Image

അഭിനന്ദനെ വച്ച്‌ വില പേശാന്‍ അനുവദിക്കില്ല,​ ഭീകരതയ്ക്കെതിരെ നടപടിയെടുത്ത ശേഷം ചര്‍ച്ചയെന്ന് ഇന്ത്യ

Published on 28 February, 2019
അഭിനന്ദനെ വച്ച്‌ വില പേശാന്‍ അനുവദിക്കില്ല,​ ഭീകരതയ്ക്കെതിരെ നടപടിയെടുത്ത ശേഷം ചര്‍ച്ചയെന്ന് ഇന്ത്യ

ന്യൂഡല്‍ഹി: പാകിസ്ഥാന്റെ പിടിയിലായ ഇന്ത്യന്‍ വൈമാനികനെ വച്ച്‌ വില പേശാന്‍ അനുവദിക്കില്ലെന്ന് ഇന്ത്യ. പാകിസ്ഥാനുമായുള്ള ചര്‍ച്ച ഭീകരതയ്ക്കെതിരെ നടപടിയെടുത്തതിനു ശേഷമെന്നും ഇന്ത്യ വ്യക്തമാക്കി. അഭിനന്ദനെ ഉപാധികളില്ലാതെ വിട്ടയക്കണമെന്ന് ശക്തമായ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ഇത് ചര്‍ച്ചയ്ക്കോ, ധാരണയ്ക്കോ ഉള്ള വിഷയമല്ല.

ഇരുപത് വിമാനങ്ങളാണ് ഇന്ത്യയെ ലക്ഷ്യമാക്കി എത്തിയത്. പാകിസ്ഥാന്‍ ലക്ഷ്യമിട്ടത് ഇന്ത്യന്‍ സെെനിക കേന്ദ്രങ്ങളെയാണ്. അതേസമയം, ഇന്നലെ പാക് വിമാനങ്ങള്‍ക്കെതിരെ ഇന്ത്യ തിരിച്ചടിച്ചിരുന്നു. ഇതുസംബന്ധിച്ച്‌ കര വ്യോമ സേനകളുടെ സംയുക്ത വാര്‍ത്താ സമ്മേളനം വെെകിട്ട് അഞ്ചിന് നടക്കും.

വൈമാനികനെ വിട്ട് നല്‍കണമെന്ന ഇന്ത്യന്‍ ആവശ്യത്തോട് ഔദ്യോഗിക പ്രതികരണത്തിനും പാകിസ്ഥാന്‍ തയ്യാറായിട്ടില്ല. ഈ സാഹചര്യത്തിലാണ് നയതന്ത്ര തലത്തിലും അന്താരാഷ്ട്ര സമൂഹത്തിന് മുന്നിലും നീക്കങ്ങള്‍ ഇന്ത്യ ശക്തമാക്കിയത്. അതേസമയം, വിങ് കമാന്‍ഡറെ വിട്ട് നല്‍കാതെ പാകിസ്ഥാന്‍ വിലപേശല്‍ സാധ്യത മുന്നോട്ട് വയ്‌ക്കുമോ എന്ന ആശങ്കയും വിദേശകാര്യ മന്ത്രാലയം പ്രകടിപ്പിക്കുന്നുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക