Image

ലോക്‌സഭാ തിരഞ്ഞെടുപ്പ്: സി.പി.ഐ സ്ഥാനാര്‍ത്ഥികളായി,​ തിരുവനന്തപുരത്ത് സി. ദിവാകരന്‍

Published on 04 March, 2019
ലോക്‌സഭാ തിരഞ്ഞെടുപ്പ്: സി.പി.ഐ സ്ഥാനാര്‍ത്ഥികളായി,​ തിരുവനന്തപുരത്ത് സി. ദിവാകരന്‍

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്കുള്ള സി.പി.ഐ സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ ധാരണയായി. തിരുവനന്തപുരത്ത് ചേര്‍ന്ന സംസ്ഥാന നിര്‍വാഹക സമിതി യോഗത്തിലാണ് തീരുമാനം. കേന്ദ്ര നേതൃത്വത്തിന്റെ അനുമതി കൂടി ലഭിച്ചശേഷമാകും ഔദ്യോഗിക പ്രഖ്യാപനം.

സി.പി.ഐ മത്സരിക്കുന്ന നാല് സീറ്റുകളിലും സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ചിട്ടുണ്ട്. മുന്‍ മന്ത്രിയും നെടുമങ്ങാട് എം.എല്‍.എയുമായ സി.ദിവാകരനെയാണ് തിരുവനന്തപുരത്ത് ഇത്തവണ സി.പി.ഐ രംഗത്തിറക്കുന്നത്. സിറ്റിംഗ് സീറ്റായ തൃശൂരില്‍ നിലവിലെ എം.പി സി.എന്‍.ജയദേവന് പകരം രാജാജി മാത്യു തോമസാണ് മത്സരിക്കുക.

മാവേലിക്കരയില്‍ അടൂര്‍ എം.എല്‍.എ ചിറ്റയം ഗോപകുമാറിനെ നിശ്ചയിച്ചു. വയനാട് മണ്ഡലത്തില്‍ മുന്‍ ജില്ലാ സെക്രട്ടറി പി.പി സുനീര്‍ മത്സരിക്കും. കാനം രാജേന്ദ്രന്‍, സി ദിവാകരന്‍, ജി.ആര്‍ അനില്‍ എന്നീ പേരുകള്‍ ഉള്‍പ്പെടുത്തിയ പട്ടികയാണ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി സംസ്ഥാന നേതൃത്വത്തിന് നല്‍കിയത്. എന്നാല്‍,​ താന്‍ മത്സരിക്കാനില്ലെന്ന് യോഗത്തിന്റെ തുടക്കത്തില്‍ തന്നെ കാനം നിലപാട് വ്യക്തമാക്കിയിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക