Image

നയോമി റാവു- അപ്പീല്‍ കോര്‍ട്ട് ജഡ്ജി-സെനറ്റ് ജുഡീഷ്യറി കമ്മിറ്റിയുടെ അംഗീകാരം

പി.പി. ചെറിയാന്‍ Published on 01 March, 2019
നയോമി റാവു- അപ്പീല്‍ കോര്‍ട്ട് ജഡ്ജി-സെനറ്റ് ജുഡീഷ്യറി കമ്മിറ്റിയുടെ അംഗീകാരം
വാഷിംഗ്ടണ്‍ ഡി.സി.: സുപ്രീം കോടതി ജഡ്ജിയായി നിയമിതനായ ബ്രിട്ട് കവനോയുടെ സ്ഥാനത്തേക്ക് ട്രമ്പ് നോമിനേറ്റ് ചെയ്ത ഇന്തയന്‍ വംശജ നയോമി റാവുവിനെ (45) സെനറ്റ് ജുഡീഷ്യറി കമ്മിറ്റി എന്‍ഡേഴ്‌സ് ചെയ്തു.

ഫെബ്രുവരി 27ന് ജുഡീഷ്യറി കമ്മിറ്റിയില്‍ നടന്ന വോട്ടെടുപ്പില്‍ 12 പേര്‍  നിയമനത്തെ അംഗീകരിച്ചപ്പോള്‍ 10 പേര്‍ എതിര്‍ത്ത് വോട്ടു ചെയ്തു.

റിപ്പബ്ലിക്കൻ പാര്‍ട്ടിക്കു ഭൂരിപക്ഷമുള്ള സെനറ്റിന്റെ അംഗീകാരം കൂടി ലഭിച്ചാല്‍ ഡിസ്ട്രിക്ട് ഓഫ് കൊളംബിയ യു.എസ്. സര്‍ക്യൂട്ട് ജഡ്ജിയായി നിയമനം ലഭിക്കും.
സുപ്രീം കോടതി കഴിഞ്ഞാല്‍ ഏറ്റവും അധികം അധികാരങ്ങള്‍ നിഷിപ്തമായിട്ടുള്ളത് യു.എസ്. സര്‍ക്യൂട്ട് കോര്‍ട്ട് ഓഫ് അപ്പീല്‍ ഫോര്‍ ഡിസ്ട്രിക്റ്റ് ഓഫ് കൊളംബിയ സര്‍ക്യൂട്ടാണ്.

വൈറ്റ് ഹൗസ് ഓഫീസ് ഓഫ് ഇന്‍ഫര്‍മേഷന്‍ ആന്റ് റഗുലറ്ററി അഫയേഴ്‌സില്‍ അദ്ധ്യക്ഷനായി പ്രവര്‍ത്തിച്ചുവരികയാണ്. വൈറ്റ് ഹൗസില്‍ ജോര്‍ജ് ഡബ്ലിയൂ ബുഷിനൊപ്പവും പ്രവര്‍ത്തിച്ചിരുന്നു.

ഇന്ത്യന്‍ അമേരിക്കന്‍ ലൊ പ്രൊഫസറായി നയോമി റാവു ഇന്ത്യന്‍ പാര്‍സി ഡോക്ടര്‍മാരായ ജഹാംഗീര്‍-  സെറിന്‍ ദമ്പതികളുടെ മകളായി 1973 മാര്‍ച്ച് 22ന് മിഷന്‍ ഡിട്രോയിറ്റിലായിരുന്നു ജനനം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക