Image

മറ്റൊരു യുദ്ധം ഇനി നമുക്ക് വേണ്ട...പകവീട്ടലും പ്രതികാരവും ഒരിക്കലും ശരിയായ പ്രതികരണമല്ലെന്നും മലാല

Published on 28 February, 2019
മറ്റൊരു യുദ്ധം ഇനി നമുക്ക് വേണ്ട...പകവീട്ടലും പ്രതികാരവും ഒരിക്കലും ശരിയായ പ്രതികരണമല്ലെന്നും മലാല

ലണ്ടന്‍: ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള പ്രശ്നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന് നോബേല്‍ പുരസ്‌ക്കാര ജേതാവ് മലാല യൂസഫ്സായി.

പകവീട്ടലും പ്രതികാരവും ഒരിക്കലും ശരിയായ പ്രതികരണമല്ലെന്നും മലാല അഭിപ്രായപ്പെട്ടു. ട്വിറ്ററിലൂടെയായിരുന്നു മലാലയുടെ പ്രതികരണം.

യുദ്ധഭീകരതയെക്കുറിച്ച്‌ എല്ലാവര്‍ക്കും അറിയാവുന്നതാണെന്നും ഒരിക്കല്‍ തുടങ്ങിയാല്‍ അതവസാനിപ്പിക്കല്‍ എളുപ്പമായിരിക്കില്ലെന്നും ഓര്‍മ്മിപ്പിച്ച മാലാല നിലവില്‍ ഉള്ള യുദ്ധങ്ങള്‍ കാരണം നിരവധിപ്പേര്‍ ബുദ്ധിമുട്ട് അനുഭവിക്കുകയാണെന്നും അതിനാല്‍ തന്നെ മറ്റൊരു യുദ്ധം ഇനി നമുക്ക് വേണ്ടെന്നും ട്വിറ്ററില്‍ കുറിച്ചു.

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാനും ശരിയായ നേതൃത്വം തെളിയിക്കണമെന്നും കാലങ്ങളായി നിലനില്‍ക്കുന്ന കാശ്മീര്‍ വിഷയം ചര്‍ച്ച ചെയ്ത് അവസാനിപ്പിക്കണമെന്നും മലാല അഭ്യര്‍ത്ഥിച്ചു.

സമാധാന ശ്രമങ്ങള്‍ക്ക് ഇരുരാജ്യങ്ങളുടെയും പ്രധാനമന്ത്രിമാരോട് ആഹ്വാനം നടത്തിയതുകൂടാതെ അന്താരാഷ്ട്ര സമൂഹത്തിന്‍റെ പിന്തുണ കൂടി ഇന്ത്യ പാക്‌ ചര്‍ച്ചയ്ക്ക് ആവശ്യമാണെന്നും മാലാല പറഞ്ഞു. കൂടാതെ, അന്താരാഷ്ട്ര സമൂഹം ഇന്ത്യ-പാക് ചര്‍ച്ചയെ പിന്തുണയ്ക്കണമെന്നും മലാല പറഞ്ഞു.

Join WhatsApp News
Taliban 2019-02-28 14:31:17
Who are you to advise PM s on war and peace ?
Keep quiet , play wiith your Nobel toy. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക