍ അക്കാദമി ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ (നിയാര്‍ക്ക്) കൊയിലാണ്ടിയുടെ അബുദാബി ചാപ്റ്റര്‍ സംഘടിപ്പിക്കുന്ന കുടുംബ സംഗമം 'അമ്മക്കൊരുമ്മ' 2019 മാര്‍ച്ച് 1 വെള്ളിയാഴ്ച അബുദാബി കേരളാ സോഷ്യല്‍ സെന്ററില്‍ നടക്കും എന്ന് സംഘാടകര്‍ അറി യിച്ചു.

'കുട്ടികളിലെ ജന്മ വൈകല്യങ്ങള്‍ മുന്‍കൂട്ടി അറിയുവാ നുള്ള വഴികള്‍' എന്ന വിഷയത്തില്‍ വൈകുന്നേരം നാലു മണിക്കു തുടങ്ങുന്ന ബോധവല്‍ക്കരണ ക്ലാസ്സ്, കുട്ടി കളുടെ കളറിംഗ് - പെയിന്റിംഗ് മത്സരങ്ങള്‍, യു. എ. ഇ. യിലെ കലാകാരന്‍മാര്‍ പങ്കെടുക്കുന്ന സംഗീത - നൃത്ത സന്ധ്യഎന്നിവ 'അമ്മക്കൊരുമ്മ' യുടെ ഭാഗമായി ഒരുക്കും. വൈകുന്നേരം ഏഴു മണിക്ക് തുടങ്ങുന്ന സമാപന സമ്മേ ളനത്തില്‍ ഡോക്ടര്‍ എ. വി. അനൂപ് മുഖ്യ അതിഥി ആയിരിക്കും. ഡോക്ടര്‍ ഷഹബാസ് ചടങ്ങില്‍ സംബ ന്ധിക്കും.

കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി യില്‍ 2008 ല്‍ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് രംഗത്ത് രൂപീ കൃ തമായ സന്നദ്ധ സംഘടനയായ 'നെസ്റ്റ്' നേതൃത്വം നല്‍ കുന്ന നിയാര്‍ക്ക് പ്രവര്‍ത്തിക്കുന്നത് ഭിന്ന ശേഷിയുള്ള കുട്ടികളുടെ ഉന്നമനം കൂടി ഊന്നല്‍ നല്‍കണം എന്ന തിന്റെ അടിസ്ഥാന ത്തിലാണ് എന്നും നിയാര്‍ക്ക് ഭാരവാഹികള്‍ അറിയിച്ചു.

ലോകോത്തര നിലവാരത്തില്‍ ഉള്ള വിദ്യാഭ്യാസ, ചികിത്സാ പരിചരണങ്ങള്‍ ഭിന്ന ശേഷിയുള്ള കുട്ടി കള്‍ക്ക് ലഭിക്കണം എന്നതിനാല്‍ അമേരിക്കന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ആയ C I D (Central Institute for the Deaf), ദുബായിലെ 'അല്‍ നൂര്‍ സെന്റര്‍ ഫോര്‍ ചില്‍ഡ്രന്‍ വിത്ത് സ്പെഷ്യല്‍ നീഡ്‌സ്' എന്നിവ യുമായി ഉണ്ടാ ക്കിയ സാങ്കേതിക വിവര കൈമാറ്റ ഉടമ്പടികളിലൂടെ ഇന്ന് ഇന്ത്യയിലെ തന്നെ മികച്ച ഒരു സ്ഥാപനം ആയി 'നിയാര്‍ക്ക്' മാറിക്കഴിഞ്ഞു എന്ന് സംഘാടകര്‍ അവ കാശപ്പെട്ടു.

നിയാര്‍ക്ക് മുഖ്യ രക്ഷാധികാരി ഇബ്രാഹിം ബഷീര്‍, പ്രസിഡണ്ട് ആദര്‍ശ്, ജനറല്‍ സെക്രട്ടറി ജയ കൃഷ്ണന്‍, ട്രഷറര്‍ സാദത്ത്, പ്രോഗ്രാം കണ്‍വീനര്‍ ജലീല്‍ മഷ്ഹൂര്‍, മേളം മേഖല ഹെഡ് ബിമല്‍ എന്നിവര്‍ വാര്‍ത്താ സമ്മേ ളനത്തില്‍ സംബന്ധിച്ചു. 
അമ്മക്കൊരുമ്മ : മാര്‍ച്ച് ഒന്നിന് അബുദാബിയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക