Image

ഇതുവരെ വിമര്‍ശകനായിരുന്നു, ഇന്ന്‌ ഞാന്‍ ഇമ്രാന്‍ ഖാന്റെ ആരാധകനായി; കട്‌ജു

Published on 01 March, 2019
ഇതുവരെ  വിമര്‍ശകനായിരുന്നു,  ഇന്ന്‌ ഞാന്‍ ഇമ്രാന്‍ ഖാന്റെ ആരാധകനായി; കട്‌ജു
ന്യൂദല്‍ഹി: പാക്‌ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ വിമര്‍ശകനായിരുന്ന താന്‍ ഇന്ന്‌ അദ്ദേഹത്തിന്റെ ആരാധകനായി മാറിയെന്ന്‌ സുപ്രീം കോടതി മുന്‍ ജഡ്‌ജി, ജസ്റ്റിസ്‌ മാര്‍ക്കണ്ഡേയ കട്‌ജു. ട്വിറ്ററിലാണ്‌ കട്‌ജുവിന്റെ പ്രതികരണം.

' നേരത്തെ ഞാന്‍ ഇമ്രാന്‍ ഖാന്‍ വിമര്‍ശകനായിരുന്നു. എന്നാല്‍ ടി.വിയില്‍ അദ്ദേഹം നല്‍കിയ ബുദ്ധിപരമായ, സംയമനത്തോടെയുള്ള പ്രസംഗത്തിനുശേഷം ഞാന്‍ അദ്ദേഹത്തിന്റെ ആരാധകനായി മാറി.' എന്നാണ്‌ കട്‌ജുവിന്റെ ട്വീറ്റ്‌.

ഭീകരവാദത്തെക്കുറിച്ച്‌ ഇന്ത്യയുമായി ചര്‍ച്ച നടത്താന്‍ പാകിസ്ഥാന്‍ സന്നദ്ധരാണെന്ന്‌ പാക്‌ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ കഴിഞ്ഞദിവസം ടെലിവിഷന്‍ അഭിസംബോധനയില്‍ അറിയിച്ചു.

പാകിസ്ഥാന്‍ ഭൂമി തീവ്രവാദത്തിന്‌ ഉപയോഗിക്കുന്നത്‌ പാകിസ്ഥാന്‌ താല്‍പര്യമില്ലാത്ത കാര്യമാണെന്നും, അതിനെക്കുറിച്ച്‌ അന്വേഷിക്കുമെന്ന്‌ ഇന്ത്യയ്‌ക്ക്‌ ഉറപ്പു നല്‍കിയതായും അദ്ദേഹം പറഞ്ഞിരുന്നു.

Join WhatsApp News
benoy 2019-03-01 14:08:37
Judges should not be naïve. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക