Image

ഇന്ത്യയിലെ ഏറ്റവും കായിക സൗകര്യങ്ങളുള്ള സംസ്ഥാനമായി കേരളം മാറും : മന്ത്രി തോമസ് ഐസക്ക്

Published on 02 March, 2019
ഇന്ത്യയിലെ ഏറ്റവും കായിക സൗകര്യങ്ങളുള്ള സംസ്ഥാനമായി കേരളം മാറും : മന്ത്രി തോമസ് ഐസക്ക്

കലവൂര്‍: വരുന്ന അഞ്ചു വര്‍ഷത്തിനുള്ളില്‍ ഭാരതത്തിലെ ഏറ്റവും മികച്ച കായിക സൗകര്യമുള്ള സംസ്ഥാനമായി കേരളം മാറുമെന്ന് ധനമന്ത്രി റ്റി. എം.തോമസ് ഐസക്ക്. കായിക ലോകത്തിന് മഹത്തായ സംഭാവനകള്‍ നല്‍കിയ കലവൂര്‍ എന്‍.ഗോപിനാഥന്റെ സ്മരണയില്‍ പ്രീതികുളങ്ങരയില്‍ നിര്‍മ്മിക്കുന്ന സ്റ്റേഡിയത്തിന്റെ ശിലാ സ്ഥാപനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സാര്‍വത്രിക കായിക സംസ്‌കാരം വളര്‍ത്തുവാന്‍ കളിസ്ഥലങ്ങള്‍ അത്യന്താപേക്ഷിതമാണ്.1500 കോടിയാണ് സംസ്ഥാന സര്‍ക്കാര്‍ 100 കളിസ്ഥലങ്ങളുടെ നിര്‍മ്മാണത്തിനായി വകയിരുത്തിയിരിക്കുന്നത് എന്നും തോമസ് ഐസക്ക് പറഞ്ഞു. കളിസ്ഥലങ്ങള്‍ ഫലപ്രദമായി ഉപയോഗിക്കുവാന്‍ വളര്‍ന്നു വരുന്ന പുതുതലമുറയ്ക്ക് സാധിക്കണം. സ്‌പോര്‍ട്‌സ് കൗണ്‍സിലും സജീവമാണ്.കളിസ്ഥലങ്ങളുടെ അപര്യാപ്തതയാണ് ചില കുട്ടികളെഎങ്കിലും വഴിതെറ്റാന്‍ പ്രേരണ നല്‍കുന്നത്. 1000 കലാകാരന്മാര്‍ക്ക് 10,000 രൂപവീതം നല്‍കി സംസ്ഥാന സര്‍ക്കാര്‍ ആദരിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

കേരള സര്‍ക്കാര്‍ കിഫ്ബിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിക്കുന്ന സ്റ്റേഡിയത്തിന് അഞ്ചര കോടി രൂപയാണ് ആദ്യഘട്ടത്തില്‍ ചിലവ് പ്രതീക്ഷിക്കുന്നത്.200 മീറ്റര്‍ ഫോര്‍ ലൈന്‍ ട്രാക്ക്,മിനി ഫുട്ബാള്‍ ഗ്രൗണ്ട്,മള്‍ട്ടി പര്‍പ്പസ് കോര്‍ട്ട്, ഫിറ്റ്‌നെസ്സ് ജിം, 200 പേര്‍ക്കുള്ള പവലിയന്‍ സൗകര്യം എന്നിവയാണ് ആദ്യ ഘട്ടത്തില്‍ നിര്‍മ്മിക്കുന്നത്.സ്റ്റേഡിയ നിര്‍മ്മാണത്തിനൊപ്പം പ്രീതികുലങ്ങര സ്‌കൂളിന്റെ സംരക്ഷണവും വികസനവും പ്രോജക്ടില്‍ ഉള്‍പ്പെടുത്തി പൂര്‍ത്തീകരിക്കുന്നു.നിലവിലെ സ്‌കൂള്‍ കെട്ടിടം പുരാതന സ്വഭാവം നിലനിര്‍ത്തി സംരക്ഷിക്കുന്നതിനോടൊപ്പം സ്‌കൂളിനായി 6 ക്ലാസ് മുറികള്‍ അടങ്ങിയ ബഹുനില കെട്ടിടവും പൂര്‍ത്തീകരിക്കപെടുകയാണ്.

ചടങ്ങില്‍ ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീന സനല്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ മാരാരിക്കുളം തെക്ക് പഞ്ചായത്ത് പ്രദേശത്തെ സ്‌പോര്‍ട്‌സ് ക്ലബുകള്‍ക്കുള്ള സ്‌പോര്‍ട്‌സ് കിറ്റ് വിതരണം ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീന സനല്‍കുമാര്‍ നിര്‍വഹിച്ചു.ജില്ല പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.റ്റി. മാത്യു, സ്‌പോര്‍ട്‌സ് കൗണ്‌സില്‍ പ്രസിഡന്റ് പി.ജെ. ജോസഫ്,വൈസ് പ്രസിഡന്റ് വിഷ്ണു, സെക്രട്ടറി പ്രദീപ് കുമാര്‍, ബ്ലോക്ക് മെമ്ബര്‍ ശ്രീദേവി, മാരാരിക്കുളം തെക്ക് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര തിലകന്‍ ,വാര്‍ഡ് മെമ്ബര്‍ ദിനകരന്‍ എന്നിവര്‍ ചടങ്ങില്‍ ആശംസകള്‍ നേര്‍ന്നു

Join WhatsApp News
josecheripuram 2019-03-02 21:31:39
We see that in Kanoor.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക