Image

കുംഭമേളയ്‌ക്ക്‌ ഇന്ന്‌ സമാപനം, ഗിന്നസ്‌ ബുക്കില്‍ ഇടം പിടിക്കാന്‍ സാധ്യത

Published on 04 March, 2019
കുംഭമേളയ്‌ക്ക്‌ ഇന്ന്‌ സമാപനം, ഗിന്നസ്‌ ബുക്കില്‍ ഇടം പിടിക്കാന്‍ സാധ്യത


പ്രയാഗ്രാജിലെ അര്‍ദ്ധകുംഭമേളയക്ക്‌ ഇന്ന്‌ സമാപനം. ജനുവരി പതിനഞ്ചിന്‌ ആരംഭിച്ച മേളയില്‍ പങ്കെടുക്കാന്‍ കോടിക്കണക്കിനാളുകളാണ്‌ എത്തിയത്‌.

മഹാശിവരാത്രി ദിവസമായ തിങ്കളാഴ്‌ച്ച ആറാമത്തെ പുണ്യസ്‌നാനമാണ്‌ നടക്കുന്നത്‌. അര്‍ദ്ധമേളയിലെ അവസാന സ്‌നാനം കൂടിയാണിത്‌. 22 കോടി തീര്‍ത്ഥാടകര്‍ കുംഭമേളയ്‌ക്കെത്തിയെന്ന്‌ സര്‍ക്കാര്‍ പറഞ്ഞു. 

മഹാശിവരാത്രി ദിവസം മാത്രം ഒരുകോടി ആളുകള്‍ ഇവിടെയെത്തുമെന്നാണ്‌ കണക്കുകൂട്ടല്‍. 3200 ഹെക്ടര്‍ സ്ഥലത്താണ്‌ മേളനഗരി ഒരുക്കിയിരിക്കുന്നത്‌.

ഇക്കൊല്ലത്തെ കുംഭമേള ഗിന്നസ്‌ ബുക്കില്‍ ഇടം പിടിക്കാന്‍ സാധ്യതയുണ്ടെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. ഗതാഗതസംവിധാനം, തിരക്ക്‌ നിയന്ത്രണം, ശുചീകരണം തുടങ്ങിയ മേഖലകളിലെ കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍ക്കാകുംു ഗിന്നസ്‌ റെക്കോഡിന്‌ മേള പരിഗണിക്കപ്പെടുന്നത്‌. ഗിന്നസ്‌ വേള്‍ഡ്‌േെ റക്കാഡ്‌സിന്റെ മൂന്നംഗസംഘം പ്രയാഗ്രാജില്‍ എത്തിയിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക