Image

പൊഴിയും വാക്കുകള്‍- (ഫൈസല്‍ മാറഞ്ചേരി )

ഫൈസല്‍ മാറഞ്ചേരി Published on 06 March, 2019
പൊഴിയും വാക്കുകള്‍- (ഫൈസല്‍ മാറഞ്ചേരി )
വാക്കുകള്‍ വാ വിട്ട് പുറത്തിറങ്ങുമ്പോള്‍ ആണ് അവ സ്വാതന്ത്രമാവുന്നത്..... 

വാക്കുകള്‍ കൂടി ചേര്‍ന്ന് 
വാക്യങ്ങള്‍ ആവുമ്പോഴാണ് 
അവ ഐക്യപ്പെടുന്നത് 

വാക്കുകള്‍ നിന്നില്‍ കൗതുകം മുണര്‍ത്തുമ്പോഴാണ് 
അവ ഇമ്പമുള്ളതാവുന്നത് 

വാക്കുകള്‍ക്ക് ജീവന്‍ 
വെക്കുമ്പോഴാണ് 
അവ കവിതയാവുന്നത് 

വാക്കുകള്‍ നിന്നില്‍ പെയ്തിറങ്ങുമ്പോഴാണ് 
അവ നിന്നെ കാതരയാക്കുന്നത് 

വാക്കുകള്‍ നിന്നെ മുറിപ്പെടുത്തുമ്പോഴാണ് 
അവ കുത്തുവാക്കുകള്‍ ആവുന്നത് 

വാക്കുകള്‍ ഹൃദയത്തില്‍ 
കൂടൊരുക്കുമ്പോഴാണ് 
നീ മൗനിയാവുന്നത് 

വാക്കുകള്‍ മുറിഞ്ഞു പോകുന്നിടം 
ശ്മശാനമാണ്... 
വെറും ഉരുവിടലുകള്‍ നെടുവീര്‍പ്പുകള്‍ 
ഉടെലെടുക്കുന്നിടം.... 

വാക്കുകളെ കരുതി വെക്കുക 
കാലങ്ങള്‍ക്കു നിന്നെ 
വായിക്കുവാന്‍... 
വാക്കുകളിലൂടെ നീ മരിക്കാതിരിക്കും എന്നുമെന്നും... 

ഫൈസല്‍ മാറഞ്ചേരി.

പൊഴിയും വാക്കുകള്‍- (ഫൈസല്‍ മാറഞ്ചേരി )
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക