Image

വ്യോമസേന ബി.ജെ.പിയുടെ കുടുംബസ്വത്തല്ല; സൈനിക നീക്കത്തെ രാഷ്ട്രീയവത്‌കരിക്കുന്നതിനെതിരെ പി. ചിദംബരം

Published on 01 March, 2019
വ്യോമസേന  ബി.ജെ.പിയുടെ കുടുംബസ്വത്തല്ല; സൈനിക നീക്കത്തെ രാഷ്ട്രീയവത്‌കരിക്കുന്നതിനെതിരെ പി. ചിദംബരം

ന്യൂദല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തെ തുടര്‍ന്ന്‌ വ്യോമസേന നടത്തുന്ന ധീരമായ നീക്കങ്ങളില്‍ അവകാശവാദമുന്നയിക്കുന്ന ബി.ജെ.പി സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി മുന്‍ ആഭ്യന്തരമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവുമായ പി. ചിദംബരം.

വ്യോമസേന ഓപറേഷന്‌ മേല്‍ മോദിയും കേന്ദ്രമന്ത്രിമാരും അവകാശവാദമുന്നയിക്കുന്നത്‌ രാഷ്ട്രീയ നേട്ടങ്ങള്‍ക്ക്‌ വേണ്ടിയാണെന്ന്‌ ചിദംബരം പറഞ്ഞു. കോണ്‍ഗ്രസ്‌ മാതൃകാപരമായി പെരുമാറിയെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ എയര്‍ഫോഴ്‌സ്‌ ബി.ജെ.പിയുടേത്‌ അല്ലെന്നും രാജ്യത്തിന്റേതാണെന്നും ചിദംബരം പറഞ്ഞു. ദല്‍ഹിയില്‍ ഇന്ത്യാ ടുഡേയുടെ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം


Join WhatsApp News
benoy 2019-03-01 14:06:14


ചിദംബരൻ സാറേ ബി ജെ പി ക്കു കുടുംബമില്ലല്ലോ. കോൺഗ്രെസ്സിനല്ലേ നെഹ്‌റുകുടുംബമുള്ളത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക