Image

അഭിനന്ദനെ ഇന്ത്യക്ക്‌ വിട്ടുകൊടുക്കരുത്‌, മോചനത്തിന്‌ എതിരെ പാകിസ്‌താന്‍ ഹൈക്കോടതിയില്‍ ഹര്‍ജി

Published on 01 March, 2019
അഭിനന്ദനെ ഇന്ത്യക്ക്‌ വിട്ടുകൊടുക്കരുത്‌, മോചനത്തിന്‌ എതിരെ പാകിസ്‌താന്‍ ഹൈക്കോടതിയില്‍ ഹര്‍ജി
ഇസ്ലാമാബാദ്‌: അതിര്‍ത്തിയില്‍ പാക്‌ പ്രകോപനം തുടരുന്നതിനിടെ ഇന്ത്യന്‍ പൈലറ്റ്‌ അഭിനന്ദന്‍ വര്‍ധമാനെ പാകിസ്‌താന്‍ ഇന്ത്യയ്‌ക്ക്‌ കൈമാറാന്‍ ഒരുങ്ങുകയാണ്‌. വാഗ അതിര്‍ത്തി അഭിനന്ദനെ സ്വീകരിക്കാന്‍ പൂര്‍ണമായും ഒരുങ്ങിയിരിക്കുകയാണ്‌.

പാകിസ്‌താന്‌ തിരിച്ചടി നല്‍കുന്നതിനിടെ വിമാനം തകര്‍ന്ന്‌ പാക്‌ കസ്റ്റഡിയിലായ അഭിനന്ദനെ തിരിച്ചെത്തിക്കണമെന്ന്‌ രാജ്യം മുഴുവന്‍ ഉറക്കെ ആവശ്യപ്പെട്ടിരുന്നു. അഭിനന്ദനെ തിരിച്ച്‌ അയക്കണം എന്നാവശ്യപ്പെട്ട്‌ പാക്‌ ജനതയും പ്ലക്കാര്‍ഡുകളുമായി തെരുവില്‍ ഇറങ്ങി.
എന്നാല്‍ അഭിനന്ദനെ ഇന്ത്യക്ക്‌ കൈമാറരുത്‌ എന്നാവശ്യപ്പെട്ട്‌ ഇസ്ലാമാബാദ്‌ ഹൈക്കോടതിക്ക്‌ മുന്നില്‍ ഹര്‍ജി എത്തിയത്‌ രാജ്യത്തെ ആശങ്കയിലാഴ്‌ത്തി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക