Image

ആന്‍സലിനും ആക്സലിനും തലചായ്ക്കാന്‍ ഇടമായി: ഓര്‍മ്മയ്ക്കും ഒരുമയ്ക്കും ഫോമാ സണ്‍ഷൈന്‍ റീജിയന്റെ അഭിനന്ദനങ്ങള്‍

സ്വന്തം ലേഖകന്‍ Published on 04 March, 2019
ആന്‍സലിനും ആക്സലിനും തലചായ്ക്കാന്‍ ഇടമായി:   ഓര്‍മ്മയ്ക്കും ഒരുമയ്ക്കും ഫോമാ സണ്‍ഷൈന്‍ റീജിയന്റെ അഭിനന്ദനങ്ങള്‍
മഹാപ്രളയം കേരളത്തെ ഇല്ലാതാക്കിയപ്പോള്‍ നമ്മുടെ സഹജീവിതങ്ങള്‍ക്ക് താങ്ങായും തണലായും നിലകൊണ്ടത് പ്രവാസി മലയാളികള്‍ ആയിരുന്നു. പ്രത്യേകിച്ച് അമേരിക്കന്‍ മലയാളികള്‍ .കുട്ടനാട്ടില്‍ നൂറു കണക്കിനു കുടുംബങ്ങള്‍ക്ക് വീടുകള്‍ നഷ്ടപ്പെട്ട കഥകള്‍ നമുക്കറിയാം . എന്നാല്‍ അച്ഛനും അമ്മയും മരിച്ചു പോയ രണ്ടു കുട്ടികള്‍ക്കും അവരുടെ അമ്മൂമ്മയ്ക്കും ഒരു വീട് നിര്‍മ്മിച്ച് നല്‍കി മാതൃകയാകുന്നതു ഫൊക്കാനയുടെ അംഗ സംഘടനായ 'ഓര്‍മ്മ' .

വീട് പണിയുവാനുള്ള ദൗത്യം ഏറ്റെടുക്കുകയും വീട് നിര്‍മ്മാണം പൂര്‍ത്തിയാക്കും വരെ അത് കോ- ഓര്‍ഡിനേറ്റ് ചെയ്യുകയും ചെയ്തത് ഫോമയുടെ അംഗ സംഘടനായ 'ഒരുമ'. ഒര്‍ലാന്റോയില്‍ നല്ലവരായ മലയാളികളുടെ സഹായം കൊണ്ടാണ് ഈ വീടുപണി പൂര്‍ത്തിയാക്കാനായത് .

ഓര്‍മ്മയുടെയും ഒരുമയുടെയും മാതൃക അഭിനന്ദനീയവും നമ്മുടെ സഹോദരങ്ങള്‍ക്ക് നന്മ ചെയ്യുന്ന കാര്യത്തില്‍ ഫൊക്കാനയും ഫോമയും അമേരിക്കയിലെ എല്ലാ സംഘടനകള്‍ക്കും മാതൃകയാണെന്ന് ഫോമാ സണ്‍ ഷൈന്‍ റീജിയണല്‍ വൈസ് പ്രസിഡന്റ് ബിജു തോണിക്കടവില്‍ അറിയിച്ചു. പ്രളയകാലത്ത് നിരവധി സഹായങ്ങള്‍ ഫൊക്കാനയും ഫോമയും കേരളത്തിനുവേണ്ടി നല്‍കുകയുണ്ടായി. ഒരു പക്ഷെ ഇത്തരത്തില്‍ വേറിട്ട ഒരു പ്രവര്‍ത്തനം വേറെ ഉണ്ടോ എന്ന് തോന്നുന്നില്ല .

അച്ഛനും അമ്മയും നഷ്ടപ്പെട്ട കുട്ടികള്‍ക്ക് ഒരു വീട് എന്ന സ്വപ്നം യാഥാര്‍ഥ്യമാക്കാന്‍ തുടങ്ങുമ്പോള്‍ ആന്‍സലിനും ആക്സലിനും സഹായത്തിനായി മുത്തച്ഛനും ഉണ്ടായിരുന്നു. പക്ഷെ വീടുപണി നടക്കുന്ന അവസരത്തില്‍ മുത്തച്ഛനും മരിച്ചു. ഇപ്പോള്‍ അമ്മൂമ്മയ്ക്കൊപ്പമമാണ് ഈ കുഞ്ഞുങ്ങളുടെ ജീവിതം. പത്തം ക്ളാസ് വരെ ഈ കുട്ടികളെ നല്ലരീതിയില്‍ പഠിപ്പിക്കുന്നതിനുള്ള ചിലവും ഓര്‍മ്മ നല്‍കുന്നു .

നീലംപേരൂര്‍ പഞ്ചായത്തില്‍ ഈര എന്ന സ്ഥലത്താണ് ഈ വീട് നിര്‍മ്മിച്ചിരിക്കുന്നത്. ഓര്‍മയുടെ മുന്‍ പ്രിസിഡന്റ് സാബു ആന്റണിയാണ് ഈ പദ്ധതിക്ക് തുടക്കമിട്ടത്. ഈ വര്‍ഷത്തെ പ്രസിഡന്റ് ജിജോ ചിറയില്‍ വീടുപണി പൂര്‍ത്തിയാക്കി താക്കോല്‍ ഏല്‍പ്പിച്ചു .ഈ പദ്ധതിയുമായി സാബു ആന്റണി ഒരുമയുടെ സോണി തോമസിനെ സമീപിച്ചപ്പോള്‍ വിശ്വസിക്കാന്‍ സാധിച്ചില്ല കാരണം ഒരുമയുടെ മുന്‍പ്രിസിഡന്റായിരുന്ന സോണിയുടെ നാട്ടില്‍ ഓര്‍മ ഒരു പദ്ധതിയുമായി കടന്നുവരുന്നത് ചിന്തകള്‍ക്കപ്പുറമായിരുന്നു എങ്കിലും സന്തോഷത്തോടെ പദ്ധതി സോണി ഏറ്റെടുത്തു.

ആലപ്പുഴയുടെ ഡെപ്യൂട്ടി കളക്ടര്‍ ആയിരുന്ന ജെയിംസ്‌കുട്ടി തൊട്ടുകടവില്‍, സിബിച്ചന്‍ കണ്ണോട്ടുതറ എന്നിവരുടെ സഹായത്തോടെ അര്‍ഹിക്കുന്ന കുടുബത്തെ കണ്ടെത്തിയതോടെ ബാക്കി എല്ലാ പണികളും എളുപ്പത്തില്‍ നടന്നു. ഭവനത്തിന്റെ താക്കോല്‍ദാനവും കുട്ടികള്‍ക്കായുള്ള സ്‌കോളര്‍ഷിപ്പും കൈമാറി. ഇത്തരമൊരു പദ്ധതി ചെറുതാണെങ്കിലും വിജയകരമായി നടപ്പിലാക്കാന്‍ സാബു ആന്റണി, 2019 ഓര്‍മയുടെ പ്രസിഡന്റ് ജിജോ ചിറയില്‍, ഡോ: അഗസ്റ്റിന്‍ ജോസഫ് , താക്കോല്‍ദാനം നടത്തിയ ചാക്കോ കുര്യന്‍ , ഓര്‍മ്മയുടെയും, ഒരുമയുടെയും ഭരണസമിതി അംഗങ്ങള്‍, ഇതിലേക്കായി സംഭാവന നല്‍കിയ നല്ലവരായ ഒര്‍ലാണ്ടോയിലെ സന്മനസുകള്‍ അതുപോലെ നാട്ടില്‍ ഈ ദൗത്യമേറ്റെടുത്തു പൂര്‍ത്തിയാക്കിയ സിബിച്ചന്‍ കണ്ണോട്ടുതറ, ഒപ്പം പ്രവര്‍ത്തിച്ച അച്ചന്‍കുഞ്ഞ് നിര്‍മ്മാണത്തിന് ചുക്കാന്‍പിടിച്ച കുഞ്ഞുമോന്‍ പബോടിത്തറ തുടങ്ങിയവരുടെ സേവനങ്ങള്‍ സ്മരിക്കപ്പെടേണ്ടതാണെന്നു ഫോമാ സണ്‍ഷൈന്‍ റീജിയന്‍ സെക്രട്ടറി സോണി തോമസ് പറഞ്ഞു.

പ്രളയം വന്നു കവര്‍ന്നെടുത്ത കേരളത്തിന് താങ്ങായി ഫോമയും ഫൊക്കാനയും നവകേരള പ്രോജക്ടുകള്‍ക്കു തുടക്കമിട്ടു വാര്‍ത്തയില്‍ ഇടം പിടിച്ചു നില്‍ക്കുമ്പോള്‍ ഇത്തരം നന്മ മരങ്ങള്‍ ആണ് ഓരോ പ്രവാസി സംഘടനകളുടെയും നേടുംതൂണ്‍ എന്ന് നാം ഓര്‍മ്മിക്കേണ്ടതാണെന്നും ഫോമാ സണ്‍ഷൈന്‍ റീജിയന്‍ പ്രസിഡന്റ് ബിജു തോണിക്കടവില്‍ പറഞ്ഞു 
ആന്‍സലിനും ആക്സലിനും തലചായ്ക്കാന്‍ ഇടമായി:   ഓര്‍മ്മയ്ക്കും ഒരുമയ്ക്കും ഫോമാ സണ്‍ഷൈന്‍ റീജിയന്റെ അഭിനന്ദനങ്ങള്‍ ആന്‍സലിനും ആക്സലിനും തലചായ്ക്കാന്‍ ഇടമായി:   ഓര്‍മ്മയ്ക്കും ഒരുമയ്ക്കും ഫോമാ സണ്‍ഷൈന്‍ റീജിയന്റെ അഭിനന്ദനങ്ങള്‍ ആന്‍സലിനും ആക്സലിനും തലചായ്ക്കാന്‍ ഇടമായി:   ഓര്‍മ്മയ്ക്കും ഒരുമയ്ക്കും ഫോമാ സണ്‍ഷൈന്‍ റീജിയന്റെ അഭിനന്ദനങ്ങള്‍ ആന്‍സലിനും ആക്സലിനും തലചായ്ക്കാന്‍ ഇടമായി:   ഓര്‍മ്മയ്ക്കും ഒരുമയ്ക്കും ഫോമാ സണ്‍ഷൈന്‍ റീജിയന്റെ അഭിനന്ദനങ്ങള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക