Image

വ്യോമ,നാവിക സേനാ മേധാവികളുടെ സുരക്ഷ വര്‍ദ്ധിപ്പിച്ച്‌ കേന്ദ്ര സര്‍ക്കാര്‍; ഇനി മുതല്‍ സെഡ് കാറ്റഗറി സുരക്ഷ

Published on 02 March, 2019
വ്യോമ,നാവിക സേനാ മേധാവികളുടെ സുരക്ഷ വര്‍ദ്ധിപ്പിച്ച്‌ കേന്ദ്ര സര്‍ക്കാര്‍; ഇനി മുതല്‍ സെഡ് കാറ്റഗറി സുരക്ഷ

ദില്ലി: ഇന്ത്യാ-പാക് സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ വ്യോമ, നാവിക സേനാ മേധാവികളുടെ സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. വ്യോമ സേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ ബിഎസ് ദാനോവയ്ക്കും നാവിക സേനാ മേധാവിഅഡ്മിറല്‍ സുനില്‍ ലാന്‍ബയ്ക്കും സെഡ് കാറ്റഗറി സുരക്ഷ നല്‍കാനാണ് തീരുമാനം.

കരസേനാ മേധാവി വിപിന്‍ റാവത്തിന് മുന്‍പ് തന്നെ സെഡ് കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. ആഭ്യന്തര മന്ത്രാലയത്തില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തിന് ശേഷമാണ് സേനാ മേധാവികളുടെ സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ തീരുമാനമെടുത്തത്. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന സുരക്ഷാ വലയമാണ് സെഡ് കാറ്റഗറി സുരക്ഷ. 10 എന്‍എസ്ജി കമാന്‍ഡോകള്‍ ഉള്‍പ്പെടെ 55 പേരുടെ സംഘമാണ് സെഡ് കാറ്റഗറി സുരക്ഷയൊരുക്കുന്നത്.അത്യാധുനിക ആശയ വിനിമ സംവിധാനങ്ങളും യന്ത്രതോക്കുകളും സുരക്ഷാ സംഘത്തിന്റെ കൈവശം ഉണ്ടായിരിക്കും.

ഫെബ്രുവരി 14ന് നടന്ന പുല്‍വാമ ആക്രമണത്തിന് പിന്നാലെയാണ് ഇന്ത്യ-പാക് ബന്ധം കൂടുതല്‍ വഷളാകുന്നത്. ജെയ്ഷെ മുഹമ്മദ് ഭീകര്‍ സൈനിക വാഹനവ്യൂഹത്തിന് നേരെ നടത്തിയ ചാവേര്‍ ആക്രമണത്തില്‍ 40 വീര ജവാന്മാരാണ് വീരമൃത്യു വരിച്ചത്.

പുല്‍വാമ ആക്രമണത്തിന് തിരിച്ചടിയായി വ്യോമസേനയുടെ നേതൃത്വത്തില്‍ പാകിസ്താനിലെ തീവ്രവാദ ക്യാംപുകള്‍ തകര്‍ത്ത് ഇന്ത്യ തിരിച്ചടി നല്‍കിയിരുന്നു. ഇതിന് പിന്നാലെ അതിര്‍ത്തിയില്‍ പാക് പ്രകോപനം തുടരുകയാണ്. ഈ സാഹചര്യത്തിലാണ് സേനാ മേധാവികളുടെ സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്.


Join WhatsApp News
josecheripuram 2019-03-02 13:52:52
This I don't understand.The chiefs of our defense force who, protect our country,Needs protection by commandos.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക