Image

ഷിക്കാഗോ മലയാളി അസോസിയേഷന്‍ സീനിയര്‍ സിറ്റിസണ്‍ ഫോറത്തിന് പുതിയ സാരഥികള്‍

ജോഷി വള്ളിക്കളം Published on 01 March, 2019
ഷിക്കാഗോ മലയാളി അസോസിയേഷന്‍ സീനിയര്‍ സിറ്റിസണ്‍ ഫോറത്തിന് പുതിയ സാരഥികള്‍
ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ സീനിയര്‍ സിറ്റിസണ്‍ വിഭാഗം അസോസിയേഷന്‍ പ്രസിഡന്റ് ജോണ്‍സണ്‍ കണ്ണൂക്കാടന്റെ അധ്യക്ഷതയില്‍ കൂടി. പ്രസ്തുത യോഗത്തില്‍ വച്ചു സീനിയര്‍ സിറ്റിസണ്‍ ഭാരവാഹികളെ തെരഞ്ഞെടുത്തു. വൈസ് പ്രസിഡന്റായി ജോസഫ് നെല്ലുവേലി, കോര്‍ഡിനേറ്റേഴ്‌സായി ജോര്‍ജ് പുതുശേരി, ഡോ. ജയിംസ് മാത്യു, പി.ഒ. ഫിലിപ്പ്. മേരി മെത്തിപ്പാറ, അഡ്വ. ജോണ്‍ വര്‍ഗീസ്, ജേക്കബ് ചിറയത്ത്, ജോണ്‍ ഇലക്കാട്ട് എന്നിവരേയും തെരഞ്ഞെടുത്തു.

തെരഞ്ഞെടുപ്പിനുശേഷം പ്രവര്‍ത്തനോദ്ഘാടനവും നടന്നു. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ക്രൂസ്, ലൈബ്രറി, കാര്‍ഡ് ഗെയിംസ്, ഡിബേറ്റ് തുടങ്ങിയ വിവിധ മാനസീകോല്ലാസ പരിപാടികള്‍ നടത്തുന്നതിനും സീനിയര്‍ സിറ്റിസണ്‍ വിഭാഗം തീരുമാനിച്ചു.

സീനിയര്‍ സിറ്റിസണ്‍ വിഭാഗം പുതിയ ഭാരവാഹികളെ അഭിനന്ദിച്ചുകൊണ്ട് ഷിക്കാഗോ മലയാളി അസോസിയേഷന്‍ സീനിയര്‍ സിറ്റിസണ്‍ പ്രതിനിധി ജോസ് സൈമണ്‍ മുണ്ടാപ്ലാക്കില്‍, മുന്‍ പ്രസിഡന്റുമാരായ സണ്ണി വള്ളിക്കളം, റ്റോമി അംബേനാട്ട് എന്നിവര്‍ പ്രസംഗിച്ചു. അസോസിയേഷന്‍ സെക്രട്ടറി ജോഷി വള്ളിക്കളം പരിപാടിയുടെ മാസ്റ്റര്‍ ഓഫ് സെറിമണി ആയിരുന്നു.


ഷിക്കാഗോ മലയാളി അസോസിയേഷന്‍ സീനിയര്‍ സിറ്റിസണ്‍ ഫോറത്തിന് പുതിയ സാരഥികള്‍
ഷിക്കാഗോ മലയാളി അസോസിയേഷന്‍ സീനിയര്‍ സിറ്റിസണ്‍ ഫോറത്തിന് പുതിയ സാരഥികള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക