Image

സമാധാന നോബേലിന്‌ തനിക്ക്‌ അര്‍ഹതയില്ല: കശ്‌മീര്‍ പ്രശ്‌നം പരിഹരിക്കുന്നയാള്‍ക്കാണ്‌ നോബേലിന്‌ അര്‍ഹതയെന്നും ഇമ്രാന്‍ഖാന്‍ഖാന്‍

Published on 04 March, 2019
സമാധാന നോബേലിന്‌ തനിക്ക്‌ അര്‍ഹതയില്ല: കശ്‌മീര്‍ പ്രശ്‌നം പരിഹരിക്കുന്നയാള്‍ക്കാണ്‌ നോബേലിന്‌ അര്‍ഹതയെന്നും ഇമ്രാന്‍ഖാന്‍ഖാന്‍
സമാധാനത്തിനുള്ള നോബല്‍ സമ്മാനത്തിന്‌ താന്‍ അര്‍ഹനല്ലെന്നും കശ്‌മീര്‍ പ്രശ്‌നം പരിഹരിക്കാന്‍ കഴിയുന്ന ഒരു വ്യക്തിയുണ്ടെങ്കില്‍ അയാള്‍ക്കാണ്‌ നോബേല്‍ പുരസ്‌കാരം നല്‍കേണ്ടതെന്നും പാക്‌ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍.

ഡല്‍ഹിയും ഇസ്ലാമാബാദും തമ്മില്‍ നിലനിന്നിരുന്ന സംഘര്‍ഷാവസ്ഥ ലഘൂകരിക്കുന്ന നടപടി സ്വീകരിച്ച ഇമ്രാന്‍ ഖാന്‌ നോബേല്‍ പുരസ്‌കാരംനല്‍കണമെന്നാവശ്യപ്പെട്ട്‌ പാകിസ്‌താന്‍ നാഷണല്‍ അസംബ്ലിയില്‍ പ്രമേയം അവതരിപ്പിക്കപ്പെട്ട സാഹചര്യത്തില്‍ ട്വിറ്റര്‍ വഴിയായിരുന്നു പാക്‌ പ്രധാനമന്ത്രിയുടെ പ്രതികരണം.

കാശ്‌മീരി ജനതയുടെ ആഗ്രഹപ്രകാരം കശ്‌മീര്‍ തര്‍ക്കം പരിഹരിക്കാനും ഉപഭൂഖണ്ഡത്തിലെ സമാധാനത്തിനും മനുഷ്യവികസനത്തിനും വഴിയൊരുക്കുന്ന ഒരാള്‍ക്കാണ്‌ നോബേല്‍ നല്‍കേണ്ടതെന്നായിരുന്നു ഇമ്രാന്റെ പ്രസ്‌താവന. പാകിസ്‌താന്‍ ഇന്‍ഫര്‍മേഷന്‍ മന്ത്രി ഫവാദ്‌ ചൗധരിയാണ്‌ ശനിയാഴ്‌ച സമര്‍പ്പിച്ച സത്യവാങ്‌മൂലത്തില്‍ ആണവആയുധങ്ങള്‍ കൈവശമുള്ള രണ്ട്‌ രാജ്യങ്ങള്‍ തമ്മിലുള്ള പിരിമുറുക്കം കുറയ്‌ക്കാന്‍ പ്രധാനമന്ത്രി ഖാന്‍ നടത്തിയ ശ്രമങ്ങളെ പ്രശംസിച്ചിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക