ചിക്കാഗോ: നല്ല നടനുള്ള സംസ്ഥാന അവാര്‍ഡ് ജോജു ജോര്‍ജിനു നേടിക്കൊടുത്ത ജോസഫ്, ചോല, എന്നിവയുടെ നിര്മ്മാതാവ്സിജോ വടക്കനെ ഫോമാ മുന്‍ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ അഭിനന്ദിച്ചു.
2017-ല്‍ നിര്‍മ്മിച്ച ഉദാഹരണം സുജാതയിലെ അഭിനയത്തിനുമഞ്ജു വാര്യര്‍ക്കും നല്ലനടിക്കുള്ള അവാര്‍ഡ് ലഭിച്ചിരുന്നു
നിമ്മിച്ച എല്ലാ സിനിമകള്‍ക്കും അംഗീകാരം ലഭിച്ച അമേരിക്കയിലെ ഒരേയൊരു സിനിമാ നിര്‍മ്മാതാവായ സിജോ വടക്കനെ കഴിഞ്ഞ ഫോമാ കണ് വന്ഷനില്മികച്ചബിസിനസ്മാനുള്ള അവാര്‍ഡ് നല്കി ഫോമാ അഭിനന്ദിച്ചത് ബെന്നി വാച്ചാച്ചിറ അനുസ്മരിച്ചു.
ടെക്സസിലെ ഓസ്റ്റിനില്ട്രിനിറ്റി റിയല്‍ എസ്റ്റേറ്റ് ഗ്രൂപ്പ് ഉടമയായ സിജോ വടക്കന്‍ സാമൂഹിക സാംസ്കാരിക രംഗത്തും സജീവമാണ്. തൃശൂര്‍ മാള സ്വദേശിയായ സിജോ വടക്കന്‍ 2011-ലാണ് റിയല്‍ എസ്റ്റേറ്റ് ബിസിനസില്‍ ഇറങ്ങുന്നത്.
2016 -18 ഫോമയുടെ എക്സിക്യൂട്ടീവ്അംഗങ്ങളായ ബെന്നി വാച്ചാച്ചിറ, ജിബി തോമസ്, ജോസി കുരിശിങ്കല്‍, ലാലി കളപ്പുരയ്ക്കല്‍, വിനോദ് കൊണ്ടൂര്‍, ജോമോന് കളപ്പുരയ്ക്കല്‍, മറ്റ് നാഷണല്‍ കമ്മിറ്റി അംഗങ്ങള്‍, ഫോമയുടെ 75 അംഗസംഘടനകള്‍ , ഫോമ അവാര്‍ഡ് കമ്മിറ്റി 2018 എന്നിവരുടെ പേരിലുള്ള അഭിനന്ദനങ്ങള്‍ അറിയിക്കുന്നു.