Image

പാകിസ്താനിലെ തീവ്രവാദ കേന്ദ്രങ്ങളുടെ പട്ടിക തയ്യാറാക്കുന്നു, പുതിയ നീക്കവുമായി ഇന്ത്യ

Published on 05 March, 2019
പാകിസ്താനിലെ തീവ്രവാദ കേന്ദ്രങ്ങളുടെ പട്ടിക തയ്യാറാക്കുന്നു, പുതിയ നീക്കവുമായി ഇന്ത്യ

ദില്ലി: ബാലക്കോട്ടിലെ വ്യോമാക്രമണത്തിന് പിന്നാലെ പാകിസ്താനെതിരെ അന്താരാഷ്ട്ര തലത്തില്‍ നീക്കങ്ങളുമായി ഇന്ത്യ. ഇന്റലിജന്‍സ് ഏജന്‍സികള്‍ പാകിസ്താനിലെ തീവ്രവാദ ക്യാമ്ബുകളെ കുറിച്ച്‌ പല രാജ്യങ്ങള്‍ക്കും റിപ്പോര്‍ട്ടുകള്‍ കൈമാറാനാണ് തീരുമാനം. ഇന്ത്യയുടെ ആക്രമണത്തിന് ശേഷം പാകിസ്താനില്‍ നിലവിലുള്ള ഭീകരക്യാമ്ബുകളെ കുറിച്ചുള്ള റിപ്പോര്‍ട്ടുകളാണ് ലോകവേദികളില്‍ ഇന്ത്യ ഉയര്‍ത്തി കാണിക്കാന്‍ ഒരുങ്ങുന്നത്.

പാകിസ്താന്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന തീവ്രവാദം ലോകരാജ്യങ്ങളെ ബാധിക്കുന്നതെങ്ങനെ എന്നാണ് ഇന്ത്യ വിശദീകരിക്കുക. ബ്രിട്ടന്‍, അമേരിക്ക, മറ്റ് യൂറോപ്പ്യന്‍ രാജ്യങ്ങള്‍ എന്നിവയില്‍ തെളിവ് സഹിതം പാകിസ്താന്റെ പങ്ക് കാണിച്ച്‌ കൊടുക്കാനാണ് ഇന്ത്യയുടെ തീരുമാനം.പാകിസ്താന്‍ ഭീകരരുടെ താവളങ്ങളുടെ സാറ്റലൈറ്റ് ചിത്രങ്ങളും ഇന്ത്യ പല രാജ്യങ്ങള്‍ക്കും കൈമാറും. അന്താരാഷ്ട്ര തലത്തില്‍ പാകിസ്താനെ നാണം കെടുത്താനാണ് തീരുമാനം. ഇതുവഴി അവരെ ഒറ്റപ്പെടുത്താനും സാധിക്കും.

പാക് അധീന കശ്മീരില്‍ 16 തീവ്രവാദ കേന്ദ്രങ്ങളുണ്ടെന്നാണ് ഇന്റലിജന്‍സ് ഏജന്‍സികളുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതിന്റെ സാറ്റലൈറ്റ് ചിത്രങ്ങളും ഇന്ത്യയുടെ കൈവശമുണ്ട്. ഇവിടെ ആശയവിനിമയ സംവിധാനങ്ങളും കണ്‍ട്രോള്‍ സ്‌റ്റേഷനുകളും തീവ്രവാദ കേന്ദ്രങ്ങളുടെ യൂണിറ്റകളും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു ഇവര്‍ ഇന്ത്യയെ മാത്രം ലക്ഷ്യമിട്ടാണ് പ്രവര്‍ത്തിക്കുന്നത്. പാകിസ്താന്‍ സൈനിക ക്യാമ്ബിന്റെ പരിസരത്ത് തന്നെയാണ് ഇത് പ്രവര്‍ത്തിക്കുന്നത്.

ഇതിലൂടെ തീവ്രവാദ സംഘങ്ങള്‍ക്ക് എല്ലാ പിന്തുണയും നല്‍കുന്നത് സൈന്യം തന്നെയാണെന്ന് ഇന്ത്യ പറയുന്നു. തീവ്രവാദികള്‍ പരിശീലന ഗ്രൗണ്ടുകള്‍, ഇന്ത്യയില്‍ ആക്രമണങ്ങള്‍ എങ്ങനെ നടത്താമെന്ന് ആസൂത്രണം ചെയ്യുന്ന മേഖലകള്‍ എന്നിവ ഉണ്ട്. ആധുനിക രീതിയിലുള്ള സ്‌ഫോടക വസ്തുക്കള്‍ എങ്ങനെ ഉപയോഗിക്കണമെന്ന് ഇവിടെ വെച്ച്‌ ക്ലാസുകളില്‍ പഠിപ്പിക്കുന്നുണ്ട്. ആറ് പരിശീലന കേന്ദ്രങ്ങള്‍ കമാന്‍ഡോ മാതൃകയിലുള്ള ആക്രമണങ്ങളും നുഴഞ്ഞുകയറ്റവും പഠിപ്പിക്കുന്നുണ്ടെന്ന് ഇന്ത്യയുടെ റഇപ്പോര്‍ട്ടില്‍ പറയുന്നു. മന്‍സേരയിലും പഞ്ചാബിലുമാണ് ക്യാമ്ബുകളുള്ളതെന്ന് ഇന്റലിജന്‍സ് രിപ്പോര്‍ട്ടില്‍ പറയുന്നു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക