Image

ലോകരാജ്യങ്ങള്‍ ഇന്ത്യക്കൊപ്പം; കോണ്‍ഗ്രസ് പാക് പ്രധാനമന്ത്രിയെ പുകഴ്ത്തുന്നുവെന്ന് ബിജെപി

Published on 01 March, 2019
ലോകരാജ്യങ്ങള്‍ ഇന്ത്യക്കൊപ്പം; കോണ്‍ഗ്രസ് പാക് പ്രധാനമന്ത്രിയെ പുകഴ്ത്തുന്നുവെന്ന് ബിജെപി

ദില്ലി: നിലവിലെ ഇന്ത്യ-പാക് പ്രശ്നങ്ങളില്‍ ലോക രാജ്യങ്ങള്‍ ഇന്ത്യക്കൊപ്പം നില്‍ക്കുമ്ബോള്‍ കോണ്‍ഗ്രസ് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ പുകഴ്ത്തുന്നതില്‍ തിരക്കിലാണെന്ന് ബിജെപി വക്താവ് സംഭിത് പത്ര. പാക് കസ്റ്റഡിയിലുള്ള വ്യോമസേന വിംഗ് കമാന്‍റര്‍ അഭിനന്ദന്‍ വര്‍ദ്ധമായ സമാധാന സൂചകമായി വിട്ടുതരുമെന്നുള്ള വാര്‍ത്തകള്‍ പുറത്ത് വന്നതിന് പിന്നാലെ ഇമ്രാന്‍ ഖാന് നന്ദി പറഞ്ഞും പുകഴ്ത്തിയും ട്വിറ്ററില്‍ പലരും പോസ്റ്റുകള്‍ ഇട്ടിരുന്നു.

ഇതില്‍ കോണ്‍ഗ്രസ് നേതാവ് ഖുഷ്ബു സുന്ദര്‍ അടക്കമുള്ള ചിലരുടെ സ്ക്രീന്‍ഷോട്ടുകള്‍ അടക്കം ഉള്‍പ്പെടുത്തിയാണ് സംഭിത് പത്രയുടെ വിമര്‍ശനം. ഒരുവശത്ത് ഇന്ത്യന്‍ പ്രധാനമന്ത്രി വളര്‍ത്തിയെടുത്ത നയതന്ത്ര ബന്ധങ്ങളും ഇന്ത്യന്‍ സെെന്യവും. അതിനൊപ്പം ലോക രാജ്യങ്ങള്‍ പോലും ഇന്ത്യക്കൊപ്പം നില്‍ക്കുകയാണ്.

ഈ അവസരത്തില്‍ കോണ്‍ഗ്രസ് എന്തിനാണ് പാകിസ്ഥാന്‍റെ പതാകയും അവരുടെ പ്രധാനമന്ത്രിയയെും ഉദ്ധരിപ്പിക്കാന്‍ തിരക്കിടുന്നതെന്ന് അറിയില്ലെന്ന് സംഭിത് പത്ര ട്വീറ്റ് ചെയ്തു. വെറുപ്പുളവാക്കുന്നതും വിഷമകരവുമായ കാര്യമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ, ബിജെപി ദേശീയ അധ്യക്ഷന്‍ അമിതാ ഷായും കടുത്ത വാക്കുകള്‍ ഉപയോഗിച്ച്‌ പ്രതിപക്ഷത്തിനെ വിമര്‍ശിച്ചിരുന്നു. രാജ്യം പ്രതിസന്ധി ഘട്ടങ്ങളിലൂടെ നീങ്ങുമ്ബോള്‍ ബിജെപി സര്‍ക്കാരിനൊപ്പം ഉറച്ച്‌ നിന്നു. എന്നാല്‍ പ്രതിപക്ഷം വ്യോമാക്രമണത്തെക്കുറിച്ച്‌ ചോദ്യങ്ങള്‍ ഉന്നയിക്കുകയാണ് ചെയ്തത്.

തീവ്രവാദത്തിനെതിരെ രാജ്യം ഒറ്റക്കെട്ടായി സ്വരം ഉയര്‍ത്തുകയാണ് ചെയ്യേണ്ടത്. തീവ്രവാദം അവസാനിപ്പിച്ചാല്‍ പാകിസ്ഥാനോട് ചര്‍ച്ച ചെയ്യാം. ഇത് വരെ പുല്‍വാമ ഭീകരാക്രമണത്തെ അപലപിക്കാന്‍ ഇമ്രാന്‍ ഖാന്‍ തയാറായിട്ടില്ലെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക