Image

ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീമിന്‌ വിരുന്നൊരുക്കി ധോണി

Published on 07 March, 2019
ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീമിന്‌ വിരുന്നൊരുക്കി ധോണി

റാഞ്ചി: ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീമിന്‌ റാഞ്ചി അത്രത്തോളം പ്രിയപ്പെട്ട വേദിയാണ്‌ റാഞ്ചി. ക്രിക്കറ്റ്‌ ലോകത്തിന്‌ ധോണി എന്ന ഇതിഹാസത്തെ സമ്മാനിച്ചതും ഈ നഗരം തന്നെ. ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തിനായി റാഞ്ചിയിലെത്തിയ ഇന്ത്യന്‍ ടീം അതിനാല്‍ തന്നെ ആവേശത്തിലാണ്‌.

റാഞ്ചിയിലെത്തിയ സഹതാരങ്ങളെയും ടീം മാനേജ്‌മെന്റിനെയും ഉഗ്രന്‍ വിരുന്നൊരുക്കിയാണ്‌ ധോണിയും ഭാര്യ സാക്ഷിയും വരവേറ്റത്‌.

ഇന്ത്യന്‍ ടീം നായകന്‍ വിരാട്‌ കോലി, സ്‌പിന്നര്‍ യുസ്വേന്ദ്ര ചാഹല്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ താരങ്ങള്‍ വിരുന്നിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്‌. പരമ്‌ബര ജയത്തിനായുള്ള മത്സരത്തിന്‌ മുന്‍പ്‌ ഇന്ത്യന്‍ ടീമിന്റെ ആവേശം കൂട്ടുന്നതായി ധോണി ഒരുക്കിയ വിരുന്ന്‌.

റാഞ്ചിയില്‍ വെള്ളിയാഴ്‌ചയാണ്‌ ഇന്ത്യ ഓസ്‌ട്രേലിയ മൂന്നാം ഏകദിനം. ആദ്യ രണ്ട്‌ മത്സരങ്ങളും ജയിച്ച കോലിപ്പട പരമ്‌ബര ഉറപ്പിക്കാനാണ്‌ റാഞ്ചിയിലിറങ്ങുക.
ആദ്യ ഏകദിനം ആറ്‌ വിക്കറ്റിനും രണ്ടാം മത്സരം എട്ട്‌ റണ്‍സിനുമാണ്‌ ഇന്ത്യ വിജയിച്ചത്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക