Image

മൈക്കല്‍ കോഹന്‍ വിചാരണ എന്ന പ്രഹസനം (ബി ജോണ്‍ കുന്തറ)

Published on 27 February, 2019
മൈക്കല്‍ കോഹന്‍ വിചാരണ എന്ന പ്രഹസനം (ബി ജോണ്‍ കുന്തറ)
നുണ ശീലമാക്കിയിട്ടുള്ള, ബാര്‍ ലൈസന്‍സ് നഷ്ട്ടപ്പെട്ട, ജയിലില്‍ പോകുവാന്‍ ഒരുങ്ങുന്ന, മൈക്കല്‍ കൊഹന്റ്റെ നുണകളില്‍ നിന്നും നേരുകള്‍ സൃഷ്ടിക്കുന്നതിനുള്ള പരിതാപകരമായ ശ്രമത്തിലാണ് ഡമോക്രാറ്റിക് പാര്‍ട്ടി വാഷിംഗ്ടണില്‍. ഇവര്‍ക്കീ പ്രയോജനരഹിത പ്രഹസന നാടകത്തിന് രണ്ടു ദിനങ്ങള്‍ കൂടി ക്ഷമിക്കാമായിരുന്നു.
മറുവശത്തു പ്രസിഡന്റ് ട്രമ്പ് ലോകത്തെ ആണവായുധങ്ങള്‍ കൊണ്ടു വിറപ്പിച്ച നോര്‍ത്ത് കൊറിയന്‍ സ്വേച്ഛാധിപതി കിം ജൊങ്ങുമായി, ഈയൊരവസ്ഥക്ക് അവസാനം കാണുന്നതിന് സംഭാഷണം നടത്തുന്നു. ഇവിടെ നാട്ടിലോ എങ്ങിനെ ഡൊണാള്‍ഡ് ട്രംപിനെ സ്ഥാനഭ്രഷ്ടനാക്കുവാന്‍ പറ്റുമെന്ന ഒളിയമ്പ് ആക്രമണം.ഇതില്‍ ഡെമോക്രാറ്റ് നേതാക്കളെ സഹായിക്കുന്നതിന് ഒട്ടുമുക്കാല്‍ മാധ്യമങ്ങളും രംഗത്തുണ്ട്.

മൈക്കിള്‍ കോഹന്‍ നടത്തുവാന്‍ പോകുന്ന നുണ പ്രഹസന നാടകത്തെ അതിജീവിക്കുന്നതിനും ശ്രദ്ധ തിരിച്ചു വിടുന്നതിനും ട്രമ്പ് ഹാനോയ് സമ്മേളനത്തില്‍ കിം ജോങ്ങിന്റ്റെ വലയില്‍ വീണ് ആനുകൂല്യങ്ങള്‍ നല്‍കി സംഭാഷണത്തില്‍ വിജയം നേടിയതായി വിളംബരം നടത്തും എന്നുവരെ എറിന്‍ ബ്രൗണ്‍ എന്ന സി എന്‍ എന്‍ വാര്‍ത്താ നാക്കുടമ വിളംബരം നടത്തുന്നു.

നാന്‍സി പെലോസി യൂ എസ് ഹൗസില്‍ ട്രമ്പ് പുറപ്പെടുവിച്ച അതിര്‍ത്തി സംരക്ഷണ അടിയന്തിരാവസ്ഥ പ്രഖ്യാപനം അസാധൂകരിക്കുന്ന പ്രമേയം പാസാക്കിയിരിക്കുന്നു. ഇതും ഫലത്തില്‍ വെറും പ്രഹസനം. ഈ ബില്‍ സെനറ്റില്‍ പാസാകും എന്നതിന് തീര്‍ച്ചയില്ല. പാസ്സായെങ്കില്‍ത്തന്നെയും പ്രസിഡനന്റ്റിന് വീറ്റോ അധികാരമുണ്ട്.

മൈക്കില്‍ കോഹന്‍ ട്രംപിന്റ്റെ ഒരു മുന്‍കാല വക്കീല്‍ ആയിരുന്നു. ട്രംപിനെപ്പോലെ വളരെ നാളുകളായി ബിസിനസ്സ് രംഗത്തും പൊതു മേഖലകളിലും പ്രവര്‍ത്തിച്ചിട്ടുള്ള ഒരാള്‍ക്ക് ജീവിതത്തില്‍ നിരവധി പ്രശ്‌നങ്ങളെ തെറ്റോ ശെരിയോ, നേരിടേണ്ടി വന്നുകാണും. കോഹന്‍ എന്ന വക്കീലിന് സ്വാഭാവികമായി ഇതില്‍ പലതിലും ഇടപെടേണ്ടി വന്നും കാണും.

റോബര്‍ട്ട് മുള്ളറുടെ റഷ്യന്‍ ഗൂഡാലോചന അന്വേഷണത്തില്‍ പ്രഥമദൃഷ്ട്യാ തെളിവുള്ളകുറ്റങ്ങള്‍ ഒന്നും കാണുന്നില്ല എന്ന് വന്നപ്പോള്‍ മുള്ളര്‍ എടുത്ത ഒരടവാണ് ട്രംപുമായി ഇടപെട്ടിട്ടുള്ള വ്യക്തികളെ പിടിച്ചു ഭീഷണിപ്പെടുത്തുക . ഇത് സാധാരണ ഗതിയില്‍ പോലീസ് ഭരണ രാജ്യങ്ങളില്‍ നടക്കുന്ന മുറകള്‍ .അതാണ് നാമിന്നു അമേരിക്കയില്‍കാണുന്നത്. പരിതാപകരം.

മാനഫോര്‍ട്ട്, കോഹന്‍, റോജര്‍ സ്റ്റോണ്‍ ഏതാനും പേരുകള്‍. ഇവരുടെ വീടുകളില്‍ ഇരുട്ടടി എന്ന രീതിയില്‍ മുള്ളര്‍പട മിന്നലാക്രമണങ്ങള്‍ നടത്തിയാണ് വിവരങ്ങള്‍ ശേഖരിച്ചത്. എന്നിട്ടോ ട്രംപിനെ കുരുക്കുന്നതിനുതകുന്ന ഒരു കണ്ണിയും കിട്ടിയിട്ടില്ല.

മുകളില്‍ സൂചിപ്പിച്ച വ്യക്തികള്‍ അവരുടെ കഴിഞ്ഞ കാലങ്ങളില്‍ പലേ ഇടപാടുകളിലും കുറ്റങ്ങള്‍ ചെയ്തിട്ടുണ്ടന്ന് മുള്ളര്‍ കണ്ടുപിടിച്ചു. അവയൊന്നും ട്രമ്പ് തിരഞ്ഞെടുപ്പുമായി ഒരു ബന്ധവും ഇല്ല എങ്കിലും ഇവരെ ഭീഷണിപ്പെടുത്തി ട്രംപിനെതിരായി നുണ പറയിക്കുക അടവിലേക്ക് മുള്ളര്‍ നീങ്ങി. ഇതില്‍ കോഹന്‍ വീണിരിക്കുന്നു.

റോബര്‍ട്ട് മുള്ളര്‍ കുറ്റാന്വേഷണ നാടകത്തിന് താമസിയാതെ തിരശീല വീഴും എന്ന വാര്‍ത്ത നാം കേള്‍ക്കുന്നു. നിരവധി വായനക്കാരെ ട്രമ്പ് വിരോധികളെ ഇത് നിരാശയില്‍ എത്തിക്കും. നിങ്ങള്‍ മുള്ളര്‍ ട്രംപിനെ കണ്‍വിക്റ്റ് ചെയ്യും എന്നാശിക്കേണ്ട കാരണം വളരെ ലളിതം.

പുറകോട്ടു നോക്കൂ, മുള്ളര്‍ട്രംപിനെ ഗ്രാന്‍ഡ് ജൂറിയുടെ മുന്നില്‍ തെളിവെടുപ്പിന് കൊണ്ടുവന്നോ ? വിചാരണ നടത്താതെ എങ്ങിനെ ഒരാളെ ശിക്ഷിക്കുവാന്‍ പറ്റും? കൊണ്ടുവരുവാന്‍ പറ്റില്ല കാരണം അരോപിക്കപ്പെട്ട കുറ്റങ്ങളില്‍ ട്രമ്പ്പങ്കെടുത്തു എന്നതിന് ഒരു തെളിവുമില്ല. എന്തെങ്കിലും നിവര്‍ത്തി ഉണ്ടായിരുന്നെങ്കില്‍ മുള്ളര്‍ ട്രംപിനെ വെറുതെ വിടില്ലായിരുന്നു.

ട്രമ്പ് വിരോധത്തിന്റ്റെ മുന്നില്‍ ഒട്ടനവധിക്കും, ഡെമോക്രാറ്റ്‌സിനും, അവരെ തുണക്കുന്ന മാധ്യമങ്ങള്‍ക്കും രാജ്യ സ്‌നേഹം ഒരു വിഷയമല്ല. സാധാരണ ഒരു രാഷ്ട്രതലവന്‍ പുറം രാജ്യങ്ങള്‍ സന്നര്‍ശിക്കുമ്പോഴും, മറ്റു ഭരണകര്‍ത്താക്കളുമായി ചര്‍ച്ചകള്‍ നടത്തുമ്പോഴുീ ഇവിടെ വീട്ടില്‍ പ്രതിപക്ഷം ആത്മസംയമനം പാലിക്കുക എന്ന മര്യാദ വരെ ഇന്ന് അമേരിക്കയില്‍ നശിച്ചിരിക്കുന്നു.

Join WhatsApp News
Boby Varghese 2019-02-27 16:51:31
Michael Cohen already admitted that he is allergic to truth. He is incapable to say one word which is true.
Democrats are increasingly becoming anti-American.
The next election will be between the pro-American Donald trump and an anti-American Democrat.
Anthappan 2019-02-27 17:44:48
"My loyalty to Mr. Trump has cost me everything — my family's happiness, my law license, my company, my livelihood, my honor, my reputation and soon my freedom," 

You learn from the man who followed a conman, cheat, and fraud.   

Who should we believe? Some uneducated Malayalees who think Trump is Jesus Christ or a man who spent ten years with Trump for all his criminal activities? .  Shame on you give it up ! 
Conman 2019-02-27 19:45:27
എഴുത്ത് നിറുത്തി വേറെ വല്ല പണിയും നോക്ക് ചേട്ടാ 
CID Moosa 2019-02-27 19:52:08
Two  deplorables supporting the mafia boss   
വിവരംകെട്ട .... 2019-02-27 19:14:47
എന്തിനു ആണ് ഇ മലയാളി ഇത്തരം വിവരംകെട്ട ആര്‍ട്ടിക്കിള്‍ പ്രസിധികരിക്കുന്നത്. വായനക്കാരെ ഓടിച്ചു വിടാന്‍ ആണോ?- സരസമ്മ ഹൂസ്ടന്‍ 
John 2019-03-02 15:48:50
ഒരു അടിസ്ഥാനവും ഇല്ലാത്ത  ഇത്തരം ചവറു്  emalayalee യിൽ പ്രസിദ്ധീകരിക്കുന്നതിൽ സങ്കടം തോന്നുന്നു:
ആഗ്രഹങ്ങൾ 2019-03-02 18:13:48
എഴുതണമെന്ന് ആഗ്രഹമുണ്ടെങ്കിൽ എഴുതൂ, പക്ഷേ ചവറ് എഴുതരുത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക