Image

സാമ്പത്തിക സുസ്ഥിരതയ്ക്കും, അംഗ സംഘടനകളുടെ വളര്‍ച്ചയ്ക്കും ശ്രമിക്കും: ഫോമാ ട്രഷറര്‍ ഷിനു ജോസഫ്

അനില്‍ പെണ്ണുക്കര Published on 04 March, 2019
സാമ്പത്തിക സുസ്ഥിരതയ്ക്കും, അംഗ സംഘടനകളുടെ വളര്‍ച്ചയ്ക്കും ശ്രമിക്കും: ഫോമാ ട്രഷറര്‍ ഷിനു ജോസഫ്
ഫോമയുടെ വേറിട്ട മുഖമാണ് ട്രഷറാര്‍ ഷിനു ജോസഫ്. സംഘടനാ പ്രവര്‍ത്തനങ്ങളില്‍ പുലര്‍ത്തുന്ന സത്യസന്ധതയാണ് ഷിനു ജോസഫിനെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തനാകുന്നത്. രണ്ടു പാനലില്‍ നിന്ന് വിജയിച്ച് സംഘടനയുടെ നേതൃത്വത്തിലേക്ക് വന്നു കഴിയുന്നതോടെ പാനല്‍ അജണ്ടകള്‍ അവസാനിക്കുകയും സംഘടനയുടെ കെട്ടുറപ്പിനും, ഐക്യത്തിനും, സാമ്പത്തിക സുസ്ഥിരതയ്ക്കും വേണ്ടി പ്രവര്‍ത്തിക്കണം. അതാണ് യഥാര്‍ത്ഥ സംഘടനാ പ്രവര്‍ത്തനമെന്ന് ഷിനു ജോസഫ് വിശ്വസിക്കുന്നു. ഫോമയുടെ വില്ലേജ് പ്രോജക്ടിന്റെ ചര്‍ച്ചകള്‍ക്കും മറ്റുമായി എത്തിയ ഷിനു ജോസഫ് ഇ- മലയാളിയുമായി മനസ് തുറക്കുന്നു.

ചോദ്യം :പലപ്പോഴും ട്രഷറാര്‍ പദവി പല വ്യക്തികള്‍ക്കും ഒരു ബാലികേറാമലയായി വന്നുഭവിക്കാറുണ്ട്. പ്രത്യേകിച്ചും അമേരിക്കയില്‍. ഫോമാ ഭ്രഷറര്‍ എന്ന നിലയില്‍ എന്താണ് ഇതുവരെയുള്ള അനുഭവം.?

ഉത്തരം:സംഘടനാ പ്രവര്‍ത്തനം സാമൂഹ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമാണ്. അത് ഒരിക്കലും ഒരു ബാലികേറാമലയായി കാണാന്‍ പാടില്ല. അങ്ങനെ കണ്ടാല്‍ അത് സാമൂഹ്യ പ്രവര്‍ത്തനമല്ല. ട്രഷറാര്‍ പദവിയും അങ്ങനെ തന്നെ. ഒരു സംഘടനയുടെ ഖജനാവിന്റെ സൂക്ഷിപ്പുകാരനാണ് ട്രഷറാര്‍ .വളരെ ഉത്തരവാദിത്വമുള്ള ജോലി. മറ്റുള്ളവര്‍ ചോദിക്കുമ്പോള്‍ സംഘടന സ്വരൂപിച്ച രൂപ എടുത്ത് നല്‍കലല്ല ട്രഷററുടെ ജോലി.ആര്‍ക്ക്? എന്ത് ആവശ്യത്തിന്? എന്ന് കൃത്യത വരുത്തണം. നാളെ ജനറല്‍ ബോഡിക്ക് മുന്‍പിലും ,അംഗ സംഘടനകള്‍ക്ക് മുന്‍പിലും ഉത്തരം പറയേണ്ടത് ട്രഷറാര്‍ ആണ്. സാമ്പത്തിക സുസ്ഥിരത എന്നതു കൊണ്ട് അര്‍ത്ഥമാക്കുന്നത് അര്‍ത്ഥശങ്കയ്ക്ക് ഇടയില്ലാതെയുള്ള ധനവിനിയോഗമാണ്. ഫോമ ട്രഷറര്‍ എന്ന പദവി എനിക്ക് നല്‍കിയത് ഫോമയുടെ ശക്തിയായ അംഗ സംഘടനാ പ്രവര്‍ത്തകരാണ്.അവരോടാണ് എനിക്ക് കടപ്പാട്. എന്റെ കയ്യിലിരിക്കുന്നത് അവര്‍ ഏല്‍പ്പിച്ച പണമല്ല .വിശ്വാസമാണ്. നാളിതുവരെയുള്ള സംഘടനാ പ്രവര്‍ത്തനങ്ങളില്‍ പുലര്‍ത്തിയ സത്യസന്ധത അതുപോലെ തുടരും.

ചോദ്യം : വളരെ വലിയ ഒരു ഉത്തരവാദിത്വമാണ് ഫോമാ ട്രഷറര്‍ എന്ന പദവി. ശക്തമായ മത്സരത്തിലൂടെയായിരുന്നു താങ്കളുടെ വരവും.സംഘടനയുടെ തലപ്പത്തേക്ക് വന്നു കഴിഞ്ഞാല്‍ പിന്നീട് രാഷ്ട്രീയം വേണോ? .അത് ഏത് പ്രസ്ഥാനത്തിനും ദോഷം ചെയ്യില്ലേ?
ഉത്തരം: എന്റെ വ്യക്തിപരമായ അനുഭവത്തിലും പ്രവര്‍ത്തനത്തിലും ഇത്തരം ഒരു ചോദ്യത്തിന് പ്രസക്തിയില്ല. കാരണം ഏത് പാനലില്‍ നിന്ന് വന്നു എന്നതിന് പ്രസക്തി തെരഞ്ഞെടുപ്പ് വരെ മാത്രമേ ഉള്ളു. ഒരു കമ്മറ്റി രൂപവല്‍ക്കരിച്ചു കഴിഞ്ഞാല്‍ ഒറ്റക്കെട്ടായി മുന്നോട്ട്. ഫോമയെ സംബന്ധിച്ചും അങ്ങനെ തന്നെ. വളരെ ശക്തമായ ഒരു ടീമാണ് ഫോമയ്ക്കുള്ളത് .ഫിലിപ് ചാമത്തിലിന്റെ നേതൃത്വത്തിലുള്ള ഫോമാ കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനീയമാണ്. അതില്‍ പങ്കാളിയാകാന്‍ സാധിച്ചതിലും അഭിമാനമുണ്ട്. പ്രത്യേകിച്ച് പ്രളയകാലത്ത് നടത്തിയ പ്രവര്‍ത്തനങ്ങളില്‍ .നമ്മുടെ സഹോദരങ്ങള്‍ക്ക് കൈത്താങ്ങ് ആകുവാനുള്ള നിരവധി പദ്ധതികളാണ് ഫോമാ നടപ്പിലാക്കുന്നത്. അതില്‍ ഏറ്റവും പ്രധാനപ്പെട്ട പ്രവര്‍ത്തനമാണ് ഫോമാ വില്ലേജ് പ്രോജക്ട് .മലപ്പുറം പത്തനം തിട്ട ജില്ലകളില്‍ ഫോമ വില്ലേജ് പ്രോജക്ടിന് തുടക്കം കുറിച്ച് പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. വീടുകള്‍ നിര്‍മ്മിച്ചു നല്‍കുക മാത്രമല്ല ,അവരെ ഒപ്പം കൂട്ടുക എന്ന കര്‍ത്തവ്യവും ഫോമ ഏറ്റെടുക്കും. വില്ലേജിനൊപ്പം കമ്മ്യൂണിറ്റി സെന്റെര്‍ കൂടി നിര്‍മ്മിക്കുവാന്‍ പദ്ധതിയിടുന്നു. ഫോമാ വില്ലേജിലെ കുട്ടികളുടെ സാംസ്‌കാരിക ബോധത്തെ ഉണര്‍ത്തുന്നതിനും പരിപോഷിപ്പിക്കുന്നതിനുമായി ലൈബ്രററി സ്ഥാപിക്കും. പൂര്‍ണ്ണമായും ഒരു നവ സമൂഹത്തെ സൃഷ്ടിച്ചെടുക്കുക എന്ന ലക്ഷ്യവും ഫോമാ പ്രോജക്ടിന് പിന്നിലുണ്ട്.

ചോദ്യം :പല സംഘടനകളും കണ്‍വന്‍ഷനുകള്‍ ഗംഭീരമായി നടത്തുമെങ്കിലും സാമ്പത്തികമായ ഒരു നീക്കിയിരിപ്പിന് ആരും ശ്രമിക്കാറില്ല. വലിയ ബാധ്യതകളിലാവും കണ്‍വന്‍ഷനുകള്‍ അവസാനിക്കുക. സാമ്പത്തികമായ അസ്ഥിരത സംഘടനകളെ ബാധിച്ചിട്ടില്ലേ?

ഉത്തരം:
ലക്ഷങ്ങള്‍ നീക്കിയിരുപ്പുള്ള പല സംഘടനകള്‍ അമേരിക്കന്‍ മലയാളികളുടേതായി ഉണ്ടെങ്കിലും അവയ്‌ക്കൊക്കെ മത സാമുദായിക ലേബലുകള്‍ ഉണ്ട് . പക്ഷെ സാംസ്‌കാരിക സംഘടനകളുടെ അവസ്ഥ വ്യത്യസ്തമാണ്. സാമ്പത്തികമായ പ്രശ്‌നങ്ങള്‍ പലപ്പോഴും അവയെ വേട്ടയാടിക്കൊണ്ടിരിക്കും. എന്നാല്‍ സത്യസന്ധവും സുതാര്യവുമായി പ്രവര്‍ത്തിക്കുന്ന ഒരു സംവിധാനം ഏതൊരു സംഘടനയ്ക്കും ഉണ്ടായാല്‍ ഇത്തരം പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കും. ഒരു രൂപ ചിലവാക്കിയാലും അതിന് കൃത്യത ഉണ്ടായാല്‍ മതി. യാതൊരു പ്രശ്‌നവുമില്ല. സാമ്പത്തികമായ അസ്ഥിരത ഒഴിവാക്കി ഒരു സുസ്ഥിര സംവിധാനത്തിനും വേണ്ടിയാണ് എന്റെ ശ്രമം.

ചോദ്യം :മറ്റു സംഘടനകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍, ആരോഗ്യ രംഗത്തെ പ്രവര്‍ത്തനങ്ങളൊക്കെ സജീവമായി ജനങ്ങളില്‍ എത്തിക്കാന്‍ ഫോമ നടത്തിയ ശ്രമങ്ങള്‍ എല്ലാം വിജയം കണ്ടിരുന്നു. അതെല്ലാം എങ്ങനെയാണ് നടപ്പിലാക്കിയത്?

ഉത്തരം: ഫോമയുടെ തുടക്കം മുതല്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍, ആരോഗ്യരംഗത്തെ പ്രവര്‍ത്തനങ്ങളിലെല്ലാം പ്രത്യേക ശ്രദ്ധ നല്‍കിയിരുന്നു. അവയെല്ലാം വന്‍ വിജയവുമായിരുന്നു. ഫോമയുടെ ആദ്യ പ്രസിഡന്റ് ശശിയേട്ടന്‍ മുതല്‍ ഞങ്ങളുടെ പ്രസിഡന്റ് ഫിലിപ്ചാമത്തില്‍ വരെയുള്ളവരുടെ നേതൃത്വം ശ്രദ്ധ നല്‍കിയിരുന്നത് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ആയിരുന്നു.കഴിഞ്ഞ ആഗസ്റ്റ് മാസത്തില്‍ ഉണ്ടായ പ്രളയത്തില്‍ കേരള ജനത വിഷമിച്ചു നിന്നപ്പോള്‍ ഫോമ വിവിധ മേഖലകളില്‍ സഹായമെത്തിച്ചു. ഫിലിപ്പ് ചമത്തില്‍, ജെയിന്‍, സാജു, തുടങ്ങിയവരുടെ നേതൃത്വത്തില്‍ തന്നെ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു. പ്രളയത്തില്‍ ഭൂമിയും വീടും നഷ്ടപ്പെട്ടവര്‍ക്ക് പുതിയ വീട് എന്ന ആശയം മുന്നോട്ട് വന്നപ്പോള്‍ നൂറ് വീടുകള്‍ നിര്‍മ്മിച്ചു നല്‍കുവാന്‍ ഫോമാ വില്ലേജ് പ്രോജക്ടിന് തുടക്കമായി.മലപ്പുറം, പത്തനംതിട്ട ജില്ലകളില്‍ വീടുകളുടെ പണി ആരംഭിച്ചു. അതിനോടനുബന്ധിച്ച് കേരളത്തിന്റെ വിവിധ സ്ഥലങ്ങളിലായി സര്‍ജറി ഉള്‍പ്പെടെ നടത്തിക്കൊണ്ട് ഏഴ് മെഡിക്കല്‍ ക്യാംപുകള്‍ ഷിജു കുളങ്ങരയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ചു. ഫോമാ നേതൃത്വം പ്രവര്‍ത്തനമികവില്‍ മുന്‍പന്തിയിലാണെന്ന് തെളിയിക്കുന്ന ആരോഗ്യരംഗത്തെ പ്രവര്‍ത്തനം കൂടി ആയിരുന്നു അത്.പുതിയ കമ്മിറ്റി അധികാരത്തില്‍ വന്നശേഷം നടപ്പിലാക്കിയ എല്ലാ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും വന്‍ വിജയമായിരുന്നു എന്ന് മാത്രമല്ല അമേരിക്കയിലെ എല്ലാ സംഘടനകള്‍ക്കും മാതൃകയായിരുന്നു എന്ന് വേണം വിലയിരുത്താന്‍.

ചോദ്യം :ട്രഷറാര്‍ എന്ന നിലയില്‍ എന്തെല്ലാം മാറ്റങ്ങള്‍ ആണ് ഫോമയില്‍ ആഗ്രഹിക്കുന്നത്. സംഘടനയുടെ 'വളര്‍ച്ചയ്ക്ക് നിര്‍ദ്ദേശങ്ങള്‍ ?
ഉത്തരം: അമേരിക്കയിലെ സംഘടനകളുടെ സംഘടനകളില്‍ ഫോമയുടെ അംഗബലത്തേയും ,യുവജനങ്ങളുടെ പ്രാധാന്യത്തേയും മറ്റൊരു സംഘടനയ്ക്കും മറികടക്കനാവില്ല. യുവജന പ്രാതിനിധ്യത്തെ പരമാവധി ഉപയോഗപ്പെടുത്തണം. ട്രഷറാര്‍ എന്ന നിലയില്‍ കൃത്യമായ വരവ് ചിലവ് കണക്കുകള്‍ നാഷണല്‍ കണ്‍വന്‍ഷന്‍ കഴിഞ്ഞുകൂടുന്ന കമ്മറ്റിയില്‍ തന്നെ അവതരിപ്പിക്കണമെന്ന് ആഗ്രഹമുണ്ട്.കാരണം സംഘടനയിലേക്ക് വരുന്ന പണം ഞാന്‍ കൂടി ഉള്‍പ്പെടുന്ന അംഗ സംഘടനകളുടേതാണ്. ആ പണം എന്ത് കാര്യത്തിനാണ് ഉപയോഗിച്ചതെന്ന് അംഗ സംഘടനകളേയും ജനറല്‍ ബോഡിയേയും ബോധ്യപ്പെടുത്തേണ്ടതുണ്ട്.കാരണം അംഗ സംഘടനകളാണ് ഫോമയുടെ ശക്തി. ഓരോ റീജിയണുകളും ശക്തിപ്പെട്ടങ്കില്‍ മാത്രമേ ഫോമയ്ക്കും വളര്‍ച്ചയുള്ളു. ഫോമയുടെ വില്ലേജ് പ്രോജക്ടിലേക്ക് അംഗ സംഘടനകളില്‍ നിന്നും വന്നിട്ടുള്ള സഹായം തന്നെ പരിശോധിച്ചാല്‍ അത് മനസിലാകും.ഏത് സംഘടനയുടേയും വളര്‍ച്ചയ്ക്ക് സുസ്ഥിരമായ ഒരു സാമ്പത്തിക സംവിധാനവും കൃത്യമായ നടത്തിപ്പും ഉണ്ടെങ്കില്‍ ജനങ്ങള്‍ക്ക് സംഘടനയില്‍ വിശ്വാസമുണ്ടാവും ,സംഘടന വളരുകയും ചെയ്യും..
ഫോമയുടെ ട്രഷറര്‍ എന്ന സ്ഥാനം ആലങ്കാരിക പദവി അല്ലായെന്നും ഉത്തരവാദിത്വമുള്ള പദവിയാണെന്നും തിരിച്ചറിഞ്ഞു തന്നെയാണ് ഈ സ്ഥാനം ഏറ്റെടുത്തത്.സംഘടനയുടെ നേതൃത്വത്തിലേക്ക് വരുന്നവര്‍ അതിന്റെ ഭരണ ഘടനയെക്കുറിച്ച് ഒരു അറിവ് നേടുന്നത് എല്ലായ്‌പ്പോഴും നല്ലതാണ്.ഒരു സംഘടനയെ സംബന്ധിച്ചിടത്തോളം പ്രസിഡന്റിനൊപ്പം അടുത്തു നിന്ന് പ്രവര്‍ത്തിക്കേണ്ടയാളാണ് ട്രഷറാര്‍ .
സാമ്പത്തിക അച്ചടക്കം എല്ലാ സംഘടനകള്‍ക്കും അനിവാര്യമാണ്.
ഫോമാ എന്ന 501 (c) (3) ചാരിറ്റബിള്‍ ഓര്‍ഗനൈസേഷണ സംബന്ധിച്ചിടത്തോളം ആ സ്റ്റാറ്റസ് സംരക്ഷിക്കുക എന്നുള്ളത് ട്രഷററുടെ ഉത്തരവാദിത്വം കൂടിയാണ്. ആയതിനു വേണ്ടി വിട്ടുവീഴ്ചയില്ലാത്ത നടപടികള്‍ പലപ്പോഴും ആവശ്യമായി വരാറുണ്ട്...

വളരെ സത്യസന്ധമായ വ്യക്തമായ കാഴ്ചപ്പാടോടുകൂടിയാണ് എന്നു ജോസഫിന്റെ പ്രവര്‍ത്തനങ്ങള്‍ .
യോങ്കേഴ്‌സ് മലയാളി അസ്സോസിയേഷന്റെ അംഗവും 2017-18 കാലയളവിലെ പ്രസിഡന്റുമായിരുന്ന ഷിനു ജോസഫ് 2002ലാണ് അമേരിക്കയിലെത്തുന്നത്. കോതമംഗലം സ്വദേശിയായ ഷിനു കോളജ് പഠനകാലത്തു തന്നെ സംഘടനാ പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു. കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ മാസ്റ്റേഴ്‌സ് നേടിയ ശേഷം ബിസിനസിലേക്ക് തിരിയുകയായിരുന്നു. വിജയത്തിലേക്ക് കുതിക്കുന്ന ബിസിനസിനൊപ്പം സംഘടനാ പ്രവര്‍ത്തനങ്ങളും അതേ തീവ്രതയോടെ മുന്നോട്ടു കൊണ്ടു പോകുന്ന ഷിന്‍ ജോസഫിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയുമായി അമ്മയും ഭാര്യ ഡോണ ജോസഫും മക്കളായ ഷെല്‍ഡണ്‍, റയ്ഹാന്‍, ആഷ്ടണ്‍ എന്നിവരും ഒപ്പമുണ്ട്.
സാമ്പത്തിക സുസ്ഥിരതയ്ക്കും, അംഗ സംഘടനകളുടെ വളര്‍ച്ചയ്ക്കും ശ്രമിക്കും: ഫോമാ ട്രഷറര്‍ ഷിനു ജോസഫ്സാമ്പത്തിക സുസ്ഥിരതയ്ക്കും, അംഗ സംഘടനകളുടെ വളര്‍ച്ചയ്ക്കും ശ്രമിക്കും: ഫോമാ ട്രഷറര്‍ ഷിനു ജോസഫ്സാമ്പത്തിക സുസ്ഥിരതയ്ക്കും, അംഗ സംഘടനകളുടെ വളര്‍ച്ചയ്ക്കും ശ്രമിക്കും: ഫോമാ ട്രഷറര്‍ ഷിനു ജോസഫ്സാമ്പത്തിക സുസ്ഥിരതയ്ക്കും, അംഗ സംഘടനകളുടെ വളര്‍ച്ചയ്ക്കും ശ്രമിക്കും: ഫോമാ ട്രഷറര്‍ ഷിനു ജോസഫ്സാമ്പത്തിക സുസ്ഥിരതയ്ക്കും, അംഗ സംഘടനകളുടെ വളര്‍ച്ചയ്ക്കും ശ്രമിക്കും: ഫോമാ ട്രഷറര്‍ ഷിനു ജോസഫ്സാമ്പത്തിക സുസ്ഥിരതയ്ക്കും, അംഗ സംഘടനകളുടെ വളര്‍ച്ചയ്ക്കും ശ്രമിക്കും: ഫോമാ ട്രഷറര്‍ ഷിനു ജോസഫ്സാമ്പത്തിക സുസ്ഥിരതയ്ക്കും, അംഗ സംഘടനകളുടെ വളര്‍ച്ചയ്ക്കും ശ്രമിക്കും: ഫോമാ ട്രഷറര്‍ ഷിനു ജോസഫ്സാമ്പത്തിക സുസ്ഥിരതയ്ക്കും, അംഗ സംഘടനകളുടെ വളര്‍ച്ചയ്ക്കും ശ്രമിക്കും: ഫോമാ ട്രഷറര്‍ ഷിനു ജോസഫ്
Join WhatsApp News
FOMAA Well-wisher 2019-03-04 18:06:59
ആദ്യം മറ്റുള്ളവരെ അംഗീകരിക്കാൻ പഠിക്കുക പിന്നെ സ്വന്തം ജോലി ചെയ്യുക.....
Fomappan 2019-03-05 12:59:04
പഴയ ഗ്രൂപ്പിൽ ഉള്ളവരും ഇപ്പോഴത്തെ അസൂയക്കാരും പറയുന്നത് കേൾക്കാതെ നിലവിലെ കമ്മിറ്റിയുമായി യോജിച്ചു പ്രവർത്തിച്ചാൽ താങ്കൾക്ക് നല്ലൊരു ട്രഷറാർ ആകാം. ആരുടെയും ചട്ടുകമാകാതെ സ്വയം പ്രവർത്തിക്കുവാൻ നോക്കുക. 
Fomaa well wisher 2019-03-05 11:07:10
First up on it’s all Voluteer position and all spending personal time for community 
Leaders should not think it’s not like running personal business or a cooperate company .Here you don’t have much power .Your team is not a a your paid employee .You have to infulance your team with out power .Keep your group interest side and involve every one.Top person try to be a good example .Take all the Ego out .Work as as team 
FOMAA Well wisher 2019-03-05 14:35:23
Come on Fomappan.Come to realty .Fomaa Treasure is grow up adult and successful business man and lead one of biggest organization in one of the  FOMAA Region for two years .If that leader behave like differently there is some serious problem 

Leadership come from experience ,any experience running any key origination than saying part of paper org 
Again show leadership at least bring 6 members together .At least show leadership and influence bring these 6 people together .Dont show figures to others to hide your weakness
Again work as team .Leadership quality to bring your team together .Great things happen when work as team not work for your group interset 
Fomachen 2019-03-05 17:21:22
ചുമ്മാതെ ചൊറിയാൻ കുറച്ചെണ്ണം ഫോമയിൽ
FOMAA Well-wisher 2019-03-05 20:29:19
ഈ ചൊറിച്ചിൽ കണ്ടു രസിക്കാനും പുറമെ നിന്നു പ്രോത്സാഹിപ്പിക്കാനും കുറച്ചെണ്ണം അകത്തും പുറത്തും.
Fomachen 2019-03-06 08:35:15
ഫോമാ വെൽ വിഷർ ഒരു ചൊറിച്ചിൽ കാരനാണെന്നു മനസ്സിലായി! അസ്സുയക്കും കുശുമ്പിനും മരുന്നില്ല സഹോദരാ!!!
Fomaa well wisher 2019-03-06 11:20:36
Oh no no no Fomachen.Not like that .Nothing there to Jelious 
We all like to see Fomaa is going high.But we don’t think this team have that leadership quality.Some of them are really good but we don’t think any one encourage them to show their leadership .
Fomaa is missing action .It was all election time bul shift 
We challenge leadership team announce Dallas Convention .What they said on election time ,50000 Malayayeess in Dallas and going to be cheapest Convention ......Bullshift 
What happened to that .Where is all the leaders 
Bijoy 2019-03-06 12:14:53
ചൊറിച്ചില് കാരോട് ഒരേഒരു ചോദ്യം .. ഫോമാ പ്രെസിഡന്റിന്റെയോ സെക്രെട്ടറിയുടെയോ അസ്സോസിയേഷനില്നിന്നോ സ്വന്തം നിലയില് ഒരു വീടിന്റെയും സ്‌പോൺസർഷിപ് കണ്ടില്ലല്ലോ .. എല്ലാം അംഗസംഘടനകളുടെ പൈസ അല്ലെ .. നാണമില്ലാത്ത വർഗം..
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക