ന്യൂയോര്‍ക്ക്: പുതുമ നിറഞ്ഞ പരിപാടികളാല്‍ ലോകമെമ്പാടു മുള്ള മലയാളി പ്രേക്ഷകര്‍ക്ക് ദൃശ്യ വിരുന്നൊരുക്കുന്ന ഏഷ്യാ നെറ്റ് അമേരിക്കന്‍ വിശേഷങ്ങള്‍ കോര്‍ത്തിണക്കി
ഇന്ത്യയില്‍ ശനിയാഴ്ച രാവിലെ 7 മണിക്ക് (അമേരിക്കയില്‍ ന്യൂ യോര്‍ക്ക് സമയം വെള്ളിയാഴ്ച വൈകീട്ട് 8.30 നു ഹോട്ട് സ്റ്റാര്‍ ലും മറ്റെല്ലാ ഐ പി നെറ്റ് വര്‍ക്കിലും ) സംപ്രേഷണം ചെയ്യുന്ന യു എസ് വീക്കിലി റൌണ്ടപ്പ് ഈയാഴ്ച്ചയും വൈവിധ്യ മുള്ള നോര്‍ത്ത് അമേരിക്കന്‍ പരിപാടികളുമായ് നിങ്ങളുടെ സ്വീകരണ മുറി യിലെത്തുന്നു.
ഈയാഴ്ചയിലെ പ്രോഗ്രാമുകള്‍ :
അമേരിക്കയില്‍ രണ്ടായിരത്തി ഇരുപതിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് കളമൊരുങ്ങുമ്പോള്‍ ഡമോക്രറ്റിക് പക്ഷത്ത് സ്ഥാനാര്‍ത്ഥി കള്‍ പെരുകുന്നു . പ്രാരംഭ അഭിപ്രായ സര്‍വ്വേ ട്രംപിന് അനുകൂലമല്ല .
ഡിസ് നി യുടെ പുതിയ ചിത്രം ഡംബോ പ്രദര്‍ശനത്തിനെത്തുന്നു .
അന്താരാഷ്ട്ര വനിതാ ദിനത്തോട നുബന്ധിച്ച് ഫോമാ സെന്‍ട്രല്‍ റീജിയന്റെ ആഭിമുഖ്യത്തില്‍ "ബാഗ് ഓഫ് റൈസ് ചാരിറ്റീസ് " സംഘടിപ്പിച്ചു . ചിക്കാഗോ ക്നാനായ കാത്തലിക് സൊസൈറ്റി യുടെ 2019 20 വര്‍ഷങ്ങളിലെ പ്രവര്‍ത്തനോല്‍ഘാടനം ഇല്ലിനോയ് സ്റ്റേറ്റ് അസംബ്ലി മാന്‍ രാം വില്ലിവലന് നിര്‍വഹിച്ചു .
ഫിലാഡല്‍ഫിയയിലെ എക്യൂമെനിക്കല്‍ ഫെല്ലോഷിപ്പിന്റെ നേതൃത്വത്തില്‍ ലോക പ്രാര്‍ത്ഥനാദിനം ആചരിച്ചു .
സെന്റ് വിന്‍സെന്റ് വിന്‍സെന്റ് ഡി പോള്‍ ഫണ്ട് ചാരിറ്റബിള്‍ ട്രസ്റ്റ് ന്റെ ഫണ്ട് റൈസിംഗ് ചാരിറ്റബിള്‍ ട്രസ്റ്റ് ന്റെ ചാരിറ്റി ന്യൂ ജേഴ്സി യില്‍ വ്യത്യസ്ത പരിപാടികളോടെ നടന്നു .
പുതുമകള്‍ നിറഞ്ഞ ഏഷ്യാനെറ്റ് യൂ.എസ്.റൗണ്ടപ്പിന്റെ കൂടുതല്‍ വിവരങ്ങള്‍ക്ക് യൂ.എസ്. എപ്പിസോഡ് പ്രോഗ്രാം ഡയറക്ടര്‍ രാജു പള്ളത്ത് 732 429 9529.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല