Image

റ​ഫാ​ല്‍ ; പ​രാ​തി​ക്കാ​ര്‍ കോടതിയില്‍ ഹാ​ജ​രാ​ക്കി​യ രേ​ഖ​ക​ള്‍ മോ​ഷ്ടി​ച്ചത് : കേ​ന്ദ്രസര്‍ക്കാര്‍

Published on 06 March, 2019
റ​ഫാ​ല്‍ ; പ​രാ​തി​ക്കാ​ര്‍ കോടതിയില്‍ ഹാ​ജ​രാ​ക്കി​യ രേ​ഖ​ക​ള്‍ മോ​ഷ്ടി​ച്ചത് : കേ​ന്ദ്രസര്‍ക്കാര്‍

ന്യൂ​ഡ​ല്‍​ഹി: റ​ഫാ​ല്‍‌ കേസില്‍ പ​രാ​തി​ക്കാ​ര്‍ ഹാ​ജ​രാ​ക്കി​യ രേ​ഖ​ക​ള്‍ പ്ര​തി​രോ​ധ​മ​ന്ത്രാ​ല​യ​ത്തി​ല്‍​നി​ന്നും മോ​ഷ്ടി​ച്ച​വ​യാ​ണെ​ന്ന വാദവുമായി കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ സു​പ്രീം കോ​ട​തി​യി​ല്‍. പ​രാ​തി​ക്കാ​ര്‍ ഔ​ദ്യോ​ഗി​ക ര​ഹ​സ്യ നി​യ​മം ലം​ഘി​ച്ച​താ​യും അ​റ്റോ​ര്‍​ണി ജ​ന​റ​ല്‍ കെ.​കെ വേ​ണു​ഗോ​പാ​ല്‍ കോ​ട​തി​യെ അ​റി​യി​ച്ചു.

പ്ര​തി​രോ​ധ​മ​ന്ത്രാ​ല​യ​ത്തി​ലെ മു​ന്‍ ജീ​വ​ന​ക്കാ​രോ നി​ല​വി​ലെ ജീ​വ​ന​ക്കാ​രോ ആ​വാം രേ​ഖ​ക​ള്‍ മോ​ഷ്ടി​ച്ച​ത്. അ​തീ​വ ര​ഹ​സ്യ​സ്വ​ഭാ​വ​മു​ള്ള രേ​ഖ​ക​ളാ​ണ് ഇ​ത്. ഇ​ത് ഒ​രി​ക്ക​ലും പ്ര​സി​ദ്ധ​പ്പെ​ടു​ത്താ​ന്‍ ക​ഴി​യാ​ത്ത​താ​ണ്. രാ​ജ്യ​സു​ര​ക്ഷ​യെ ബാ​ധി​ക്കു​ന്ന കാ​ര്യ​ങ്ങ​ള്‍ രേ​ഖ​യി​ലു​ണ്ടെ​ന്നും അ​റ്റോ​ര്‍​ണി ജ​ന​റ​ല്‍ കോ​ട​തി​യി​ല്‍ പ​റ​ഞ്ഞു. ഇ​തി​ല്‍ സ​ര്‍​ക്കാ​ര്‍ എ​ന്ത് ന​ട​പ​ടി സ്വീ​ക​രി​ച്ചെ​ന്ന് ചീ​ഫ്ജ​സ്റ്റീ​സ് ര​ഞ്ജ​ന്‍ ഗോ​ഗോ​യി ചോദിച്ചു . എ​ങ്ങ​നെ​യാ​ണ് രേ​ഖ​ക​ള്‍ മോ​ഷ്ടി​ക്ക​പ്പെ​ട്ട​തെ​ന്ന് ത​ങ്ങ​ള്‍ അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​ണെ​ന്ന് മ​റു​പ​ടി​യാ​യി കെ.​കെ വേ​ണു​ഗോ​പാ​ല്‍‌ വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക