Image

സീറ്റ് വിഷയത്തില്‍ തീരുമാനമാകാതെ പിരിഞ്ഞു ; കോണ്‍ഗ്രസ് കേരള കോണ്‍ഗ്രസ് ചര്‍ച്ച ചൊവ്വാഴ്ച വീണ്ടും

Published on 03 March, 2019
സീറ്റ് വിഷയത്തില്‍ തീരുമാനമാകാതെ പിരിഞ്ഞു ; കോണ്‍ഗ്രസ് കേരള കോണ്‍ഗ്രസ് ചര്‍ച്ച ചൊവ്വാഴ്ച വീണ്ടും

യുഡിഎഫിലെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാക്കളും കേരള കോണ്‍ഗ്രസ് (എം) നേതാക്കളും തമ്മില്‍ നടന്ന ചര്‍ച്ച തീരുമാനമാവാതെ പിരിഞ്ഞു. ഇക്കാര്യത്തില്‍ ചൊവ്വാഴ്ച വീണ്ടും ചര്‍ച്ച നടക്കുമെന്ന് നേതാക്കള്‍ അറിയിച്ചു. രണ്ട് സീറ്റ് വേണമെന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുകയാണ് കേരള കോണ്‍ഗ്രസ്.

ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെന്ന് കെഎം മാണി പറഞ്ഞു. ചര്‍ച്ചകളിലൂടെ പ്രശ്‌നം പരിഹരിക്കാനാവുമെന്നാണ് വിശ്വാസം. കേരള കോണ്‍ഗ്രസ് പിളരുമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു. ചൊവ്വാഴ്ച വീണ്ടും ചര്‍ച്ച നടക്കുമെന്നും പ്രശ്‌നം പരിഹരിക്കുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക