Image

വെസ്റ്റ്‌ചെസ്റ്റര്‍ മലയാളീ അസോസിയേഷന്റെ 2019 കോര്‍ഡിനേറ്റേഴ്‌സിനെ തെരഞ്ഞുടുത്തു.

ശ്രീകുമാര്‍ ഉണ്ണിത്താന്‍ Published on 28 February, 2019
 വെസ്റ്റ്‌ചെസ്റ്റര്‍ മലയാളീ അസോസിയേഷന്റെ 2019 കോര്‍ഡിനേറ്റേഴ്‌സിനെ തെരഞ്ഞുടുത്തു.
വെസ്റ്റ്‌ചെസ്റ്റര്‍ മലയാളീ അസോസിയേഷന്റെ 2019 കോര്‍ഡിനേറ്റേഴ്‌സ് ആയി ജോര്‍ജ് ജോണ്‍ (ചാരിറ്റി) ഗണേഷ് നായര്‍, കെ. കെ. ജോണ്‍സന്‍ (കേരളാ ദര്‍ശനം)ഷൈനി ഷാജന്‍,  രാധാ മുകുന്ദന്‍, ലീനാ ആലപ്പാട്ട് (വിമന്‍സ് ഫോറം) ജിതിന്‍ വര്‍ഗീസ്, ലിജു ചാക്കോ(യൂത്ത്) ജയാ കുര്യന്‍ ജിഷ അരുണ്‍ (കള്‍ച്ചറല്‍)  എന്നിവരെ നിയമിച്ചതായി പ്രസിഡന്റ് ജോയി ഇട്ടന്‍, സെക്രട്ടറി നിരീഷ് ഉമ്മന്‍, ട്രഷര്‍ ടെറന്‍സണ്‍  തോമസ് എന്നിവര്‍ അറിയിച്ചു.

ചാരിറ്റികോര്‍ഡിനേറ്ററായ ജോര്‍ജ് ജോണ്‍  ന്യൂ യോര്‍ക്കിലെ അറിയപ്പെടുന്ന ഒരു സമുഖ്യ പ്രവര്‍ത്തകന്‍ ആണ്, പല ചാരിറ്റി പ്രവര്‍ത്തങ്ങളും ഏറ്റെടുന്നു നടത്തുന്ന ജോര്‍ജ് അറിയപ്പെടുന്ന റിയല്‍എസ്‌റ്റേറ്റ് ബിസിനസ്സ് കാരന്‍ കൂടിയാണ്. 

വെസ്റ്റ്‌ചെസ്റ്റര്‍ മലയാളീ അസോസിയേഷന്റെ മുന്‍ സെക്രട്ടറി, ട്രഷര്‍ എന്നീ  പല സ്ഥാനങ്ങള്‍ വഹിച്ചിട്ടുള്ള ഗണേഷ് നായര്‍  മുന്‍പും മലയാളീ അസോസിയേഷന്റെ മുഖപത്രമായ കേരളാ ദര്‍ശനത്തിന്റെ ചീഫ് എഡിറ്റര്‍ ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്.അമേരിക്കയിലെ  അറിയപ്പെടുന്ന ഒരു സാമൂഹ്യപ്രവര്‍ത്തകന്‍ കൂടിയായ ഗണേശ്  
 ഒരു സിനിമ സംവിധാകന്‍ കൂടിയാണ്.

കെ. കെ. ജോണ്‍സന്‍ മുന്‍ സെക്രട്ടറി, ട്രഷര്‍ എന്നീ പല  സ്ഥാനങ്ങള്‍ വഹിച്ചിട്ടുള്ള വ്യക്തിയാണ്. അമേരിക്കയിലെ അറിയപ്പെടുന്ന സാഹിത്യകാരന്‍ കൂടിയായ  ജോണ്‍സന്‍ മുന്‍പും പല വര്‍ഷങ്ങളിലും  കേരളാ ദര്‍ശനത്തിന്റെ ചീഫ് എഡിറ്റര്‍ ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്.

അസോസിയേഷന്റെ വനിതാ ഫോറം വനിതകളെ സമുഹത്തിന്റെ മുഖ്യധാരയിലേക്കു കൊണ്ടുവരുവാന്‍ പ്രവര്‍ത്തിക്കുന്ന ഒരു ഫോറം ആണ്. മുന്‍ ഭാരവാഹികള്‍ ആയ ഷൈനി ഷാജന്‍, രാധാ മുകുന്ദന്‍ , ലീനാ ആലപ്പാട്ട് എന്നിവര്‍ക്ക് നല്ല ഒരു പ്രവര്‍ത്തനം കാഴ്ച വെക്കാന്‍ കഴിയും. മുന്‍ വര്‍ഷങ്ങളിലും  കഴിവുറ്റ പ്രവര്‍ത്തങ്ങള്‍ കൊണ്ട് പ്രശംസ പിടിച്ചു പറ്റിയിട്ടുണ്ട്  ഇവര്‍.

 ജിതിന്‍ വര്‍ഗീസും , ലിജു ചാക്കോയും ന്യൂ യോര്‍ക്കിലെ അറിയപ്പെടുന്ന യുവ സമുഖ്യ പ്രവര്‍ത്തകരാണ്. ന്യൂ യോര്‍ക്കിലെ പ്രമുഖ സ്‌പോര്‍ട് ക്ലബുകളില്‍ മെംബര്‍സ് കൂടിയായ ഇവര്‍ നല്ല സംഘാടകര്‍ കൂടിയാണ്.


  നോര്‍ത്ത് അമേരിക്കയില്‍ വിവിധ കലാ സാംസ്‌കാരിക മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തികളണ് ജയാ കുര്യനും , ജിഷ അരുണും. അസ്സിസിയേഷന്റെ കലാ സാംസ്‌കാരിക രംഗങ്ങളില്‍ ഇവരുടെ കഴിവ്കള്‍  അസോസിയേഷന്റെ കലാപരിപാടികള്‍ മികവുറ്റതാക്കും  എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല.

വെസ്റ്റ്‌ചെസ്റ്റര്‍ മലയാളീ അസോസിയേഷന്റെ  ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍  കുറ്റമറ്റതാക്കാന്‍ കോര്‍ഡിനേറ്റേസിന്റെ സേവനം   അതീവ പ്രാധാന്യമുള്ളതാണെന്ന് പ്രസിഡന്റ് ജോയി ഇട്ടന്‍, വൈസ് പ്രസിഡന്റ് ശ്രീകുമാര്‍ ഉണ്ണിത്താന്‍ , സെക്രട്ടറി നിരീഷ് ഉമ്മന്‍, ട്രഷര്‍ ടെറന്‍സണ്‍  തോമസ്, ജോയിന്റ് സെക്രട്ടറി  പ്രിന്‍സ് തോമസ് എന്നിവര്‍   അഭിപ്രായപ്പെട്ടു.

 വെസ്റ്റ്‌ചെസ്റ്റര്‍ മലയാളീ അസോസിയേഷന്റെ 2019 കോര്‍ഡിനേറ്റേഴ്‌സിനെ തെരഞ്ഞുടുത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക