Image

ഡാളസ്സില്‍ സൗജന്യ വൃക്ഷതൈ വിതരണം- മാര്‍ച്ച് 9 ശനിയാഴ്ച

പി.പി. ചെറിയാന്‍ Published on 08 March, 2019
ഡാളസ്സില്‍ സൗജന്യ വൃക്ഷതൈ വിതരണം- മാര്‍ച്ച് 9 ശനിയാഴ്ച
ഡാളസ് : ഡാളസ് സിറ്റി വേനല്‍ക്കാല ചൂടില്‍ നിന്നും ശമനം ലഭിക്കുന്നതിനായി വൃക്ഷതൈകള്‍ വിതരണം ചെയ്യുന്നു.

മാര്‍ച്ച് 9 ശനിയാഴ്ച വാല്‍നട്ട് ഹില്‍ ലൈനിലുള്ള സെന്റ് മോണിക്കാ കാത്തലിക്ക് സ്‌ക്കൂളിലാണ് വിതരണം നടത്തുന്നത്.

2600 പേര്‍ മുന്‍കൂട്ടി രജിസ്ട്രര്‍ ചെയ്തിട്ടുണ്ടെന്നും അവര്‍ക്ക്  5 ഗ്യാലന്‍ വലിപ്പമുള്ള വലിയ വൃക്ഷങ്ങളാണ് വിതരണം ചെയ്യുന്നതെന്നും, ഇവരില്‍ ഹാജരാകാതിരുന്നവരുടെ വൃക്ഷതൈകള്‍ ഉച്ചക്കുശേഷം സ്‌ക്കൂളില്‍ എത്തിയാല്‍ നല്‍കുന്നതാണെന്നും സിറ്റി  അധികൃതര്‍ അറിയിച്ചു.

പരിസ്ഥിത സംരക്ഷണത്തിന്റെ ഭാഗമായി ആദ്യമാണ് ഡാളസ് സിറ്റിയില്‍ നിന്നും ഇങ്ങനെ വൃക്ഷതൈകള്‍ വിതരണം ചെയ്യുന്നതെന്ന് സിറ്റി വക്താവ് ജൂഡി പറഞ്ഞു.
കടുത്ത ചൂടില്‍ നിന്നും രക്ഷ നേടുന്നതിന് വീടിനു സമീപം വൃക്ഷങ്ങള്‍ വെച്ചു പിടിപ്പിക്കേണ്ടത് പ്രോത്സാഹിപ്പിക്കുമെന്നും ജൂഡി പറഞ്ഞു.

250,000 മരങ്ങള്‍ വെച്ചുപിടിപ്പിക്കുന്നതിനുള്ള പദ്ധതിക്കാണ് സിറ്റി തുടക്കം കുറിക്കുന്നത്.
മനുഷ്യരില്‍ നിന്നും വാഹനങ്ങളില്‍ നിന്നും പുറത്തു വരുന്ന ചൂട് നഗരങ്ങളിലെ വായുമലിനീകരണം വര്‍ദ്ധിപ്പിക്കുന്നുവെന്നും, ഇതിന് അല്പമെങ്കിലും ശമനം ലഭിക്കണമെങ്കില്‍ വൃക്ഷങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതില്‍ ശ്രദ്ധ ചെലുത്തണമെന്നും അധികൃതര്‍ ഓര്‍മ്മപ്പെടുത്തി.

ഡാളസ്സില്‍ സൗജന്യ വൃക്ഷതൈ വിതരണം- മാര്‍ച്ച് 9 ശനിയാഴ്ച
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക