Image

ബര്‍മിംഗ്ഹാമില്‍ യുക്മ ദേശീയ വാര്‍ഷിക പൊതുയോഗവും തെരഞ്ഞെടുപ്പും ഒക്ടോബര്‍ ഒന്പതിന്

Published on 06 March, 2019
ബര്‍മിംഗ്ഹാമില്‍ യുക്മ ദേശീയ വാര്‍ഷിക പൊതുയോഗവും തെരഞ്ഞെടുപ്പും ഒക്ടോബര്‍ ഒന്പതിന്
 
ലണ്ടന്‍: യുക്മയുടെ ഏഴാമത് ഭരണസമിതിയെ തെരഞ്ഞെടുക്കുന്നതിനുള്ള ദേശീയ പൊതുയോഗം മാര്‍ച്ച് ഒന്പതിന് (ശനി) ബര്‍മിംഗ്ഹാമില്‍ നടക്കും. യുക്മയുടെ അംഗ അസോസിയേഷനുകളില്‍, മുന്‍കൂട്ടി അറിയിച്ചപ്രകാരം നിശ്ചിത സമയത്തിനുള്ളില്‍ യുക്മ പ്രതിനിധി ലിസ്റ്റ് സമര്‍പ്പിച്ച നൂറ്റിഒന്ന് അസോസിയേഷനുകള്‍ക്ക് ആയിരിക്കും, രണ്ടുവര്‍ഷം കൂടുമ്പോള്‍ നടക്കുന്ന ജനാധിപത്യ പ്രക്രിയയില്‍ ഇത്തവണ പങ്കെടുക്കുവാന്‍ അവസരം ലഭിക്കുന്നത്.

ബര്‍മിംഗ്ഹാം സെന്റ് എഡ്മണ്ട് കാന്പയിന്‍ കാത്തലിക് സ്‌കൂളില്‍ രാവിലെ പത്തിന് നടക്കുന്ന യോഗത്തില്‍ പ്രസിഡന്റ് മാമ്മന്‍ ഫിലിപ്പ് അധ്യക്ഷത വഹിക്കും. ഉച്ചക്ക് 12 മുതല്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും യുക്മ പ്രതിനിധികള്‍ ബര്‍മിംഗ്ഹാമിലേക്ക് എത്തിത്തുടങ്ങും. 

ഉച്ചഭക്ഷണത്തിനുശേഷം ഒരുമണിക്ക് വാര്‍ഷിക പൊതുയോഗം ആരംഭിക്കും. ഭരണഘടനാ പ്രകാരമുള്ള നടപടികള്‍ പൂര്‍ത്തിയാക്കി നാല് മണിക്ക് മുന്‍പായി വാര്‍ഷിക പൊതുയോഗം അവസാനിപ്പിക്കുന്ന വിധമാണ് കാര്യപരിപാടികള്‍ ക്രമീകരിച്ചിരിക്കുന്നത്. തുടര്‍ന്ന് അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള യുക്മ ദേശീയ സാരഥികളുടെ തെരഞ്ഞെടുപ്പ് നടക്കും. 

യു കെ യിലെ പ്രാദേശീക മലയാളി അസോസിയേഷനുകളുടെ ദേശീയ സംഘടനയായ യുക്മ രൂപംകൊണ്ടതിന്റെ ദശാബ്ദി ആഘോഷങ്ങള്‍ക്കിടയില്‍ നടക്കുന്ന തെരഞ്ഞെടുപ്പ് എന്നനിലയില്‍ 2019 ലെ ദേശീയ തെരഞ്ഞെടുപ്പ് തീര്‍ച്ചയായും ശ്രദ്ധേയമാകുന്നു. രാജ്യത്തിന്റെ എട്ട് മേഖലകളില്‍നിന്നായി മുന്നൂറോളം പ്രതിനിധികള്‍ തങ്ങളുടെ ദേശീയ സാരഥികളെ തെരഞ്ഞെടുക്കാന്‍ ശനിയാഴ്ച എത്തിച്ചേരും എന്ന് വിലയിരുത്തപ്പെടുന്നു. പൊതുയോഗ ഹാളിലേക്ക് പ്രവേശിക്കുവാന്‍ ഫോട്ടോ പതിച്ച ഏതെങ്കിലും തരത്തിലുള്ള യു കെ തിരിച്ചറിയല്‍ കാര്‍ഡ് കൈവശം കരുതേണ്ടതാണ്. തെരഞ്ഞെടുപ്പ് പ്രക്രിയക്കിടയിലും, ചോദിക്കുന്ന പക്ഷം തിരിച്ചറിയല്‍ കാര്‍ഡ് സമര്‍പ്പിക്കുവാന്‍ പ്രതിനിധികള്‍ ബാധ്യസ്ഥരാണ്.


റിപ്പോര്‍ട്ട്: സജീഷ് ടോം



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക