Image

യുദ്ധം(കവിത: രാജന്‍ കിണറ്റിങ്കര)

രാജന്‍ കിണറ്റിങ്കര Published on 28 February, 2019
 യുദ്ധം(കവിത: രാജന്‍ കിണറ്റിങ്കര)
അതിര്‍ത്തിയില്‍
യുദ്ധ കാഹളം
മുഴങ്ങുമ്പോള്‍ ..
കൊട്ടിയടച്ച
വാതില്‍പുറങ്ങളില്‍
വീരസ്യങ്ങള്‍
കോള്‍മയിര്‍
കൊള്ളുമ്പോള്‍…
ഫെയ്‌സ്ബുക്കും
വാട്‌സ്ആപ്പും
ഓവര്‍ടൈം
ചെയ്യുമ്പോള്‍  …
ടെലിവിഷന്‍
സെറ്റിനുമുന്നില്‍
ദേശസ്‌നേഹം
സടകുടഞ്ഞെണീക്കുമ്പോള്‍…
വിമാനങ്ങളുടെ
യുദ്ധഭേരിക്ക്  
കാതോര്‍ത്ത്
മനസ്സ് ആകാശസീമയില്‍
അലയുമ്പോള്‍… 
അദൃശ്യമായൊരു
യുദ്ധവിമാനം
ഇരമ്പി ഇറങ്ങുന്നുണ്ട്. .
ഓരോ
ഫോണ്‍ ശബ്ദവും
ഒരായിരം
അണുബോംബായി
വര്‍ഷിക്കുന്നുണ്ട് ..
അതിര്‍ത്തിയിലോ
ആകാശത്തോ
സമുദ്രത്തിലോ അല്ല
അതിര്‍ത്തി ഭടന്റെ
*അമ്മ മനസ്സില്‍ …*

 യുദ്ധം(കവിത: രാജന്‍ കിണറ്റിങ്കര)
Join WhatsApp News
jyothylakshmy Nambiar 2019-02-28 12:08:45
യുദ്ധത്തെക്കുറിച്ചും, രാജ്യസ്നേഹത്തെക്കുറിച്ചും, പ്രതിരോധത്തെക്കുറിച്ചും വികാരഭരിതരായി സംസാരിയ്ക്കുമ്പോഴും വിലയിരുത്തുമ്പോഴും ആരും പെട്ടെന്ന് ഓർക്കാത്ത ഒന്നാണ്  മാതൃരാജ്യത്തിനുവേണ്ടി ജീവൻ സമർപ്പിയ്ക്കാൻ തയ്യാറായിരിയ്ക്കുന്ന കാവൽ ഭടന്മാരുടെ അമ്മാമാരുടെ എരിയുന്ന മനസ്സ് എന്നത് പരമാർത്ഥം 
അതിർത്തിയിൽ നിന്ന് 2019-02-28 13:57:40
അതിർത്തിയിൽ നിന്ന്
       വിദ്യാധരൻ  

ഉള്ളത് പറയുമ്പോൾ നിങ്ങൾ 
ഭള്ളു പറയല്ലെന്നേ 
അന്ന് പട്ടാളത്തിൽ ഞാൻ ചേർന്നത് 
അന്നത്തിന് വകയില്ലായിരുന്നത് കൊണ്ടാണ് 
പഠിക്കുവാൻ മോഹമുണ്ടായിരുന്നെങ്കിലും 
അടുപ്പിൽ തീപുകയ്ക്കാൻ ഇല്ലായിരുന്നു വഴി 
അച്ഛനും അമ്മയും പറഞ്ഞു മകനെ നിൻ ജീവിതം 
മെച്ചമാകും പാട്ടാളത്തിൽ ചേർന്നാൽ 
ചേർന്ന് ഞാൻ പട്ടാളത്തിലങ്ങനെ 
ചോറു കിട്ടുമല്ലോ എൻ അമ്മയ്ക്കും അല്പമേലും! 
പുച്ഛമായിരുന്നു മലയാളിക്ക് പൊതുവെ 
തുച്ഛരായി കണ്ടു പട്ടാളക്കാരെയവർ 
ആരും തുനിഞ്ഞില്ലവരുടെ അക-
താരിലെ നൊമ്പരം അറിയുവാൻ 
ആര് ചത്താലും ബോംബിനാൽ പൊട്ടി തെറിച്ചാലും 
കാര്യമായത് മലയാളി കണ്ടില്ല .
ആരു കേൾക്കാൻ അപ്പോളൊരു ഭടന്റെ മാതാവിൻ 
നീറും മനസ്സിലെ ഗദ്ഗതം ? 
 
വെറും പൊട്ടന്മാര്‍ 2019-02-28 15:06:33
ഗര്‍ഭ പാത്രത്തിന്‍ വേദനയും സുഖവും ഒക്കെ അമ്മയുടെ മാത്രം, അത് മറ്റാര്‍ക്കും ഉള്‍ക്കൊള്ളാന്‍ മറ്റാര്കും കഴിവ് ഇല്ല. കവിക്ക്‌ അത് ഉണ്ടാകണം എന്നുള്ള വാശി എന്തിനോ?. നീര്‍ പൊതിഞ്ഞ മൂള്ള് വേങ്ങ പോലെ കമന്റ്റ്  എഴുത്തുകാര്‍ എല്ലാറ്റിനെയും അറ്റാക്ക്‌ ചെയ്യാന്‍ തുടങ്ങിയാല്‍.......എന്തിനോ ഇ ദുര്‍വാശി ? താന്‍ വലിയ മിടുക്കന്‍ എന്ന് തോന്നിപ്പിക്കുവാനോ ?- സരസമ്മ NY 
ഡോ.ശശിധരൻ 2019-02-28 18:12:06

ഗര്‍ഭപാത്രത്തിന്റെ വേദനയും സുഖവുമൊക്കെ അമ്മയുടെ മാത്രമല്ലെന്നും അത്  ഉള്‍ക്കൊള്ളാന്‍ കഴിയുന്ന കാഴ്ച്ചയുടെ അകലമുള്ള നല്ലൊരു  കവിമനസ്സുള്ള അന്തർക്കാഴ്ചയുടെ ഹൃദയസംസ്‌ക്കാരമുള്ള സമൂഹമുള്ളത് കൊണ്ടുമാത്രമാണ് ഏതൊരു രാജ്യത്തിന്റെയും അതിരുകൾ സുരക്ഷിതമായിരിക്കുന്നതും അതിലൂടെ രാഷ്രവും.

(ഡോ.ശശിധരൻ)

ഡോ.ശശിധരൻ 2019-02-28 14:32:38

അതിർത്തി ഭടന്റെ അമ്മയുടെ മനസ്സിലുള്ള അതേ വ്യഥ  കവിയുടെ മനസ്സിലില്ലെങ്കിൽ ഇതൊരു പൊട്ടക്കവിതയാണ് !

(ഡോ.ശശിധരൻ)

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക