Image

അഭിനന്ദന്‍ തകര്‍ത്ത പാക് ഫൈറ്റര്‍ വിമാനത്തിലെ പൈലറ്റിനെ ഇന്ത്യന്‍ സൈനീകനെന്ന് തെറ്റിദ്ധരിച്ച് പാകിസ്ഥാനിലെ ജനക്കൂട്ടം തല്ലിക്കൊന്നു; അഭിനന്ദന്‍ രക്ഷപ്പെട്ടത് മനധൈര്യം കൊണ്ടു മാത്രം

കല Published on 02 March, 2019
അഭിനന്ദന്‍ തകര്‍ത്ത പാക് ഫൈറ്റര്‍ വിമാനത്തിലെ പൈലറ്റിനെ ഇന്ത്യന്‍ സൈനീകനെന്ന് തെറ്റിദ്ധരിച്ച് പാകിസ്ഥാനിലെ ജനക്കൂട്ടം തല്ലിക്കൊന്നു; അഭിനന്ദന്‍ രക്ഷപ്പെട്ടത് മനധൈര്യം കൊണ്ടു മാത്രം

ഇന്ത്യയെ അക്രമിക്കാന്‍ എത്തിയ എഫ് 16 ഫൈറ്റര്‍ വിമാനത്തെ അതിര്‍ത്തിയില്‍ നിന്ന് പായിക്കുന്നതിനാണ് വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്‍ മിഗ് 21ല്‍ ആകാശത്തേക്ക് പറന്നുയര്‍ന്നത്. അതിര്‍ത്തിക്ക് അപ്പുറത്തേക്ക് പാകിസ്ഥാന്‍ വിമാനത്തെ പായിച്ച അഭിനന്ദന്‍റെ ആക്രമണത്തില്‍ പാകിസ്ഥാന്‍റെ ഫൈറ്റര്‍ വിമാനം തകര്‍ന്നു. തുടര്‍ന്ന് അഭിനന്ദന്‍റെ വിമാനത്തിനും തകരാര്‍ പറ്റി. ഇതേ തുടര്‍ന്ന് അഭിനന്ദന്‍ പാരച്യൂട്ടിന്‍റെ സഹായത്തോടെ വിമാനത്തില്‍ നിന്ന് രക്ഷപെട്ടു. 
ഇതേ സമയം അഭിനന്ദന്‍റെ അക്രമണത്തില്‍ തകര്‍ന്ന പാക് വിമാനത്തിലെ പൈലറ്റും പാരച്യൂട്ടിന്‍റെ സഹായത്തോടെ രക്ഷപെട്ടു. രണ്ടു പേരും വിവിധ സ്ഥലങ്ങളില്‍ പാക് മണ്ണിലാണ് വീണത്. 
തുടര്‍ന്ന് അഭിനന്ദനെ ജനക്കൂട്ടം അക്രമിക്കാനെത്തി. എന്നാല്‍ തന്‍റെ കൈയ്യിലുണ്ടായിരുന്ന റിവോള്‍വര്‍ കാട്ടി ജനക്കൂട്ടത്തെ തടഞ്ഞ അഭിനന്ദന്‍ അരകിലോമീറ്ററോളം ഓടി മാറുകയും കൈയ്യിലുള്ള ചില രേഖകള്‍ ശത്രുക്കളുടെ കൈയ്യില്‍ കിട്ടാതെ നശിപ്പിക്കുകയും ചെയ്തു. അതേ സമയം തന്നെ അക്രമിക്കാനെത്തിയ ജനക്കൂട്ടത്തെ തോക്ക് കാട്ടി തടുക്കുക മാത്രമേ അഭി ചെയ്തുള്ളു.  സിവിലിയന്‍സിന് നേരെ വെടിവെക്കാന്‍ അയാള്‍ തയാറായില്ല. 
ഇതേ സമയം മറ്റൊരിടത്ത് പാരച്യൂട്ടില്‍ താഴെ വീണ പാകിസ്ഥാന്‍ വൈമാനികനെ ഇന്ത്യന്‍ സൈനീകന്‍ എന്ന് തെറ്റുദ്ധരിച്ച് പാകിസ്ഥാനിലെ ജനങ്ങള്‍ അടിച്ചു കൊന്നു. ക്രൂരമായി മര്‍ദ്ദിച്ച് അയാളെ ജനക്കൂട്ടം കൊലപ്പെടുത്തി. പാകിസ്ഥാന്‍ വ്യോമസേനയിലെ വൈമാനികന്‍ ഷഹ്നാസ് ആണ് കൊല്ലപ്പെട്ടത് എന്നാണ് വിവരം. 
ആള്‍ക്കുട്ടം മര്‍ദ്ദിച്ചതിന് ശേഷം പാകിസ്ഥാന്‍ സൈനീകന്‍ തന്നെയാണെന്ന് മനസിലാക്കിയതോടെ ഇയാളെ ആശുപത്രിയിലെത്തിക്കാന്‍ ജനക്കൂട്ടം ശ്രമിച്ചിരുന്നു. എന്നാല്‍ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും ഷെഹ്നാസ് മരണപ്പെട്ടു. 
ഇതേ ആള്‍ക്കൂട്ട അക്രമണം അഭിനന്ദനും നേരിടേണ്ടി വന്നതാണ്. പക്ഷെ അസാമാന്യമായ മനസാന്നിധ്യം കൊണ്ടാണ് അഭിനന്ദന്‍ രക്ഷപെട്ടത്. അഭിനന്ദനെ കായികമായി അക്രമിക്കാന്‍ കഴിയാതെ വന്നപ്പോള്‍ ജനക്കൂട്ടത്തിലൊരാള്‍ വെടിവെക്കുകയുണ്ടായി. ഒരു ബുള്ളറ്റ് അഭിയുടെ കാലില്‍ തറച്ചു. ഈ സമയം ജനക്കൂട്ടം അഭിയെ വളഞ്ഞിട്ട് ആക്രമിക്കാന്‍ ശ്രമിച്ചു. എന്നാല്‍ പാക് പട്ടാളം എത്തുകയും ജനക്കൂട്ടത്തില്‍ നിന്ന് രക്ഷപെടുത്തുകയും ചെയ്തു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക