Image

പ്രവാസികളുടെ ഒന്നാം പുസ്തകം (നോവല്‍ 35: സാംസി കൊടുമണ്‍)

Published on 03 March, 2019
പ്രവാസികളുടെ ഒന്നാം പുസ്തകം (നോവല്‍ 35: സാംസി കൊടുമണ്‍)
സ്റ്റെല്ല അത്ര മോശം ആളല്ല. യൗവ്വനം ഇറക്കത്തിലാണെങ്കിലും, മുഖത്തിന്റെ കാന്തി ഒട്ടും മങ്ങിയിട്ടില്ല. ഭര്‍ത്താവിനെയും ഏക മകളെയും നാട്ടില്‍ വിട്ട് ഏതോ ഗാനമേള ട്രൂപ്പിനൊപ്പം അമേരിക്കയിലെത്തി. കൂടെ വന്നവരൊക്കെ പല വഴിക്ക് മുങ്ങി. സ്റ്റെല്ല ഗ്രോസറിക്കടയുടെ ഉടമയുമായി ധാരണയിലായി. ഗ്രീന്‍ കാര്‍ഡ് കിട്ടാന്‍ സഹായിക്കാം. കടയുടമയെ സന്തോഷിപ്പിക്കേണ്ട ത് സ്റ്റെല്ലയുടെ ഭാവിയുടെ താല്പര്യമാണ്. ഗവണ്‍മെന്റ് ജോലിക്കാരനും ഡയബറ്റിക്കിനാല്‍ ബുദ്ധിമുട്ടുന്നവനുമായ ഭര്‍ത്താവ് നിരന്തരം എഴുതുന്നു. തിരികെ വരിക. നമുക്ക് കഴിയാനുള്ളത് ഇവിടില്ലേ.... പക്ഷേ സ്റ്റെല്ല പറയുന്നു പതിനേഴു വയസ്സുള്ള മകളുടെ ഭാവി അമേരിക്കയിലാണ്. സാമ്രാജ്യത്വമോഹം അവളെ കീഴടക്കിയിരിക്കുന്നു. ഇടതുപക്ഷ രാഷ്ട്രീയക്കാരനായ ഭര്‍ത്താവ് സ്വയം പരിതപിക്കുന്നു. പാട്ടില്‍ വാസനയുള്ളവള്‍ എന്ന നിലയില്‍ ചില ട്രൂപ്പുകളുമായി സഹകരിക്കാന്‍ അയാള്‍ അനുവദിച്ചിരുന്നു. ഇപ്പോള്‍ അയാള്‍ ഒറ്റപ്പെട്ടവനായി. മകള്‍ കൂടുതല്‍ സ്വാതന്ത്ര്യം പ്രാപിച്ചിരിക്കുന്നു. വേദനകളും പരിഭവങ്ങളുമായി ആ നിര്‍ഭാഗ്യവാന്‍ ഒരു രാത്രിയിലെ ഉറക്കത്തില്‍ നിന്നും ഉണര്‍ന്നില്ല. അന്ത്യ ചുംബനം കൊടുത്ത് യാത്രയാക്കേണ്ട വള്‍... അകലങ്ങളിലിരുന്ന് യാത്ര പറഞ്ഞതേയുള്ളൂ. പോയാല്‍ തിരികെ പ്രവേശനം.....?  തിരിച്ചറിവില്‍ ദുഃഖം അവളില്‍ ഘനീഭവിച്ചില്ല. മരിച്ചവര്‍ തങ്ങളുടെ മരിച്ചവരെ മറവു ചെയ്യട്ടെ....

സ്റ്റെല്ല ജീവിച്ചിരിക്കുന്നവളല്ലേ.... വിഭാര്യനായ സുന്ദരനല്ലാത്ത മദ്ധ്യവയസ്കനായ ഡോക്ടറുമായി അവള്‍ ചങ്ങാത്തത്തിലായി. ഇപ്പോള്‍ അവര്‍ വിവാഹിതരാകാന്‍ പോകുന്നത്രേ.... ചില നഷ്ടങ്ങള്‍.... ചില നേട്ടങ്ങള്‍.... അന്തിമ വിധി വരെ കാത്തെങ്കിലേ ശരിയറിയാന്‍ പറ്റൂ.

“”അന്ത്യ നാളില്‍ അവന്‍ ഓരോരുത്തര്‍ക്കും അവനവന്റെ പ്രവൃത്തിക്കനുസരിച്ച് പ്രതിഫലം കൊടുക്കും.’’ വിധി ദിവസം വരട്ടെ....

പാറയെക്കാള്‍ ഉറച്ച കിങ്ങ് ഫിഷ് ഫ്രീസറില്‍ ഒടിവുകളും ചതവുകളുമായി കിടക്കുന്നു. വലയില്‍ അവന്‍ വികൃതി കാട്ടിക്കാണും. മുക്കുവന്‍ ഇരുമ്പു കൊളുത്ത് ചികളപ്പൂക്കള്‍ക്കിടയില്‍ കൊളുത്തി നന്നായി പ്രഹരിച്ചു കാണും. എല്ലാ വികൃതികള്‍ക്കും പ്രഹരമാണല്ലോ പ്രതിഫലം. കടലിന്റെ ആഴങ്ങളിലെവിടെയോ നീന്തി തുടിച്ചു നടന്നവന്‍ വലയിലായി. അവന്‍ കെണിയില്‍ പെട്ടവന്‍. ഫ്രീസറില്‍ എനിക്കായി കാത്തുകിടക്കുന്നു. എന്റെ മീന്‍ ചട്ടിയില്‍, എന്റെ തീന്‍ മേശയിലെ സമൃദ്ധിയായി, എന്റെ വായുടെ രുചിയായി, എന്റെ ശരീരത്തിലെ മേദസ്സായി പരിണമിക്കുമ്പോള്‍.... അതിന്റെ ജന്മം ധന്യമായിരിക്കാം. ഈ കടലില്‍ എത്ര എത്ര മത്സ്യങ്ങള്‍. എന്തേ ഇവന്‍ എന്റെ കണ്ണില്‍പ്പെട്ടു. എത്രയോ വായ്കളും അടുക്കളകളും കാത്തിരിക്കുമ്പോള്‍ എനിക്കായി വിധിക്കപ്പെട്ടവന്‍.... ആ മത്സ്യത്തിന്റെയും വിധി മറ്റൊന്നായിരിക്കില്ല. “നിനക്കുള്ള ഓരോ ധാന്യത്തിലും നിന്റെ പേര്‍ കുറിക്കപ്പെട്ടിരിക്കുന്നു.’ എത്ര സത്യം!

ഗ്രോസറിക്കടയില്‍ നിന്നിറങ്ങി വണ്ട ിയില്‍ കയറിയിട്ടും ജോസ് ഭ്രാന്തന്‍ ചിന്തകളിലായിരുന്നു.

“”എന്താ ഒരാലോചന...’’ സിസിലി ചോദിച്ചു.

“”ഓ....’’ ജോസ് വെറുതെ മൂളി.

“”ശൃംഗാരം അല്പം കൂടുന്നുണ്ട ്....’’ അവള്‍ പകുതി കളിയായും എന്നാല്‍ കാര്യമായും പറഞ്ഞു. ജോസ് ഉള്ളില്‍ ചിരിച്ചു. അയാളുടെ മനോവ്യാപാരം അവള്‍ക്ക് മനസ്സിലാകില്ലല്ലോ എന്നയാള്‍ ഓര്‍ത്തു. അയാളില്‍ നിന്നും പ്രതികരണം ഒന്നും ഇല്ലെന്നറിഞ്ഞ്, വെളിക്കാഴ്ചകളില്‍ നിന്നും പെട്ടെന്ന് തിരിഞ്ഞവള്‍ ചോദിച്ചു.

“”നിങ്ങളറിഞ്ഞോ....?’’

പുതിയ വിഷയമാണ്. “”എന്താ.....’’ അയാള്‍ താല്പര്യത്തോടെ ചോദിച്ചു.

“”എന്റെ കൂടെ ജോലി ചെയ്യുന്ന മോളിയാ പറഞ്ഞത്. അവരുടെ പള്ളിയില്‍ വരുന്ന ഒരു പതിനാറുകാരി എട്ടുമാസം ഗര്‍ഭിണിയാണെന്ന്. ചെറുക്കനും അതേ പ്രായം. അയല്‍വാസികള്‍. ഒരേ ക്ലാസ്സില്‍ പഠിക്കുന്നവര്‍... കഷ്ടം ആ കൊച്ചിന്റെ അമ്മ ഒരേ കിടപ്പാ.... എങ്ങനെ സഹിക്കും?’’ സിസിലിയുടെ ഉള്ളില്‍ സങ്കടം നിറയുന്നു. പരദൂഷണം പറയാനുള്ള ഒരു വിഷയത്തില്‍ കവിഞ്ഞ്, അത് ആത്മാവിനെ പൊള്ളിക്കുന്നു. പതിനാറു വയസ്സ്.തന്റെ വളര്‍ന്നു വരുന്ന രണ്ട ു പെണ്‍കുട്ടികള്‍… ആരെയൊക്കെ എന്തൊക്കെ കാത്തിരിക്കുന്നു. അവളില്‍ നിന്നും ഒരു നെടുവീര്‍പ്പുയര്‍ന്നു.

ജോസിന്റെ ഉള്ളിലും കാര്‍മേഘങ്ങള്‍ പരക്കുകയായിരുന്നു. ഹൈസ്കൂളില്‍ പഠിക്കുന്ന എത്രയോ കുട്ടികള്‍ സ്വന്തം കൈ കുഞ്ഞുങ്ങളുമായി സ്കൂളില്‍ പോകാന്‍ ബസ്സില്‍ കയറാറുണ്ട ്. അപ്പോഴൊക്കെ ഒരു പുച്ഛമായിരുന്നു. നമ്മുടെ സംസ്കാരത്തേക്കുറിച്ചഭിമാന ബോധം. ഇപ്പോള്‍ അതും ഇല്ലാതായിരിക്കുന്നു.

“”നിങ്ങളറിയുമോ ആ കൊച്ചിന്റെ അച്ഛന്‍ പ്രസന്നന്‍, അസ്സോസിയേഷനിലൊക്കെ വരുമത്രേ.... കണ്ട ിട്ടുണ്ടേ ാ ആവോ....?’’ സിസിലി അര്‍ത്ഥ വിരാമമിട്ടു.

“”പ്രസന്നന്‍.... അറിയാം. നല്ല ഉയരമുള്ള ഒരു ഇരുനിറക്കാരന്‍.... ഒരു വെപ്രാള പ്രകൃതി. സാധാരണ വരാറില്ല. വല്ല പ്രത്യേക പരിപാടികളുണ്ടെ ങ്കില്‍ വരും.’’ ജോസ് സിസിലിയുടെ ഓര്‍മ്മയില്‍ തിരിയിട്ടിളക്കി.... കത്തുന്നെങ്കില്‍ കത്തെട്ടെ..... അവളുടെ ഓര്‍മ്മ കരിംതിരി കത്തി. പ്രകാശിച്ചില്ല.

എല്ലാവരേയും മാഷേന്നു വിളിച്ച്, ആരോടും പരിഭവമില്ലാത്ത പ്രസന്നന് അങ്ങനെ സംഭവിക്കാന്‍ പാടില്ലായിരുന്നു. ജോസ് ഓര്‍ത്തു.

“”അവരുടേത് പ്രേമ വിവാഹം ആയിരുന്നുവോ?’’ അവള്‍ കേട്ടറിവുകളെ സ്ഥിരീകരിക്കാന്‍ വേണ്ട ി ചോദിച്ചു.

“”അതെ.... അല്പം കോലാഹലം സൃഷ്ടിച്ച ഒരു വിവാഹമായിരുന്നുവെന്ന് പറഞ്ഞുകേട്ടു.’’ അയാള്‍ പറഞ്ഞു. പറഞ്ഞറിവിലെ നെല്ലും പതിരും എത്ര. കഥകള്‍ ഓരോരുത്തരിലും പരിണമിച്ച് പുതിയതായി സത്യങ്ങളില്‍ നിന്നും അകലുന്നത് സാധാരണം.

ഈ കഥ എങ്ങനെ.... ഒരു കാര്യം ഉറപ്പിക്കാം. ആനി ഒരു പേരുകേട്ട ക്രിസ്ത്യന്‍ തറവാട്ടിലെ വിത്തായിരുന്നു. പ്രസന്നന്റെ അച്ഛന്‍ കുടികിടപ്പുകാരനും കാര്യസ്ഥനും. മൂത്ത ആങ്ങളമാരുടെ വഴിവിട്ട്, ആനി പത്താംക്ലാസ്സ് പാസ്സായപ്പോള്‍ ചില്ലറ വായന അറിവുകളില്‍കൂടി നേഴ്‌സിങ്ങിനെക്കുറിച്ചറിയുകയും, കൂടെ പഠിച്ച ചിലരെല്ലാം ആ വഴി തിരഞ്ഞെടുത്തതറിഞ്ഞും, വീട്ടില്‍ നിര്‍ബന്ധം പിടിച്ചു. എല്ലാവരുടെയും എതിര്‍പ്പുകള്‍ക്കു മുന്നില്‍ അവളുടെ വാശി ജയിക്കുകയായിരുന്നു. മൂന്നാമതുണ്ട ായ പെണ്‍കുട്ടിയോടുള്ള വാത്സല്യത്താല്‍ പിതാവ് അവളുടെ കണ്ണു നിറയാന്‍ അനുവദിക്കില്ല. ആങ്ങളമാരുടെ എതിര്‍പ്പിനെ അപ്പന്‍ ഒതുക്കി. “”അവളു പഠിക്കട്ടെ.... ഇനിയുള്ള കാലം ഒരു തൊഴിലു വേണം.’’ അപ്പന്റെ  വാക്കിന് എതിരു പറയാന്‍ ആ മക്കള്‍ പഠിച്ചിരുന്നില്ല. അങ്ങനെ ആനി ബോംബെയ്ക്കു പോയി. ഇതിനിടയില്‍ കൗമാരം പ്രേമം പ്രസന്നന്റെയും ആനിയുടെയും വഴിയില്‍ മുല്ലപ്പാടങ്ങള്‍ ഒരുക്കുന്നതാരും അറിഞ്ഞില്ല. പ്രസന്നന്‍ പ്രീഡിഗ്രി കഴിഞ്ഞ് ടൈപ്പും ഷോര്‍ട്ട് ഹാന്‍ഡും പഠിച്ച് ബോംബെക്കു വണ്ട ി കയറി. ആനിയായിരുന്നു പ്രചോദനം. ആനിയുടെ പഠിപ്പു കഴിഞ്ഞപ്പോള്‍, ആരും അറിയാതെ അവര്‍ വിവാഹിതരായി. അത് ഉള്ളിലുറച്ച പ്രേമമായിരുന്നു. ആനിയുടെ നേഴ്‌സിങ്ങ് മോഹം പ്രസന്നനെ സ്വന്തമാക്കാനുള്ള ഉപായമായിരുന്നു. പക്ഷേ അതിനു വിലകൊടുക്കേണ്ട ി വന്നത് പ്രസന്നന്റെ അച്ഛനായിരുന്നു. വലതുകൈ ആനിയുടെ ആങ്ങളമാര്‍ മറുവിലയായി വെട്ടിയെടുത്തു. “”കൊട്ടിക്കഴുവേറി കൂടെ നിന്ന് പിന്നില്‍ നിന്ന് കുത്തി അല്ലേ....’’ അത്രയേ അവര്‍ ചോദിച്ചുള്ളൂ. പാവം മനുഷ്യന്‍.... ജനിപ്പിച്ചതിനും വളര്‍ത്തിയതിനും കിട്ടിയ കൂലി.

പലരില്‍ നിന്നും കേട്ടതിനൊപ്പം സ്വന്തം ഭാവനയും കലര്‍ത്തി ജോസ് സിസിലിയെ യാത്രയില്‍ ബോധവത്ക്കരിച്ചു.

പ്രസന്നന്‍ അധികമാരും അറിയാത്ത ആ കനല്‍ ഉള്ളിലിട്ട് നടന്നു. അയാളുടെ കണ്ണുകളില്‍ എപ്പോഴും വിഷാദത്തിന്റെ എരിച്ചിലായിരുന്നു. സ്വന്തം ഉള്ള് മറ്റാരും കാണാതിരിക്കാന്‍ വേണ്ട ി സ്വയം തിരക്കുള്ളവനായി. ആനിയും ദുഃഖിതയായിരുന്നു. കണ്ണുകളില്‍ വിഷാദത്തിന്റെ ചാരം. പണ്ട ് ജ്വലിച്ച് തിളങ്ങിയിരുന്ന ആ കണ്ണുകള്‍ ഇന്ന് പ്രഭവറ്റി നീര്‍ജ്ജീവമായതുപോലെ. കുലീനത്വമുള്ള ആ നടത്തത്തിനു മാത്രം കുറവില്ല. ഉള്ളില്‍ കുറ്റബോധത്തിന്റെ ഒരു കത്തല്‍. ജലസ്‌നാനത്താല്‍ ക്രിസ്തുവിന്റെ തിരുരക്തത്തിന്റെ അവകാശിയായി. അനുഭവ സാക്ഷ്യങ്ങളില്‍ പ്രസന്നന്‍ എന്ന ഒരാത്മാവിനെ നേടി. എന്നാലും മകളെ മറ്റെല്ലാരെക്കാളിലും സ്‌നേഹിച്ച ഒരപ്പന്റെ നെടുവീര്‍പ്പുകള്‍ കാതുകളില്‍ വന്നലയ്ക്കുന്നു. വേണ്ട ിയിരുന്നോ...? വിചാരണയുടെ കാലം. ഗ്രാമത്തിലെ മുടിചൂടാ മന്നന്‍..... എല്ലാ പ്രശ്‌നങ്ങല്‍ക്കും പരിഹാരമായിരുന്ന ഉലഹന്നാന്‍ മാപ്പിള പരിഹാസ്യനായില്ലേ.... ആണ്‍ മക്കളുടെ തടവറയില്‍ നരകയാതന അനുഭവിച്ചു മരിക്കേണ്ട ി വന്നില്ലേ. ഒരു മകള്‍ അപ്പനു തിരിച്ചു കൊടുത്ത സ്‌നേഹം. എന്നിട്ടും ആ അപ്പന്‍ മകളെ തള്ളി പറഞ്ഞില്ല. മരുമകന്റെ അച്ഛന്റെ, തന്റെ പ്രിയ കാര്യസ്ഥന്റെ കൈവെട്ടിയതില്‍ തനിക്ക് പങ്കില്ലെന്ന്, ആ പിതാവ് മകളോട് പറയാന്‍ കൊതിച്ചതായി അറിഞ്ഞു. ഒരിക്കല്‍പോലും ഒന്നു കാണുവാന്‍ അഭിമാനികളായ സഹോദരങ്ങള്‍ അനുവദിച്ചില്ല.

പ്രേമാമൃതം എത്രനാള്‍ നിന്നു? തീരുമാനങ്ങള്‍ ശരിയായിരുന്നുവോ..? അപ്പന്റെ മനസ്സു വേദനിപ്പിച്ചു നേടിയ ഒരു ജീവിതം. കണ്ണീരല്ലാതെ എന്തു നേടി.... ആനി സ്വയം ചോദിക്കുന്ന ചില ചോദ്യങ്ങള്‍. കൈ നഷ്ടപ്പെട്ട അച്ഛന്റെ മുഖം മനസ്സില്‍ കയറുമ്പോഴൊക്കെ പ്രസന്നന്‍ ഒരു പോര്‍ക്കാളയാകുന്നു. “എന്റെ പിഴ.... എന്റെ പിഴ...’ എന്ന് ഉള്ളില്‍ നിലവിളിക്കയല്ലാതെ ഒന്നു ഞരങ്ങാന്‍പോലും കഴിയാറില്ല. അച്ഛനു മറുവിലയായി മാളിക വീടും, ഉലഹന്നാന്‍ മാപ്പിളയേക്കാള്‍ വസ്തു വകകളും പ്രസന്നന്‍ എന്ന മകന്‍ കൊടുത്തു. അതിന് ആനി നിരന്തരം രണ്ട ു ജോലി ചെയ്തു. തന്റെ നഷ്ടവും ദുഃഖവും ആരും അറിഞ്ഞില്ല. ഇതിനിടയില്‍ എപ്പോഴോ ഉദരം തുപ്പിയ രണ്ട ു കുട്ടികള്‍. അവരെ സ്‌നേഹിക്കുവാനോ പരിചരിക്കുവാനോ കഴിഞ്ഞോ? ഇപ്പോള്‍ കണ്ണീര്‍കൊണ്ട ് പരിഹരിക്കപ്പെടുമോ നഷ്ടങ്ങള്‍.... ആരെയാണു കുറ്റപ്പെടുത്തേണ്ട ത്.... ആനിയെ... അവള്‍ സ്‌നേഹിച്ചു പ്രസന്നനെ.... അതില്‍ കളങ്കമില്ലായിരുന്നു. പ്രസന്നനും ആനിയെ സ്‌നേഹിക്കുക തന്നെ ചെയ്തു. പക്ഷേ.... ചുറ്റുപാടുകള്‍ അവരെ കെണിയില്‍പെടുത്തി. ഈ കഥയില്‍ തിരുത്തലുകള്‍ ഇല്ല. സഹതപിക്കുന്നവര്‍ക്കു വെറുതെ സഹതപിക്കാം.

“”വണ്ട ി....’’ സിസിലി പെട്ടെന്നു പറഞ്ഞു. മുന്നിലെ വണ്ട ി പെട്ടെന്നു ബ്രേക്കിട്ടതായിരുന്നു. ആകാവുന്ന ബലത്തില്‍ ബ്രേക്കു പിടിച്ചു. വലിയ ശബ്ദത്തില്‍ ടയറുകള്‍ ഉരഞ്ഞ് മുന്നിലെ വണ്ട ിയില്‍ തൊടാതെ നിന്നു. ടാഷ്‌ബോഡില്‍ ഇടിച്ച നെറ്റി തടവി അവള്‍ അയാളെ നോക്കി നെടുവീര്‍പ്പിട്ടു. വലിയ ആപത്തൊഴിഞ്ഞതിന്റെ ആശ്വാസം. “”വണ്ട ി ഓടിക്കുമ്പോള്‍ സ്വപ്നം കാണരുതന്നെത്ര പറഞ്ഞിട്ടെന്താ.....’’ അവള്‍ ആരോടെന്നില്ലാതെ പറഞ്ഞു.

സ്വപ്നമല്ലായിരുന്നു... ആനി ആ ദുഃഖപുത്രി മനസ്സില്‍ നിന്നും ഇറങ്ങുന്നില്ല. അയാള്‍ സ്വയം പറഞ്ഞു കൊണ്ട ് മുന്നിലെ വണ്ട ിക്കാരന്‍ നീങ്ങിയപ്പോള്‍ ആക്‌സിലേറ്ററില്‍ കാലു കൊടുത്തു. കാലിനൊരു വിറ. സിസിലിയുടെ ശരീരം അപ്പോഴും വിറയ്ക്കുന്നു. വലതു കൈകൊണ്ട ് അയാള്‍ അവളുടെ തോളില്‍ മെല്ലെ തലോടി. പെട്ടെന്നുണ്ട ായ പരിഭ്രമമൊന്നു മാറിയപ്പോള്‍ അയാള്‍ ചോദിച്ചു. “”നമുക്ക് ഉച്ചയ്ക്കലേക്ക് അല്പം ചൈനീസ് വാങ്ങിയാലോ.....” ഒക്കെ നിങ്ങടെ ഇഷ്ടമെന്ന മട്ടില്‍ അവള്‍ മൗനിയായി.

ഷ്രിമ്പു ഫ്രൈ റൈസ്, ചിക്കന്‍ ന്യൂടില്‍സ്, ചിക്കന്‍ വിത്ത് ബ്രോക്കോളി, സെസിമി ചിക്കന്‍ എല്ലാം അടങ്ങുന്ന ഭക്ഷണം കുട്ടികളുടെ മുഖത്തെ പ്രകാശമാനമാക്കി. വീക്കെന്റിലെ നിറഞ്ഞ ഉറക്കം അവരെ കൂടുതല്‍ ഉന്മേഷമുള്ളവരാക്കി.

ഡേവിഡിന്റെ മുഖത്ത് സദാ ഒരു ഗൗരവം. കുറ്റവാളിയെപ്പോലെ അവന്‍ ഡാഡിക്ക് മുഖം കൊടുക്കുന്നില്ല. അവന്‍ വളര്‍ന്നിരിക്കുന്നു. മുഖത്തെ കറുത്ത രോമങ്ങള്‍ പല ആകൃതിയില്‍ വെട്ടിയിരിക്കുന്നു. ഇന്നെലകളില്‍ കളിച്ചു ചിരിച്ച് ഡാഡിയുടെ തോളില്‍ കയറിയവന്‍, അവനില്‍ നിന്നും നടന്നകലുന്നത് അറിഞ്ഞില്ല. ഇന്ന് ഡാഡി അവനൊരു തടസ്സം മാതിരി. അവന്റെ കാര്യങ്ങളില്‍ അനാവശ്യമായി കൈ കടത്തുന്നവന്‍. ഒരെത്തിനോട്ടക്കാരന്‍. പിതൃഹത്യക്കു കൊതിക്കുന്ന കാലം. എല്ലാ മക്കളും ഒരു പ്രായത്തില്‍ അവരവരുടെ പിതാവിനുവേണ്ട ി ഒരു കത്തി പണിയിക്കുന്നു. ഇതാരാണു പറഞ്ഞത്. ആ റഷ്യക്കാരന്‍... കാരമസോവ്...? അവന്റെ കയ്യില്‍ ഒരു കത്തിയുണ്ട ായിരുന്നു. ഏതു മകനും പിതാവിന്റെ മരണം കൊതിക്കുന്നു. തലമുറകളില്‍ നിന്നും വിടുതല്‍ പ്രാപിക്കാനുള്ള തിരക്ക്.

കഴിഞ്ഞ ദിവസം കണ്ട  വാര്‍ത്ത: അരിസോണയില്‍ ഒരു പിതാവിനെ രണ്ട ു മക്കള്‍ ചേര്‍ന്നു കൊലപ്പെടുത്തി. പതിനെട്ടും പതിനേഴും ഉള്ള രണ്ട ു സഹോദരങ്ങള്‍. അവര്‍ കോടതിയില്‍ അചഞ്ചലരായിരുന്നു. കുറ്റബോധം അവര്‍ക്കൊട്ടുമില്ലായിരുന്നു. അവര്‍ക്ക് മതിയായ കാരണങ്ങളുണ്ട ായിരുന്നു. ചെറുപ്പം മുതല്‍ പിതാവിനാല്‍ ലൈംഗീക പീഡനങ്ങള്‍ അനുഭവിച്ചവരാണ്. നീതി അവര്‍ക്കൊപ്പമാണ്. എന്തുകൊണ്ടേ ാ ആ വിചാരണയുടെ അന്ത്യമറിയാന്‍ കാത്തില്ല.

“”നാളെ ഞായറാഴ്ചയാ.....’’ അറിയാമോ എന്ന മട്ടില്‍ അവള്‍ ഒന്നു നോക്കി. എന്നിട്ട് പറഞ്ഞു. “”പള്ളിയിലെ പൈസ കൊടുക്കണം.’’ അപ്പോള്‍ അതാണു കാര്യം. ഒരു ഭക്തനായിരിക്ക എന്നതു വലിയ ചെലവേറിയ സംഗതിയായി മാറിയിരിക്കുന്നു. വര്‍ഷ വരിസംഖ്യ കുടിശ്ശികയാണ്. ദൈവത്തിനുള്ളതൊടുവിലേക്കു മാറ്റി വെയ്ക്കുന്നു. മാറ്റിവെയ്ക്കപ്പെടുന്ന ഒരു കടം. എങ്ങനെ കൊടുക്കും? ക്രെഡിറ്റു കാര്‍ഡ് എടുക്കുമെങ്കില്‍ എളുപ്പമായിരുന്നു. ഇനി അതും അവര്‍ തുടങ്ങുമായിരിക്കും. അവളുടെ തലയില്‍ പള്ളിയാണ്. നിത്യതയിലെ ആനന്ദം അവള്‍ക്ക് കിട്ടട്ടെ. അതുംകൂടി അവള്‍ക്കു നിഷേധിക്കപ്പെട്ടാല്‍.....

ജോസ് അപ്പോഴും സ്വര്‍ക്ഷം എവിടെ എന്ന അന്വേഷണത്തിലായിരുന്നു. യുക്തി വഴങ്ങുന്നില്ല. ആകാശത്തിനു മീതെയുള്ള വെള്ളത്തിനും അപ്പുറം....? എന്തോ പന്തികേട്..... പള്ളി അയാള്‍ക്ക്  കൂട്ടായ്മയുടെ ഐക്യം നല്‍കുമ്പോള്‍ അതയാളെ സ്വര്‍ക്ഷത്തിലേക്ക് ക്ഷണിക്കുന്നില്ല. ഭക്തി അയാളുടെ ബോധത്തെ ഇനിയും മറച്ചിട്ടില്ല.

“”ഐയാം ഗോയിങ്ങ് ടു പ്ലേ ബാസ്ക്കറ്റ് ബോള്‍....’’ പതിനെട്ടു കഴിഞ്ഞവന്റെ പറച്ചില്‍. അനുവാദം ചോദിക്കലല്ല. അറിയിപ്പാണ്.

“”എവിടെ....’’

“”ഐ ഡോണ്ട ് നോ..... ഫ്രണ്ട ്‌സ് വില്‍ കം.....’’ എങ്ങോട്ടെന്നവനറിയില്ല. കാറുള്ളവന്‍ വരും. പിന്നെ കാറ്റുകൊണ്ട ുപോകുന്നിടത്തേക്കൊക്കെ അവര്‍ പോകുന്നു. രാത്രിയുടെ ഏതെങ്കിലും വേളയില്‍ വീട് അവരെ വിളിക്കുന്നു. “”ദിസ് ഈസ് എ ഫ്രീ കണ്‍ട്രി.’’ സ്വാതന്ത്ര്യത്തിന്റെ വിലയറിയാന്‍ വയ്യാത്തവരുടെ മുദ്രാവാക്യം. നിഷേധിക്കാന്‍ സാധിക്കാത്ത അവകാശം. അനേകായിരങ്ങളുടെ പ്രാര്‍ത്ഥനയും ബലിയുമാണവരുടെ സ്വാതന്ത്ര്യമെന്നവരറിയുന്നില്ല.

“”ബി കെയര്‍ ഫുള്‍....’’ ഒരു പിതാവിന്റെ ഉള്ളുരക്കത്തോട് എന്നത്തേയുംപോലെ അയാള്‍ പറഞ്ഞു.

“”ഐ നോ.....’’ ഉപദേശം കേട്ടു മടുത്തവനെപ്പോലെ അവന്‍ പറഞ്ഞു. ഇനി അവന്‍ വരുന്നതുവരെ മനസ്സിന്റെ എരിച്ചില്‍ ആരറിയാന്‍.

“”തലമുറകളുടെ വിടവില്‍ വീണ അപ്പനും മകനും. അവരുടെ സാഹചര്യങ്ങളും അറിവുകളും അങ്ങനെയാണ്. നമ്മള്‍ മാറണം. പണ്ട ് സാമിനെ ഉപദേശിച്ചതോര്‍ക്കുന്നു. ഒരു ഉപദേശിയാകുക എത്ര എളുപ്പമാണ്.

സാമിനെ കണ്ട ിട്ട് കുറെ ആയല്ലോ.... ഡിസ്പാച്ചറായതിനുശേഷം അധികം കാണാറില്ല. ഒടുവില്‍ കണ്ട തെന്നാണ്. ഹോസ്പിറ്റലില്‍ ഹാര്‍ട്ട് സര്‍ജറി കഴിഞ്ഞു കിടന്നപ്പോള്‍.’’ “”ഇതെന്റെ വിധിയാണടോ....’’ ഇറ്റിറ്റു വീഴുന്ന ട്രിപ്പില്‍ നോക്കി സാം പറയുന്നു. ജോസ് ഒന്നും പറഞ്ഞില്ല.

“”നാം നേടിയതെന്തുവാടോ.... കൂടൊഴിഞ്ഞു കൊടുക്കാന്‍ ഇനി അധികം ബാക്കിയില്ല....’’ സാം പറഞ്ഞുകൊണ്ട ിരിക്കുന്നു.

“”എടോ.... താന്‍ ഇപ്പോള്‍ ഒന്നും പറയണ്ട .... വിശ്രമമാണവശ്യം.... ഞാന്‍ പിന്നെ വരാം....’’ സാമിന്റെ കൈ പിടിച്ചൊന്നമര്‍ത്തി ജോസ് പുറത്തു കടന്നു.

“”പിന്നെ വരാന്‍ ഞാനൊണ്ട ായിട്ടു വേണ്ടേ .....’’ സാമിന്റെ വായ്ത്താരി പുറകില്‍. പാവം ഒത്തിരി സഹിക്കുന്നുണ്ട ാകും. ജോസ് ഓര്‍ത്തു. എലിവേറ്ററിനു സമീപം മിനി നടക്കുന്നു. വീട്ടില്‍ നിന്നും വരികയാണ്. കണ്ണില്‍ വിഷാദത്തിന്റെ നിഴല്‍.

അവര്‍ പരസ്പരം ചിരിച്ചു. മിനിയുടെ ചുണ്ട ുകളില്‍ വാക്കുകള്‍ മോചനം കാത്തു കിടക്കുന്നതയാള്‍ അറിഞ്ഞു.

“”മിനി.....’’ ജോസ് എന്തു പറയണമെന്നറിയാതെ വിളിച്ചു. മറുപടിയെന്നവണ്ണം ഒന്നു വിളറിച്ചിരിച്ച് മിനി ചോദിച്ചു. “”കൂട്ടുകാരനെ കണ്ടേ ാ...?’’

“”കണ്ട ു....’’

“”എന്തു പറഞ്ഞു.’’

“”ഒന്നും പറയാന്‍ ഞാന്‍ സമയം കൊടുത്തില്ല. എന്താ.... എന്തെങ്കിലും....’’ ജോസ് ആകാംക്ഷാഭരിതനായി.

“”ഒന്നും പറയണ്ട .... ഡാഡിയും മക്കളും കൂടി ചേരില്ല. എപ്പോള്‍ കണ്ട ാലും അവര്‍ ഒന്നും രണ്ട ും പറഞ്ഞ് ഉരസുന്നു. മിനിഞ്ഞാന്ന് ഇളയവന്‍ ഡോമില്‍ നിന്നു വന്നു. അമിതമായി പണം ചെലവാക്കുന്നു എന്ന പ്രശ്‌നത്തില്‍ തുടങ്ങി അവര്‍ പരസ്പരം കലഹിച്ചു. മോന്‍ അപ്പോള്‍ പറഞ്ഞു. “ഐ ഹേറ്റ് യു.’ പെട്ടെന്ന് ആള് നിശബ്ദനായി. മിണ്ട ാട്ടമില്ല. പുറത്ത് സിഗരറ്റു വലിക്കാനിറങ്ങി. അവിടെ നിന്നും കേറി ഒരു കിടപ്പാ.... നെഞ്ചു തടവുന്നുണ്ട ായിരുന്നു. ആരോടും ഒന്നും പറഞ്ഞില്ല. അറ്റാക്കായിരുന്നു. വെറുതെ കുറെ കഴിഞ്ഞപ്പോള്‍ ഒന്നു നോക്കിയതാ.....  അതുകൊണ്ട ് രക്ഷപെട്ടു. ആ മനുഷ്യനു ഉള്ളുനിറച്ച് സ്‌നേഹത്തിന്റെ തീയാ. പ്രകടിപ്പിക്കാനറിയില്ല. പിള്ളാര്‍ക്കതറിയാമോ... കാലം മാറിയില്ലേ. മൂത്തവന്റെ കാര്യം അങ്ങനെ... എന്റെ ജോസേ.... ഞാന്‍ എന്താ ചെയ്യേണ്ട ത്’’. അവളുടെ നിറഞ്ഞ കണ്ണുകള്‍ താന്‍ കാണാതിരിക്കാന്‍ അവള്‍ തുടയ്ക്കുന്നു. “”ഓ... ഞാനെന്തൊക്കെയാ പറയുന്നത്. ജോസിന് കുറെയൊക്കെ അറിയാമല്ലോ എന്നു കരുതി പറഞ്ഞതാ....’’ അവള്‍ക്ക് ആരോടെങ്കിലും മനസ്സു തുറക്കണമെന്നുണ്ട ായിരുന്നു. തീരെ കുറഞ്ഞത് മിനി സാമിനെ മനസ്സിലാക്കാന്‍ തുടങ്ങിയല്ലോ എന്ന തിരിച്ചറിവില്‍ ജോസ് സന്തോഷിച്ചു.

“”ഞാനങ്ങോട്ടു ചെല്ലട്ടെ.... അല്ലെങ്കില്‍ അതിനിടയില്‍ ആരുടെ കൂടെയോ പോയി എന്നാവും പരാതി.... മിനി നടന്നു. ജോസ് താഴേക്കുള്ള എലിവേറ്ററിനായി കാത്തു. ജോസ് ഓര്‍ത്തു ജീവിതത്തില്‍ ഇണങ്ങാത്ത കണ്ണികളെയാണല്ലോ ദൈവം എല്ലായിടത്തും വിളക്കിച്ചേര്‍ത്തിരിക്കുന്നത്. അങ്ങ് ഉയരങ്ങളില്‍ എല്ലാം ഒരു തമാശയാകാം. ഭൂമിയിലേക്കു നോക്കി സ്വയം ചിരിച്ച് അടുത്തു നില്‍ക്കുന്ന മാലാഖയെ തോണ്ട ി,  ഭൂമിയിലെ തമാശകളൊക്കെ കണ്ടേ ാ എന്നു ചോദിക്കുന്നുണ്ട ാകും.’’

(തുടരും....)



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക